Headlines

Webdesk

ദുഷ്‌പേരിൽ നിന്നും കേരളത്തിന്റെ യശസ്സുയർത്തി നമ്പർ വൺ സംസ്‌ഥാനമാക്കി: മുഖ്യമന്ത്രി

ദുഷ്‌പേരില്‍ നിന്ന് കേരളത്തെ യശസ്സുയര്‍ത്തി നമ്പര്‍വണ്‍ സംസ്ഥാനമാക്കി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവർ തന്നെ അവ തകർക്കാനുള്ള ശ്രമമാണ്‌ നടത്തുന്നതെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങൾ തകർക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും സമരങ്ങളും പ്രക്ഷോഭങ്ങളും ഉയര്‍ന്ന് വരും. അതേസമയം രാജ്യത്ത് ഈ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഇടതുപക്ഷത്തിന് മേല്‍കൈയുള്ള എല്‍ഡിഎഫ് സര്‍ക്കാരണ് കേരളം ഭരിക്കുന്നത്. ദേശിയതലത്തിലും കേരളത്തിലെ തെരഞ്ഞടുപ്പിന് വലിയ പ്രാധാന്യമാണുള്ളതെന്ന് മാനന്തവാടിയില്‍ ചേര്‍ന്ന എൽഡിഎഫ്‌…

Read More

കോൺഗ്രസിനേക്കാൾ ബിജെപിയെ എതിർക്കുന്നത് സിപിഎം; കൂടുതൽ നേതാക്കൾ കോൺഗ്രസ് വിടുമെന്നും പി സി ചാക്കോ

കോൺഗ്രസിനേക്കാൾ ശക്തമായി ബിജെപിയെ എതിർക്കുന്നത് സിപിഎമ്മാണെന്ന് പി സി ചാക്കോ. ആർഎസ്എസിനെയും ബിജെപിയെയും എതിർക്കുന്ന പാർട്ടിയാണ് സിപിഎം. ബാലശങ്കറിൽ നിന്ന് ഇത്തരമൊരു പ്രസ്താവന പ്രതീക്ഷിച്ചില്ല. മറ്റന്നാൾ മുതൽ ഇടതുമുന്നണിക്ക് വേണ്ടി പ്രചാരണം ആരംഭിക്കുമെന്നും പി സി ചാക്കോ അറിയിച്ചു പാലക്കോട് കോങ്ങാട് മുഖ്യമന്ത്രി പിണറായി വിജയനുമായി വേദി പങ്കിടും. തന്റെ രാജിയെ സാധൂകരിക്കുന്ന സംഭവങ്ങളാണ് കോൺഗ്രസിലുണ്ടാകുന്നത്. കോൺഗ്രസിൽ തുടർന്ന് പ്രവർത്തിക്കാൻ താത്പര്യമില്ലെന്ന് കെ സുധാകരൻ പറഞ്ഞു. സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന അര ഡസൻ നേതാക്കൾ വരും ദിവസങ്ങളിൽ…

Read More

ശോഭാ സുരേന്ദ്രൻ കഴക്കൂട്ടത്ത്; നാല് മണ്ഡലങ്ങളിലെ കൂടി ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലെ കൂടി സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ തന്നെ സ്ഥാനാർഥിയാക്കി. കൊല്ലം, കരുനാഗപ്പള്ളി, മാനന്തവാടി മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയും പ്രഖ്യാപിച്ചിട്ടുണ്ട് കൊല്ലത്ത് എം സുനിലും, കരുനാഗപ്പള്ളിയിൽ ബിറ്റി സുധീറും മാനന്തവാടിയിൽ മുകുന്ദൻ പള്ളിയറയും സ്ഥാനാർഥിയാകും. കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയത്. നേരത്തെ കഴക്കൂട്ടത്ത് ഒരു സസ്‌പെൻസ് ഉണ്ടാകുമെന്നായിരുന്നു ബിജെപി നേതാക്കൾ പറഞ്ഞിരുന്നത് കോൺഗ്രസിൽ നിന്നുള്ള നേതാവിനെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കാനായിരുന്നു ബിജെപിയുടെ ലക്ഷ്യം. ഇത്…

Read More

സംസ്ഥാനത്ത് സ്വ‌ര്‍ണവില മാറ്റമില്ലാതെ തുടരുന്നു

കൊച്ചി: സംസ്ഥാനത്ത് സ്വ‌ര്‍ണവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാമിന് 4201 രൂപയും ഒരു പവന് 33,608 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയാണ്. വെള്ളിയാഴ്ച 240 രൂപ കുറഞ്ഞ് ഒരു ഗ്രാമിന് 4185 രൂപയും പവന് 33,480 രൂപയുമായിരുന്നു വില. ശനിയാഴ്ച നേരിയ വര്‍ധനവുണ്ടായി ആണ് 33,600 രൂപയിലെത്തിയത്. ആ വില തന്നെ ഇപ്പോഴും മാറ്റമില്ലാതെ തുടരുകയാണ്. തുടര്‍ച്ചയായ കുറഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ വിലയില്‍ മാര്‍ച്ച്‌ ആറിനാണ് വര്‍ധനവുണ്ടായത്. മാര്‍ച്ച്‌​ ഒന്നിന്​ സ്വര്‍ണവില…

Read More

നാട്ടുഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം നൃത്തം ചെയ്ത് വയനാട് കലക്ടര്‍ അദീല അബ്ദുല്ല

കല്‍പറ്റ: ‘എന്റെ നാടിന് എന്റെ വോട്ട്, കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം’ എന്നീ സന്ദേശങ്ങളുമായി വോട്ട് വണ്ടി വയനാട് ജില്ലയില്‍ പര്യടനം തുടങ്ങി. നാടന്‍പാട്ടുകളും പരുന്താട്ടവും ഗദ്ദികയും കോര്‍ത്തിണക്കിയാണ് വോട്ടു വണ്ടിയുടെ ഗ്രാമാന്തരങ്ങളിലൂടെയുള്ള പ്രയാണം. ജനാധിപത്യ പ്രക്രിയയില്‍ നാടിനെയൊന്നാകെ ഭാഗമാക്കാനുള്ള സന്ദേശ പ്രചാരണമാണ് വോട്ടുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. എല്ലാവരും വോട്ടു ചെയ്യണമെന്ന ആഹ്വാനവുമായി പ്രയാണമാരംഭിച്ച വോട്ടു വണ്ടി ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുല്ല ഫഌഗ് ഓഫ് ചെയതു. ചെണ്ടകൊട്ടിയും ഗദ്ദിക കലാകാരന്‍മാര്‍ക്കൊപ്പം ചുവടുകള്‍വെച്ചും സ്വീപ്പ് പ്രചാരണ പ്രക്രിയയില്‍ നൃത്തം…

Read More

കൂത്തുപറമ്പിൽ 3525, കഴക്കൂട്ടത്ത് 4506 കള്ള വോട്ടർമാരുണ്ടെന്ന് ചെന്നിത്തല; ആസുത്രിത ശ്രമമെന്നും ആരോപണം

വോട്ടർ പട്ടികയിൽ ആസൂത്രിതമായി ആളുകളെ തിരുകി കയറ്റിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരേ ആളിന്റെ പേരിൽ തന്നെ നാലും അഞ്ചും വോട്ടുകൾ സൃഷ്ടിച്ചു. ഇതിന് പിന്നിൽ ആസൂത്രിത ശ്രമം നടന്നുവെന്നും ചെന്നിത്തല ആരോപിച്ചു കള്ള വോട്ടർമാരുടെ പട്ടികയെന്ന് ആരോപിക്കപ്പെടുന്ന പേരുകൾ ചെന്നിത്തല പുറത്തുവിട്ടു. കഴക്കൂട്ടം മണ്ഡലത്തിൽ 4506 കള്ള വോട്ടർമാരെ കണ്ടെത്തി. കൊല്ലം മണ്ഡലത്തിൽ 2534, തൃക്കരിപ്പൂരിൽ 1436, നാദാപുരത്ത് 6171, കൊയിലാണ്ടിയിൽ 4611, കൂത്തുപറമ്പിൽ 3525, അമ്പലപ്പുഴയിൽ 4750 എന്നിങ്ങനെ കള്ളവോട്ടർമാരുണ്ടെന്ന് ചെന്നിത്തല…

Read More

കാസർകോട് ചെറുവത്തൂരിൽ അച്ഛനും മക്കളും മരിച്ച നിലയിൽ

കാസർകോട് ചെറുവത്തൂരിൽ അച്ഛനെയും മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ സ്വദേശി രൂപേഷിനെയും മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത് പത്തും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. മക്കൾക്ക് വിഷം നൽകിയ ശേഷം രൂപേഷ് തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല

Read More

ബിജെപി എംപി റാം സ്വരൂപ് ശര്‍മ ഡൽഹിയിലെ വസതിയിൽ തൂങ്ങിമരിച്ച നിലയിൽ

ഹിമാചൽപ്രദേശിലെ ബിജെപി എംപി റാം സ്വരൂപ് ശര്‍മയെ ഡൽഹിയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസ്സായിരുന്നു. നോർത്ത് അവന്യുവിലെ വസതിയിലാണ് അദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല. ഹിമാചലിലെ മണ്ടി ജില്ലയിൽ നിന്നുള്ളയാളാണ് റാം ശർമ. രണ്ട് തവണ ലോക്‌സഭാഗംമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ദാദ്ര നാഗർഹവേലി എംപി മോഹൻ ദേൽക്കറെയും മുംബൈയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

Read More

ലോറിയുടെ ഒറ്റ ഇടയില്‍ തകര്‍ന്നത് കെട്ടിടത്തിന് അധികൃതര്‍ നല്‍കിയ ‘ഉറപ്പ്’, കല്‍പ്പറ്റയിലെ കെട്ടിടം പൊളിച്ചു നീക്കി അധികൃതര്‍; സോഷ്യല്‍ മീഡിയ തിരഞ്ഞ അപകടത്തിന്റെ കഥ ഇങ്ങനെ

കല്‍പ്പറ്റ: ലോറിയിടിച്ചതിനെ തുടര്‍ന്ന് ചരിഞ്ഞുവീഴാനായ കെട്ടിടത്തിന്റെ ചിത്രം കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പുലര്‍ച്ചെ നടന്ന അപകടമായതിനാല്‍ തന്നെ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിരുന്നില.കെട്ടിടം ചരിയാന്‍ തുടങ്ങിയതോടെ അധികൃതര്‍ കൃത്യമായ ഇടപെടല്‍ നടത്തി  രാത്രിയോടെ കെട്ടിടം പൊളിച്ചു നീക്കി. രക്ഷാ പ്രവര്‍ത്തനവും ഇടപെടലുമൊക്കെ പ്രശംസനീയമാണെങ്കില്‍ ഇത്രയും ദുര്‍ബലമായ ഒരു കെട്ടിടത്തിന് അതും വളവുപോലെ റിസ്‌കുള്ള ഒരു സ്ഥലത്ത് എങ്ങിനെ അനുമതി നല്‍കി എന്ന ചോദ്യമാണ് ഉയരുന്നത്.കല്‍പ്പറ്റ ദേശീയപാതയില്‍ മടിയൂര്‍കുനി പെട്രോള്‍ പമ്ബിനു…

Read More

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം; 24 മണിക്കൂറിനിടെ 28,903 പേർക്ക് കൂടി കൊവിഡ്

ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുടെ 28,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,43,87,34 ആയി ഉയർന്നു ഈ വർഷം രാജ്യത്ത് സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന് പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. 188 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 1,59,044 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,34, 406 പേരാണ് ചികിത്സയിൽ കഴിയുന്നത്. 11,04,52,84 പേർ ഇതിനോടകം…

Read More