Headlines

Webdesk

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷം; 24 മണിക്കൂറിനിടെ 28,903 പേർക്ക് കൂടി കൊവിഡ്

ഒരിടവേളക്ക് ശേഷം രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുടെ 28,903 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,43,87,34 ആയി ഉയർന്നു ഈ വർഷം രാജ്യത്ത് സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന് പ്രതിദിന വർധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. 188 മരണങ്ങളും കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിട്ടുണ്ട് 1,59,044 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 2,34, 406 പേരാണ് ചികിത്സയിൽ കഴിയുന്നത്. 11,04,52,84 പേർ ഇതിനോടകം…

Read More

‘ജയിക്കാനുള്ള ആവേശം കണ്ടില്ല’; തോല്‍വിയ്ക്ക് പിന്നാലെ ടീമിനെ വിമര്‍ശിച്ച് കോഹ്‌ലി

മൂന്നാം ടി20 മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ വമ്പന്‍ തോല്‍വി വഴങ്ങിയതിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ വിമര്‍ശനവുമായി നായകന്‍ വിരാട് കോഹ്‌ലി. ഫീല്‍ഡിംഗിനിറങ്ങിയപ്പോള്‍ ജയിക്കാനുള്ള ആവേശം പ്രകടമായിരുന്നില്ലെന്നും താരങ്ങളുടെ ശരീരഭാഷ മോശമായിരുന്നെന്നും കോഹ്‌ലി പറഞ്ഞു. ‘ടോസ് മത്സരത്തിലെ നിര്‍ണ്ണായക ഘടകമാണ്. ന്യൂബോളില്‍ ആദ്യം ബാറ്റ് ചെയ്യുക വളരെ പ്രയാസമുള്ള കാര്യമാണ്. ഇംഗ്ലണ്ടിന് എക്സ്ട്രാ പേസും മികച്ച ലൈനും ലെങ്തും ബൗളിങ്ങില്‍ കൊണ്ടുവരാന്‍ സാധിച്ചു. കൂട്ടുകെട്ടുകള്‍ അനിവാര്യമായിരുന്നെങ്കിലും അതുണ്ടായില്ല. ആദ്യ ഘട്ടത്തില്‍ ഹര്‍ദിക് പാണ്ഡ്യയും ബുദ്ധിമുട്ടി.’ ‘ആക്രമിക്കുക അത്ര എളുപ്പമുള്ള…

Read More

എസ്എസ്എൽസി പരീക്ഷാ കേന്ദ്രം മാറ്റാം:അവസരം ഇന്നുകൂടി

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവിലെ പരീക്ഷാകേന്ദ്രങ്ങളില്‍ എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്രമാറ്റത്തിനായി ഇന്ന് വൈകിട്ട് അഞ്ച് വരെ അപേക്ഷിക്കാം. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഹോസ്റ്റല്‍, പ്രീ മെട്രിക് പോസ്റ്റ് മെട്രിക്, സ്‌പോര്‍ട്സ് ഹോസ്റ്റലുകള്‍, സാമൂഹ്യക്ഷേമ വകുപ്പിന്റെ ഷെല്‍ട്ടര്‍ സംവിധാനങ്ങള്‍ തുടങ്ങിയവ ലഭ്യമാകാത്തവര്‍ക്കും ഗള്‍ഫ്, ലക്ഷദ്വീപ്, മറ്റ് ജില്ലകള്‍ എന്നിവിടങ്ങളില്‍ പെട്ടുപോയവര്‍ക്കുമായാണ് തീയതി നീട്ടിയത്. https://sslcexam.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്

Read More

കരിപ്പൂർ വിമാനാപകടം: ഇരുട്ടിൽത്തപ്പി അന്വേഷണക്കമ്മിഷൻ

കരിപ്പൂർ:കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 21 പേർ മരിക്കാനിടയായ സംഭവത്തിൽ നീട്ടിനൽകിയ സമയപരിധി കഴിഞ്ഞിട്ടും പ്രാഥമിക റിപ്പോർട്ട്പോലും സമർപ്പിക്കാനാവാതെ അന്വേഷണക്കമ്മിഷൻ ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ വിമാനാപകടം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാനതീയതി ഡിസംബർ 15-ന് കഴിഞ്ഞിരുന്നു. അതേത്തുടർന്ന് കാലാവധി രണ്ടുമാസംകൂടി നീട്ടണമെന്ന് അന്വേഷണക്കമ്മിഷൻ അപേക്ഷനൽകി. ഈ സമയപരിധിയും കഴിഞ്ഞു. അപകടംനടന്ന് അഞ്ചുമാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി.ജി.സി.എ. എയർ ആക്സിഡൻറ്് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോട് ആവശ്യപ്പെട്ടിരുന്നത്. ദുബായിൽനിന്നെത്തിയ എയർ…

Read More

ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ശരിയാണ്; കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല: യെച്ചൂരി

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഖേദപ്രകടനം നടത്തിയത് എന്തിനെന്ന് അറിയില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിഷയത്തിൽ പാർട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാർട്ടി നയം. കുറ്റ്യാടിയിൽ തീരുമാനം തിരുത്തിയത് ജനാഭിപ്രായം മാനിച്ചാണ്. പൊതുജനാഭിപ്രായത്തിന് വഴങ്ങുന്നതിൽ തെറ്റില്ല. തോമസ് ഐസക്കിന് അടക്കം സീറ്റ് നൽകാത്ത വിഷയത്തിൽ പാർട്ടി പരിശോധന നടത്തേണ്ടതില്ല രാജ്യസഭയിൽ നിന്ന് താൻ മാറിയത് ടേം വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ്. നേതാക്കൾക്ക് രണ്ട് ടേം…

Read More

പി സി തോമസ് എൻഡിഎ വിട്ടു; പിജെ ജോസഫിന്റെ പാർട്ടിയുമായി ലയനം

പി സി തോമസ് എൻഡിഎ മുന്നണി വിട്ടു. സീറ്റ് നിഷേധിച്ചതിനെ തുടർന്നാണ് മുന്നണി വിടാൻ കാരണം. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നതായും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് തീരുമാനം. പിസി തോമസിന്റെയും പി ജെ ജോസഫിന്റെയും പാർട്ടികളുടെ ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. പി ജെ ജോസഫാകും പാർട്ടിയുടെ ചെയർമാൻ. നേരത്തെ കേരളാ കോൺഗ്രസ് തർക്കവുമായി ബന്ധപ്പെട്ട് രണ്ടില ചിഹ്നം ജോസ്…

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ; ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യും

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വയനാട്ടിൽ.ജില്ലയിലെ മൂന്ന്‌ മണ്ഡലങ്ങളിലും എൽഡിഎഫ്‌ പൊതുയോഗങ്ങൾ ഉദ്‌ഘാടനംചെയ്യും. മാനന്തവാടിയിലാണ്‌ ആദ്യപരിപാടി. രാവിലെ 9.30ന്‌ വാർത്താസമ്മേളനം. 10.30ന്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്താണ്‌‌  പൊതുയോഗം. ഇവിടെ നിന്ന്‌ ബത്തേരിക്ക്‌ പോകും. 11.30ന്‌ ചുള്ളിയോട്‌ റോഡിലെ ഗാന്ധി ജങ്ഷനിലെ പൊതുയോഗത്തിൽ സംസാരിക്കും. വൈകിട്ട് മൂന്നിന്‌ എസ്‌കെഎംജെ സ്‌കൂൾ മൈതാനത്താണ്‌ കൽപ്പറ്റയിലെ തെരഞ്ഞെടുപ്പ്‌ പൊതുയോഗം ഉദ്ഘാടനം ചെയ്യും.

Read More

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ

വയനാട്ടിൽ സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിൽ സിദ്ധീഖിനെതിരെ പോസ്റ്ററുകൾ . വയനാട്ടിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്നാണ് പോസ്റ്ററിൽ. വയനാട്ടിലെ കോൺഗ്രസ്സിനെ സംരക്ഷിക്കണമെന്നും പറയുന്നുണ്ട്. വയനാട് കൽപറ്റ നഗരത്തിലാണ് പോസ്റ്ററുകൾ പ്രതിക്ഷപ്പെട്ടത്. അർഹതപ്പെട്ട കഴിവുള്ളവർ വയനാട്ടിൽ ഉണ്ടെന്നും പോസ്റ്ററിൽ ഉണ്ട്.

Read More

നിയമസഭാ തിരഞ്ഞെടുപ്പ് : ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. പി.സി.വിഷ്ണുനാഥ് കുണ്ടറയില്‍ മത്സരിക്കും. ടി.സിദ്ദിഖ് കല്‍പറ്റയിലും വി.വി.പ്രകാശ് നിലമ്പൂരും ഫിറോസ് കുന്നംപറമ്പിൽ തവനൂരിലും സ്ഥാനാര്‍ഥിയാകും. പട്ടാമ്പിയിൽ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ഥി. സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി തര്‍ക്കങ്ങളുണ്ടായ ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ല. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ സ്വതന്ത്രയായി മത്സരിക്കുന്ന വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കിയേക്കും….

Read More

ബട്‌ലര്‍ ഷോ; ഇന്ത്യ തരിപ്പണമാക്കി: ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് വീണ്ടും മുന്നില്‍

ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുന്ന പതിവ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കളിയും ജയിച്ച് പരമ്പരയില്‍ വീണ്ടും മുന്നിലെത്തി. ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ലോക ഒന്നാംനമ്പര്‍ ടീം കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ കടന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഇനി പരമ്പര പോക്കറ്റിലാക്കാം. ബൗളിങില്‍ മൂന്നു വിക്കറ്റുമായി മാര്‍ക്ക് വുഡും ബാറ്റിങില്‍ ജോസ് ബട്‌ലറും (83*) ഹീറോസായപ്പോള്‍ മൂന്നാം…

Read More