ബട്‌ലര്‍ ഷോ; ഇന്ത്യ തരിപ്പണമാക്കി: ഉജ്ജ്വല ജയത്തോടെ ഇംഗ്ലണ്ട് വീണ്ടും മുന്നില്‍
ടോസ് ജയിക്കുന്നവര്‍ കളിയും ജയിക്കുന്ന പതിവ് ഇന്ത്യ- ഇംഗ്ലണ്ട് ടി20 പരമ്പരയില്‍ ആവര്‍ത്തിക്കുകയാണ്. മൂന്നാം ടി20യില്‍ ടോസ് നേടിയ ഇംഗ്ലണ്ട് കളിയും ജയിച്ച് പരമ്പരയില്‍ വീണ്ടും മുന്നിലെത്തി. ഇന്ത്യയെ എട്ടു വിക്കറ്റിനാണ് ലോക ഒന്നാംനമ്പര്‍ ടീം കെട്ടുകെട്ടിച്ചത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 2-1ന് മുന്നില്‍ കടന്നു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ ജയിച്ചാല്‍ ഇംഗ്ലണ്ടിന് ഇനി പരമ്പര പോക്കറ്റിലാക്കാം. ബൗളിങില്‍ മൂന്നു വിക്കറ്റുമായി മാര്‍ക്ക് വുഡും ബാറ്റിങില്‍ ജോസ് ബട്‌ലറും (83*) ഹീറോസായപ്പോള്‍ മൂന്നാം…
