സംസ്ഥാന സര്‍ക്കാറിന്‍റെ ഭക്ഷ്യകിറ്റ് വിതരണം കേന്ദ്രസർക്കാർ നൽകിയതാണെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെങ്കില്‍ മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ് കൊടുക്കേണ്ടെ. കോണ്‍ഗ്രസിന്‍റെ എത്ര എം.പിമാര്‍ കര്‍ഷക സമരത്തിന് പോയെന്നും പിണറായി ചോദിച്ചു.
പല സംസ്ഥാനങ്ങളിലും ബി.ജെ.പിയെ പ്രതിരോധിക്കുന്നതിനായാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചത്. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് പോയി. കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കഴിയുന്ന സാഹചര്യമല്ല നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ജനങ്ങള്‍ എല്‍.ഡി.എഫിനൊപ്പമാണ്. എല്‍.ഡി.എഫിന്‍റെ ജനപ്രീതിയില്‍ എതിരാളികള്‍ക്ക് ആശങ്കയുണ്ട്. അതിനാലാണ് ചില പ്രതീകങ്ങളെ ഉയര്‍ത്തികൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കോണ്‍ഗ്രസ് ബി.ജെ.പിക്കെതിരായ പോരാട്ടമായി ഉയര്‍ത്തിക്കാണിക്കുന്നത് നേമത്തെയാണ്. എന്നാല്‍, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേമം നിയമസഭാ മണ്ഡലത്തില്‍ നഷ്ടമായ വോട്ടുകളെ കുറിച്ച് കോണ്‍ഗ്രസ് ആദ്യം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.