Headlines

Webdesk

മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളത്: ശോഭാ സുരേന്ദ്രൻ

കേരളത്തിൽ മത്സരിച്ച ഏത് മണ്ഡലങ്ങളിലും വോട്ട് ഇരട്ടിയാക്കിയ ചരിത്രമാണ് തനിക്കുള്ളതെന്ന് ശോഭാ സുരേന്ദ്രൻ. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിൽ മത്സരിക്കേണ്ട സാഹചര്യമില്ലെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത് അനുസരിച്ചാണ് മത്സരിക്കാൻ സന്നദ്ധത അറിയിച്ചതെന്നും അവർ പറഞ്ഞു. ഒഴിച്ചിട്ട മൂന്ന് സീറ്റുകളിൽ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിരിക്കെയാണ് കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് ശോഭ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കുന്നത്. കഴക്കൂട്ടത്ത് ബിജെപി വിജയിക്കും. ഇന്ത്യയിൽ ബിജെപിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്ന ഏറ്റവും കരുത്തനായ നേതാവാണ് മത്സരിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടത്. ഈ…

Read More

എസ്.എസ്.എൽ.സി- പ്ലസ്ടു പരീക്ഷ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: മാറ്റിവച്ച എസ്.എസ്.എൽ.സി – പ്ലസ് ടു പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്തി. റമദാൻ നോമ്പ് ആരംഭിക്കുന്നതും ജെ.ഇ.ഇ പരീക്ഷകൾ നടക്കാനുള്ളതും കണക്കിലെടുത്താണ് പരീക്ഷാ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്. റമദാൻ കാലത്ത് പകൽ സമയത്ത് പരീക്ഷ നടത്തുന്നതിനെതിരെ വിവിധ മേഖലകളിൽ നിന്നും പരാതികൾ ഉയർന്നിരുന്നു. ജെഇഇ പരീക്ഷകൾ നടക്കേണ്ട സാഹചര്യത്തിൽ 30 ന് അവസാനിക്കേണ്ട പ്ലസ് ടു പരീക്ഷ 26 ന് നടക്കും. എസ്.എസ്.എൽ.സി പരീക്ഷയുടെ പുതുക്കിയ സമയക്രമം ഏപ്രിൽ 8 വ്യാഴാഴ്ച – ഫസ്റ്റ്…

Read More

പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി പി ജെ ജോസഫ്; മുന്നിൽ കടമ്പകളേറെ

കേരളാ കോൺഗ്രസ് എമ്മിന് വേണ്ടിയുള്ള നിയമപോരാട്ടത്തിൽ സുപ്രീം കോടതിയിലും പരാജയപ്പെട്ടതോടെ പുതിയ പാർട്ടി പ്രഖ്യാപിക്കാനൊരുങ്ങി പി ജെ ജോസഫ്. കേരളാ കോൺഗ്രസ് എം എന്ന പേര് ജോസ് കെ മാണി സ്വന്തമാക്കിയതോടെയാണ് നീക്കം. തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ പാർട്ടിയുടെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാകില്ല. എങ്കിലും പുതിയ പാർട്ടിയുടെ പേര് ഉടൻ പ്രഖ്യാപിച്ചേക്കും. കേരളാ കോൺഗ്രസ് എന്ന പേര് പുതിയ പാർട്ടിയിലുമുണ്ടാകും. അതേസമയം തെരഞ്ഞെടുപ്പിന് മുമ്പ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായില്ലെങ്കിൽ ജോസഫ് വിഭാഗം സ്ഥാനാർഥികൾക്ക് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കേണ്ടി…

Read More

‘മരട് 357’ ഇന്ന് കോടതിയിൽ പ്രദർശിപ്പിക്കും

മരട് ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി ഒരുക്കിയ മരട് 357 സിനിമ ഇന്ന് കോടതിയിൽ പ്രദർശിപ്പിക്കും. പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയെ തുടർന്ന് സിനിമയുടെ റിലീസ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സിനിമ പ്രദർശിപ്പിക്കുവാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സിനിമ കണ്ടതിന് ശേഷം റിലീസ് സംബന്ധിച്ച് വിധി പറയാമെന്ന് എറണാകുളം മുൻസിഫ് കോടതി തിങ്കളാഴ്ച അറിയിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിർമ്മാതാക്കളുടെ വാദം….

Read More

ഇന്ത്യന്‍ ക്രിക്കറ്റര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി

പനാജി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. സ്റ്റാര്‍സ്‌പോര്‍ട്‌സ് അവതാരക സഞ്ജനാ ഗണേശനാണ് വധു. ഗോവയില്‍ നടന്ന പരിപാടിയില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹ വാര്‍ത്ത ബുംറ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിന് ശേഷം ബുംറ ടീമില്‍ നിന്നും അവധിയെടുത്തിരുന്നു. 2016ലാണ് 27കാരനായ ബുംറ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ബുംറ. 29കാരിയായ സഞ്ജനാ കഴിഞ്ഞ ലോകകപ്പ്, ഐപിഎല്‍ എന്നീ ടൂര്‍ണ്ണമെന്റുകളിലെ…

Read More

രാജ്യത്ത് ഇപ്പോൾ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് സർക്കാർ

2019 മുതൽ രാജ്യത്ത് പുതിയ 2,000 രൂപ നോട്ടുകൾ അച്ചടിക്കുന്നില്ലെന്ന് വ്യക്തമാക്കി സർക്കാർ.2016- ൽ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച കറൻസി നോട്ടുകൾ ഇപ്പോൾ വലിയ രീതിയിൽ പ്രചാരത്തിൽ ഇല്ലാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂർ ആണ് ലോക്‌സഭയിൽ ഇക്കാര്യം വ്യക്തമാക്കിയത്. 2019-20 ലും 2020-21 ലും 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല. 2,000 രൂപയുടെ കറൻസി നോട്ടുകൾ വിതരണം ചെയ്യുന്നതും വളരെ കുറവാണ്. ബാങ്കുകളിലും എടിഎമ്മുകളിലും പോലും വിരളമായാണ് ഇപ്പോൾ 2,000 രൂപ…

Read More

പ്രതിദിനം 20000ലധികം കൊവിഡ് കേസുകൾ; മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗം വിളിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം വീണ്ടുമുണ്ടാകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിമാരുടെ അടിയന്തരയോഗം വിളിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച ഉച്ചയ്ക്ക് വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി ആശയവിനിമയം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പ്രതിദിനം 20000ലധികം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങളില്‍ കോവിഡ് വീണ്ടും രൂക്ഷമായിരിക്കുകയാണ്. എന്നാൽ കേരളത്തിൽ സ്ഥിതി ആശങ്കാജനകമല്ല. മറ്റു സംസ്ഥാനങ്ങളിലേക്കും കൊവിഡ് വ്യാപനത്തിനുള്ള സാദ്ധ്യത നിലനില്‍ക്കുന്നതായി ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Read More

തുടര്‍ ഭരണമുറപ്പിക്കാന്‍ എല്‍ ഡി എഫ്; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ ഡി എഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പത്രിക തയ്യാറാക്കാനുള്ള ഉപസമിതി രാവിലെ യോഗം ചേര്‍ന്ന് പത്രിക അംഗീകരിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പത്രിക ഔദ്യോഗികമായി പുറത്തിറക്കും 2016ലെ പ്രകടന പത്രികയിലെ അറുന്നൂറ് വാഗ്ദാനങ്ങളില്‍ 570 എണ്ണവും പാലിച്ച ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് പ്രകടന പത്രിക പുരത്തിറക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സംസ്ഥാന തല പ്രചാരണ പരിപാടികള്‍ നാളെ മുതല്‍ ആരംഭിക്കും അതേസമയം കെ കെ ശൈലജ, എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ ഇന്ന്…

Read More

നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ

നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ മുട്ടില്‍ : പരിയാരം വെള്ളൂര്‍ക്കാവില്‍ ഫാത്വിമ ഹജ്ജുമ്മ (76) നിര്യാതയായി. ഭര്‍ത്താവ് ഹംസ. മക്കള്‍: ആഇശ (ദുബൈ), ഖദീജ (പെരിന്തല്‍മണ്ണ), ശംസുദ്ദീന്‍, പരേതനായ നൂറുദ്ദീന്‍, സൈദലവി, ഷിഹാബുദ്ദീന്‍, ഹസൈനാര്‍, നൗഷാദ്, നിസാമുദ്ദീന്‍. മരുമക്കള്‍: ആഇശ, മുഹമ്മദ് ഈസ, അബ്ദുല്ല ഈസ (ദുബൈ), ഹംസ പെരിന്തല്‍മണ്ണ, സീനത്ത്, സജ്ന, മറിയം, ഖദീജ, ഫെബിന്‍ ഷെസ്്‌ലിയ.

Read More

കൽപ്പറ്റയിൽ നല്ലത് വയനാട്ടുകാർ തന്നെയെന്ന് ഐ സി ബാലകൃഷ്ണൻ

കൽപ്പറ്റയിൽ പരിചയ സമ്പന്നരായ വയനാട്ടുകാരെ തന്നെ വേണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് വയനാട് DCC പ്രസിഡൻറും ബത്തേരി മണ്ഡലം UDF സ്ഥാർത്ഥിയുമായ ഐ സി. ബാലകൃഷ്ണൻ വ്യക്തമാക്കി. ജില്ലയിൽ തന്നെയുള്ള സ്ഥാർത്ഥി ലിസ്റ്റിൽ നിന്ന് മികച്ച സ്ഥാനാർത്ഥിയെ ഹൈക്കമാൻഡ് വയനാട്ടുകാരുടെ വികാരം മാനിച്ചു കൊണ്ട് നിശ്ചയിക്കുമെന്നു കരുതുന്നതായും ഐ സി. ബാലകൃഷ്ണൻ.

Read More