കരിപ്പൂർ, പെട്ടിമുടി ദുരന്തത്തിൽപ്പെട്ടവർക്ക് ധനസഹായം നൽകാൻ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പെട്ടിമുടിയിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതവുമാണ് നൽകുക
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് തുക നൽകുന്നത്. റവന്യു വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവിറക്കി. പരുക്കേറ്റവർക്കും ധനസഹായം നൽകുന്നുണ്ടെങ്കിലും തുകയുടെ കാര്യം വ്യക്തമാക്കിയിട്ടില്ല.
ഇരു ദുരന്തങ്ങളിൽപ്പെട്ടവർക്കും ധനസഹായം നൽകുന്നതിൽ വിവേചനമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എന്നാൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കിയ ശേഷം അതിനനുസരിച്ച തുക നൽകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എന്നിട്ടും പ്രഖ്യാപിച്ച തുകയിൽ നിന്നും ഒരു ലക്ഷം രൂപ മാത്രമാണ് പെട്ടിമുടിയിലെ ദുരന്തബാധിതരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്നത്.