തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് ഭീകരവാദികളെ എൻഐഎ അറസ്റ്റ് ചെയ്തു. റിയാദിൽ നിന്ന് ലുക്ക് ഔട്ട് നോട്ടീസ് നൽകി എത്തിച്ച രണ്ട് പേരാണ് അറസ്റ്റിലായത്. ഇതിലൊരാൾ കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശിയാണ്
പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഉത്തർപ്രദേശ് സ്വദേശി മുഹമ്മദ് ഗുൽനവാസ് എന്നിവരാണ് പിടിയിലായത്. ഗുൽനവാസ് ലഷ്‌കറെ ത്വയിബ പ്രവർത്തകനും ഷുഹൈബ് ഇന്ത്യൻ മുജാഹിദ്ദീൻ പ്രവർത്തകനുമാണ്.
ഇന്നലെ വൈകുന്നേരം ആറരക്കാണ് ഇവർ റിയാദ് വിമാനത്തിൽ എത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രണ്ട് മണിക്കൂറോളം വിമാനത്താവളത്തിൽ വെച്ച് തന്നെ ചോദ്യം ചെയ്തു. റോ ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. രാത്രി ഒമ്പതരയോടെയാണ് ഇവരെ പുറത്ത് എത്തിച്ചത്.