Headlines

Webdesk

കർഷക സമരം ഇന്ന് മുതൽ ശക്തമാകും; വളർത്തുമൃഗങ്ങളുമായി കർഷകർ ഡൽഹിയിലേക്ക്

കർഷക പ്രക്ഷോഭം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കർഷകരുടെ രണ്ടാംഘട്ട ഡൽഹി ചലോ മാർച്ച് ആരംഭിക്കും. ജയ്പൂർ ദേശീയപാതയിലൂടെയും ആഗ്ര എക്‌സ്പ്രസ് വേയിലൂടെയുമാണ് കർഷകർ ഡൽഹിയിലേക്ക് എത്തുക. രാജസ്ഥാൻ, ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നുള്ള കർഷകരാണ് രാജ്യതലസ്ഥാനത്തേക്ക് എത്തുന്നത് സിംഘു, തിക്രി, ഗാസിപൂർ അതിർത്തികൾക്ക് പുറമെ ജയ്പൂർ, ആഗ്ര പാതകളിൽ കൂടി കർഷകർ എത്തുന്നതോടെ ഡൽഹിയിലേക്കുള്ള എല്ലാ പാതകളും സ്തംഭിക്കും. ഇതോടെ ചരക്ക് നീക്കം അടക്കം അവതാളത്തിലാകും. രാജസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് വളർത്തുമൃഗങ്ങളുമായാണ് കർഷകർ ഡൽഹിയിലേക്ക് എത്തുന്നത്…

Read More

നാല് ജില്ലകളിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദ പ്രചാരണം

തദ്ദേശ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. നാല് ജില്ലകളിലേക്കാണ് തെരഞ്ഞെടുപ്പ്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ വോട്ടർമാർ നാളെ വിധിയെഴുതും. ഇന്ന് നിശബ്ദ പ്രചാരണമാണ് പോളിംഗ് സാമഗ്രികളുടെ വിതരണം 9 മണിക്ക് ആരംഭിക്കും. ഇന്നലെയോടെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. നാല് ജില്ലകളിലായി 10,834 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എൽഡിഎഫ്, യുഡിഎഫ് നേരിട്ടുള്ള പോരാട്ടമാകും നാല് ജില്ലകളിലുമുണ്ടാകുക. കാസർകോട് മഞ്ചേശ്വരം ഉൾപ്പെടെയുള്ള പഞ്ചായത്തുകളിലാണ് ബിജെപിക്ക് പ്രതീക്ഷ. പ്രശ്‌നബാധിത ബൂത്തുകളിലടക്കം കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഹൈക്കോടതി ഉൾപ്പെടെ ഇത്…

Read More

നിര്‍ബന്ധിത കുമ്പസാരം നിരോധനം: സുപ്രീം കോടതി ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കും

നിര്‍ബന്ധിത കുമ്പസാരം ഭരണഘടന വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഓര്‍ത്തഡോക്‌സ് പള്ളികളിലെ ഇടവക പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ കുമ്പസാരം നടത്തിയിരിക്കണമെന്ന സഭ ഭരണഘടനയിലെ ഏഴാം വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഓര്‍ത്തോഡോക്‌സ് സഭാ അംഗങ്ങളായ മാത്യു ടി. മാത്തച്ചന്‍, സി.വി. ജോസ് എന്നിവരാണ് റിട്ട് ഹര്‍ജി നല്‍കിയിരിക്കുന്നത്. കുമ്പസാര രഹസ്യം മറയാക്കി വൈദികര്‍ സ്ത്രീകളെയും പുരുഷന്മാരെയും പീഡിപ്പിക്കുന്നുവെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു….

Read More

നോവലിസ്റ്റും ചെറുകഥാകൃത്തുമായ യുഎ ഖാദർ അന്തരിച്ചു

മലയാളികളുടെ പ്രിയപ്പെട്ട കഥാകാരൻ യുഎ ഖാദർ അന്തരിച്ചു. 85 വയസ്സായിരുന്നു. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു 1935ൽ കിഴക്കൻ മ്യാൻമറിലെ ബില്ലിൻ ഗ്രാമത്തിലാണ് ജനനം. രണ്ടാം ലോകമഹായുദ്ധ കാലത്താണ് കേരളത്തിലേക്ക് എത്തുന്നത്. ആകാശവാണി കോഴിക്കോട് നിലയത്തിലും മെഡിക്കൽ കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്തിലും ഗവൺമെന്റ് ജനറൽ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്. 1990ൽ സർക്കാർ സർവീസിൽ നിന്ന് വിരമിച്ചു നോവലുകൾ, കഥ,…

Read More

കോവിഡ് വാക്‌സിൻ : മുൻഗണനാ പട്ടികയിൽ പൊതുപ്രവർത്തകരെ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ

ഛണ്ഡീഗഢ്: എം.പിമാരേയും എം.എൽ.എമാരേയും ഉൾപ്പെടെയുള്ള പൊതുപ്രവർത്തകരെ കോവിഡ് വാക്സിൻ കുത്തിവെപ്പിനുള്ള മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ഹരിയാണ സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്രസർക്കാറിന് കത്തയച്ചതായി ഹരിയാണ ആരോഗ്യമന്ത്രി അനിൽ വിജ് വ്യക്തമാക്കി. കോവിഡ് മുന്നണി പോരാളികളായ ഡോക്ടർമാർക്കും നേഴ്സുമാർക്കും പുറമേ ജോലിയുടെ ഭാഗമായി ജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന പൊതു പ്രവർത്തകരെക്കൂടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് അയച്ച കത്തിൽ ഹരിയാണ സർക്കാർ ശുപാർശ ചെയ്തത്. കോവിഡ് പിടിപെടാൻ കൂടുതൽ സാധ്യതയുള്ള പോലീസ്, തദ്ദേശ സ്ഥാപനങ്ങളിലെ ശുചീകരണ തൊഴിലാളികൾ, നിയമനിർമാതാക്കൾ…

Read More

കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി

കേരളത്തിൽ കൊവിഡ് വാക്‌സിൻ സൗജന്യമായി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരിൽ നിന്നും പണം ഈടാക്കാൻ ഉദ്ദേശിക്കുന്നില്ല. എത്ര കണ്ട് വാക്‌സിൻ ലഭ്യമാകുമെന്നത് ചിന്തിക്കേണ്ടതാണ്. എന്നാൽ കേരളത്തിൽ സൗജന്യമായിട്ടാകും ഇത് നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു ഉത്തരമലബാറിലെ ഒരു ജ്യോതിഷിയെ ഉപയോഗിച്ച് ബിജെപി ദേശീയ നേതൃത്വത്തെ സ്വാധീനിക്കാൻ മുഖ്യമന്ത്രിയും കൂട്ടാളികളും ശ്രമിക്കുന്നുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണത്തെ മുഖ്യമന്ത്രി പരിഹസിച്ചു. വായക്ക് തോന്നിയത് കോതക്ക് പാട്ട് എന്നതാണ് സ്ഥിതി. കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങൾ കാണുന്നതും പ്രതികരിക്കുന്നതുമാകും നല്ലതെന്ന് മുഖ്യമന്ത്രി പറഞ്ഞു…

Read More

കർഷക പ്രഷോഭം: നേതാക്കള്‍ നിരാഹാര സമരത്തിലേക്ക്

ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം മൂന്നാഴ്ച പിന്നിടുന്നതിനിടെ സമരരീതികള്‍ കടുപ്പിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14ന് കര്‍ഷക യൂണിയന്‍ നേതാക്കള്‍ നിരാഹാര സമരം നടത്തുമെന്ന് യൂണിയന്‍ നേതാവ് കണ്‍വാല്‍പ്രീത് സിങ് പന്നു അറിയിച്ചു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ ഞങ്ങളുടെ ആവശ്യം നിയമങ്ങള്‍ പിന്‍വലിക്കണമെന്നത് തന്നെയാണ്. മറ്റ് ആവശ്യങ്ങളിലേക്ക് കടക്കുന്നത് അതിന് ശേഷം മാത്രമാവുമെന്നും കമല്‍ പ്രീത് സിങ് പന്നു പറഞ്ഞു. ഡിസംബര്‍ 13ന് രാവിലെ 11 മണിക്ക് രാജസ്ഥാനില്‍ നിന്ന് ജയ്പുര്‍-ഡല്‍ഹി ദേശീയ പാതയിലൂടെ കര്‍ഷകരുടെ…

Read More

ജില്ലയിൽ 283 പേര്‍ക്ക് കൂടി കോവിഡ്:282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് 283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 282 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാൾ വിദേശത്ത് നിന്ന് എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 13132 ആയി. 11099 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 80 മരണം. നിലവില്‍ 1953 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1244 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്….

Read More

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് 763 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്ത് നിന്നെത്തിയ മൂന്നുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ ഏഴുപേര്‍ക്കും പോസിറ്റീവായി. 15 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 738 പേര്‍ക്കാണ് രോഗം ബാധിച്ചത്.6559 പേരെ പരിശോധനക്ക് വിധേയരാക്കി. ഏഴു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 619 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു. *വിദേശത്ത് നിന്ന് എത്തിയവര്‍…

Read More

5949 പേര്‍ക്ക് കോവിഡ്; 5268 രോഗമുക്തി

കേരളത്തില്‍ ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 765, കോഴിക്കോട് 763, എറണാകുളം 732, കോട്ടയം 593, തൃശൂര്‍ 528, ആലപ്പുഴ 437, പാലക്കാട് 436, തിരുവനന്തപുരം 373, കൊല്ലം 354, പത്തനംതിട്ട 333, വയനാട് 283, കണ്ണൂര്‍ 169, ഇടുക്കി 123, കാസര്‍ഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,690 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.97 ആണ്. റുട്ടീന്‍…

Read More