Webdesk

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തെ എൽ ഡി എഫ് സ്ഥാനാർഥിയായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കലക്ടേറ്റിലെ അസി. ഡവലെപ്‌മെന്റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കലക്ടറേറ്റിലേക്ക് പോകുക. പതിനൊന്നരക്ക് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനും പത്രിക സമർപ്പിക്കും പാലക്കാട് ജില്ലയിലെ ഒമ്പത് എൽഡിഎഫ് സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും പാലക്കാട് സി പി പ്രമോദും…

Read More

തർക്കം നിലനിൽക്കുന്ന ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം തർക്കത്തിലുള്ള ആറ് മണ്ഡലങ്ങളിലെ കൂടി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കും. ഡൽഹിയിൽ നിന്നെത്തുന്ന മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് രാവിലെ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കും വട്ടിയൂർക്കാവിൽ പി സി വിഷ്ണുനാഥിനെയും കുണ്ടറയിൽ കല്ലട രമേഷിനെയും പട്ടാമ്പിയിൽ ആര്യാടൻ ഷൗക്കത്തിനെയും തവനൂരിൽ റിയാസ് മുക്കോളിയെയും നിലമ്പൂരിൽ വി വി പ്രകാശിനെയും കൽപറ്റയിൽ ടി സിദ്ദിഖിനെയുമാണ് പരിഗണിക്കുന്നത്. ചർച്ചകൾക്ക് ശേഷം ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥികളെ പ്രഖ്യാപിക്കും. അതേസമയം നേമത്തെ സ്ഥാനാർഥി കെ മുരളീധരൻ നാളെ മുതൽ പ്രചാരണം…

Read More

ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നു; അമേരിക്കയിൽ മാത്രം മൂന്ന് കോടി രോഗബാധിതർ

ന്യൂയോർക്ക്: അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി പിന്നിട്ടു.വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം 30,000ത്തിലധികം പുതിയ കേസുകൾ റിപോർട്ട് ചെയ്തു. 5.47 ലക്ഷം പേരാണ് യുഎസിൽ വൈറസ് ബാധ മൂലം മരണമടഞ്ഞത്. രണ്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പേർ രോഗമുക്തി നേടി. ഇന്ത്യയിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രതിദിന കേസുകൾ കൂടുകയാണ്. കഴിഞ്ഞ ദിവസം 26,000ത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം കടന്നു. നിലവിൽ 2.16 ലക്ഷം…

Read More

മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ പിന്‍മാറി

മാനന്തവാടി: മാനന്തവാടിയില്‍ ബിജെപി പ്രഖ്യാപിച്ച സ്ഥാനാർത്ഥി മണിക്കുട്ടന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും പിന്മാറി. പണിയ വിഭാഗത്തെ പരിഗണിച്ചതിൽ സന്തോഷമെന്ന് മണിക്കുട്ടന്‍ അറിയിച്ചു. സ്ഥാനാർത്ഥി എന്ന നിലയിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല എന്ന് മണിക്കുട്ടന്‍ അറിയിച്ചു. അതേസമയം സ്ഥാനാർത്ഥി ആക്കുന്നതിന് മുമ്പുള്ള പ്രാഥമിക ചർച്ച പോലും മണിക്കുട്ടനുമായി നടത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ ടീച്ചിങ് അസിസ്റ്റൻറ് എന്ന ജോലിയിൽ തുടരാൻ മാത്രമാണ് ആഗ്രഹിക്കുന്നത് എന്ന് മണിക്കുട്ടന്‍ വ്യക്തമാക്കി. ബിജെപിയുടെ പ്രഖ്യാപനം താന്‍ അറിയാതെയാണ്. ജില്ലയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള…

Read More

കൽപ്പറ്റ വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹു നില കെട്ടിടം തകർന്നു കൊണ്ടിരിക്കുന്നു

കൽപ്പറ്റ വെള്ളാരം കുന്നിൽ ലോറി ഇടിച്ചു കയറിയതിനെ തുടർന്ന് ബഹു നില കെട്ടിടം തകർന്നു കൊണ്ടിരിക്കുന്നു. ലോറി ഡ്രൈവറെ അഗ്നി രക്ഷാ സേന കട്ടർ, സെപ്ര ഡർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിച്ച് , ലോറിയുടെ ഭാഗങ്ങൾ മുറിച്ച് മാറ്റി രക്ഷപ്പെടുത്തി. ശ്രീ. ഗൗതം (70) ആണ് പരിക്ക് പറ്റി ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്.

Read More

കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു

കഥകളിയാചാര്യനും നൃത്തഅധ്യാപകനുമായ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ അന്തരിച്ചു. 105 വയസായിരുന്നു. പുലർച്ചെ നാലോടെ കോഴിക്കോട്‌ കൊയ്‌ലാണ്ടി ചേലിയയിലെ വീട്ടിലാണ്‌ അന്ത്യം. കഥകളിക്കായി മാറ്റിവെച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്‌.ഭരതനാട്യം, കേരള നടനം എന്നീ കലാരൂപങ്ങളിലും പ്രാവീണ്യമുണ്ടായിരുന്നു. 15 വയസുമുതൽ കഥകളി രംഗത്തുള്ള അദ്ദേഹത്തെ പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം. കലാമണ്‌ഡല പുരസ്‌കാരം, ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ തേടിയെത്തി. കഥകളിയിലെ തെക്ക്- വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.  …

Read More

വെടിക്കെട്ടൊരുക്കി ഇഷാന്‍; ഒപ്പം കൂടി കോലി: ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ

അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഇഷാന്‍ കിഷന്‍ വെടിക്കെട്ടൊരുക്കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു ഗംഭീര വിജയം. ഇഷാനു കൂട്ടായി നായകന്‍ വിരാട് കോലിയും ഫോമിലേക്കുയര്‍ന്നപ്പോള്‍ ഏഴു വിക്കറ്റിന്റെ അനായാസ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു. ടോസിനു ശേഷം കോലി ഇംഗ്ലണ്ടിനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. 200നടുത്ത് റണ്‍സ് ലക്ഷ്യമാക്കി കുതിച്ച ഇംഗ്ലണ്ടിനെ ഡെത്ത് ഓവറിലെ ഉജ്ജ്വല ബൗളിങിലൂടെ ഇന്ത്യ ആറു വിക്കറ്റിനു 164 റണ്‍സില്‍ പിടിച്ചുനിര്‍ത്തി. ഇംഗ്ലീഷ്…

Read More

ഇംഗ്ലണ്ടിന് ഭേദപ്പെട്ട സ്‌കോർ; ഇന്ത്യക്ക് 165 റൺസിന്റെ വിജയലക്ഷ്യം

അഹമ്മബാദിൽ നടക്കുന്ന രണ്ടാം ടി20യിൽ ഇന്ത്യക്ക് 168 റൺസിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് എടുത്തു. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പര നഷ്ടപെടാതിരിക്കണമെങ്കിൽ ഇന്ന് വിജയം അനിവാര്യമാണ് 46 റൺസെടുത്ത ജേസൺ റോയിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. ഇയാൻ മോർഗൻ 28 റൺസും ബെൻ സ്‌റ്റോക്‌സ് 24 റൺസുമെടുത്തു. ബെയിർസ്‌റ്റോ 20, ഡേവിഡ് മലാൻ 24 റൺസും സ്വന്തമാക്കി ഇന്ത്യക്കായി വാഷിംഗ്ടൺ സുന്ദറും ഷാർദൂൽ താക്കൂറും രണ്ട്…

Read More

മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചതാണ്; പിന്നീടെന്ത് സംഭവിച്ചെന്നറിയില്ല: ശോഭാ സുരേന്ദ്രൻ

ബിജെപി സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പുറകെ ബിജെപി നേതൃത്വത്തിനെ പരിഹസിച്ച് ശോഭാ സുരേന്ദ്രൻ. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ലഭിച്ചത് സുവർണാവസരമാണ്. രണ്ട് സീറ്റുകളിലും വിജയാശംസകൾ ബിജെപിയിലെ മുതിർന്ന നേതാക്കളായ മറ്റാർക്കും കിട്ടാത്ത ഭാഗ്യമാണ് സുരേന്ദ്രന് ലഭിച്ചത്. തന്നോട് മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശോഭ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ താത്പര്യമില്ലായിരുന്നു. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അടക്കം അറിയിച്ചതാണ്. എന്നാൽ മത്സരിക്കണമെന്ന് കേന്ദ്ര നേതൃത്വം നിർദേശിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചുവെന്ന്…

Read More

രണ്ടാം ടി20യിൽ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യുന്നു; ആദ്യ ഓവറിൽ തന്നെ വിക്കറ്റ് വീണു

അഹമ്മദാബാദിൽ നടക്കുന്ന രണ്ടാം ടി20യിൽ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിന് അയച്ചു. തകർച്ചയോടെയാണ് ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ആരംഭിച്ചത്. ആദ്യ ഓവറിലെ മൂന്നാം പന്തിൽ തന്നെ അവർക്ക് ജോസ് ബട്‌ലറെ നഷ്ടപ്പെട്ടു. ഭുവനേശ്വർ കുമാറിനാണ് വിക്കറ്റ് ഒരു റൺസുമായി ജേസൺ റോയിയും നാല് റൺസുമായി ഡേവിഡ് മലാനുമാണ് ക്രീസിൽ. ഒരോവർ പൂർത്തിയാകുമ്പോൾ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 5 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്കായി സൂര്യകുമാർ യാദവ് ഇന്ന് അരങ്ങേറ്റം കുറിച്ചു. ഇഷാൻ കിഷനും ടീമിലുണ്ട് ഇന്ത്യ…

Read More