Headlines

Webdesk

ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു: സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും; നേമത്ത് കുമ്മനം

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കോന്നിയിലും മഞ്ചേശ്വരത്തും ജനവിധി തേടും. ഡൽഹിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ മുതിർന്ന നേതാവ് അരുൺ സിംഗാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ്‌കേരളത്തിൽ 115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. 25 സീറ്റുകളിൽ മാത്രമാണ് ഘടകകക്ഷികൾ മത്സരിക്കുന്നത്. കഴിഞ്ഞ മാസം ബിജെപിയിൽ ചേർന്ന എൻജിനീയർ ഇ ശ്രീധരൻ പാലക്കാട് സീറ്റിൽ മത്സരിക്കും. നേമത്ത് കുമ്മനം രാജശേഖരനെയാണ് ബിജെപി നിർത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുതിർന്ന നേതാവ് സി കെ…

Read More

എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ സി.ഡി പ്രകാശനം ചെയ്തു

ബത്തേരി:സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥി എം എസ് വിശ്വനാഥന്റെ പ്രചരണ ഗാനങ്ങളടങ്ങിയ സി ഡി സംസ്ഥാന കൺവീനർ വിജയരാഘവൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപാണിയ്ക്ക് നൽകി പ്രകാശനം ചെയ്തു

Read More

മമതക്ക് പരുക്കേറ്റ സംഭവം: ആക്രമണമല്ല, അപകടത്തിൽ സംഭവിച്ചതെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി

ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് പരുക്കേറ്റത് ആക്രമണത്തിൽ അല്ലെന്ന് തെരഞ്ഞെടുപ്പ് നിരീക്ഷണ സമിതി. അപകടത്തിലാണ് മമത ബാനർജിക്ക് പരുക്കേറ്റതെന്നും ചൂണ്ടിക്കാട്ടി നിരീക്ഷക സമിതി തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോർട്ട് നൽകി. ബിറുല്യ ബസാറിൽ നടന്ന പരിപാടിക്കിടെയാണ് മമതക്ക് പരുക്കേറ്റതെന്നാണ് റിപ്പോർട്ട്. അതേസമയം ബിജെപിയുടെ ഗൂഢാലോചനയെ തുടർന്നാണ് മമതക്ക് പരുക്കേറ്റതെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചിരുന്നു. സ്‌പെഷ്യൽ നിരീക്ഷണ ഓഫീസർ അജയ് നായ്ക്, സ്‌പെഷ്യൽ പോലീസ് നിരീക്ഷകൻ വിവേക് ദുബെ എന്നിവരാണ് റിപ്പോർട്ട് സമർപ്പിച്ചത്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More

സംവിധായകൻ എസ്. പി ജനനാഥൻ അന്തരിച്ചു

ദേശീയ പുരസ്‌കാര ജേതാവായ തമിഴ് സംവിധായകൻ എസ്. പി ജനനാഥൻ (61) അന്തരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അന്ത്യം. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രണ്ട് ദിവസമായി ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വിജയ് സേതുപതി കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘ലാഭം’ എന്ന സിനിമയാണ് ജനനാഥൻ നിലവിൽ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിംഗ് ജോലികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജനനാഥൻ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലേയ്ക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടർന്ന് അണിയറപ്രവർത്തകർ അന്വേഷിച്ചെത്തിയപ്പോൾ വീട്ടിൽ…

Read More

ഒൻപതാം ക്ലാസ് വരെ ഇത്തവണ വാർഷിക പരീക്ഷയില്ല

തിരുവനന്തപുരം:ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതിലേക്ക് കൂടി വ്യാപിപ്പിക്കും. കൊവിഡ് പശ്ചാത്തലത്തിലാണ് ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷകൾ ഒഴിവാക്കുന്നത്. കുട്ടികൾ ഒരുമിച്ച് സ്‌കൂളുകളിലെത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാം. കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികവുമാണ്. അതിനാൽ നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം…

Read More

സ്ഥാനാർഥി പ്രഖ്യാപനം വരാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചു; പത്ത് ദിവസത്തെ വിശ്രമം

ബിജെപി സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ സുരേഷ് ഗോപി ചികിത്സയിൽ. ന്യൂമോണിയ ബാധിച്ചാണ് താരം ചികിത്സയിൽ പ്രവേശിച്ചത്. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ സുരേഷ് ഗോപിക്ക് നിർദേശിച്ചിരിക്കുന്നത് മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ കേന്ദ്ര നേതൃത്വത്തിൽ നിന്നും സുരേഷ്‌ഗോപിയിൽ സമ്മർദം ശക്തമായി. ഏറ്റവുമൊടുവിലായി അദ്ദേഹം തൃശ്ശൂരിൽ മത്സരിക്കുമെന്നാണ് വാർത്തകൾ. പ്രഖ്യാപനം വരാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയിൽ പ്രവേശിച്ചത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന തെരഞ്ഞെടുപ്പ് സമിതി യോഗമാണ് പട്ടിക അംഗീകരിച്ചത്. കെ…

Read More

വയനാട്ടിൽ ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു

ആനയെ ഓടിക്കുന്നതിനിടെ ഗുണ്ട് പൊട്ടിത്തെറിച്ച് വനം വകുപ്പിലെ താൽകാലിക തൊഴിലാളിക്ക് പരിക്കേറ്റു. വടുവൻചാൽ ചെല്ലങ്കോട് മാളുവിൻ്റെ മകൻ അനീഷി (35) നാണ് പരിക്കേറ്റത്. അനീഷിൻ്റെ അഞ്ച് കൈ വിരലുകൾ അറ്റു.അടിയന്തര ശസ്ത്രക്രിയക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.      

Read More

കളിക്കുന്നതിനിടെ സാരിയില്‍ കഴുത്ത് കുടുങ്ങി വിദ്യാര്‍ത്ഥി മരിച്ചു

തിരുവനന്തപുരം:കളിച്ചു കൊണ്ടിരിക്കെ സാരിയില്‍ കഴുത്ത് കുടുങ്ങി ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ആലുന്തറ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ത്ഥിയും നെല്ലനാട് പരമേശ്വരം പ്ലാവിള വീട്ടില്‍ അനില്‍ കുമാറിന്റെയും മല്ലികയുടെയും മകനുമായ യദുകൃഷ്ണനാണ് (11) മരിച്ചത്. ഇന്നലെ രാവിലെ 10 മണിക്കായിരുന്നു സംഭവം നടന്നത്. വീട്ടില്‍ ബന്ധുവായ മറ്റൊരു കുട്ടിയും മല്ലികയുടെ അമ്മയും മാത്രമാണുണ്ടായിരുന്നത്. പുറത്ത് ജോലിയിലായിരുന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ജനല്‍ കമ്ബിയില്‍ സാരിയില്‍ കുടുങ്ങി മരിച്ച നിലയില്‍ കണ്ടത്. യദുവിന്റെ അമ്മ മല്ലിക…

Read More

നേമം ബിജെപിയുടെ കോട്ടയല്ല; സ്ഥാനാർഥിയാകുകയാണെങ്കിൽ നാളെ തന്നെ പ്രചാരണം തുടങ്ങും: മുരളീധരൻ

നേമത്ത് സ്ഥാനാർഥിയാക്കുമോയെന്ന കാര്യം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് കെ മുരളീധരൻ എംപി. നേമത്ത് യുഡിഎഫിന് വിജയം നേടാനാകും. കോൺഗ്രസിന്റെ സ്ഥാനാർഥിയെങ്കിൽ പൂർണ വിജയമായിരിക്കുമെന്നും മുരളി പറഞ്ഞു നേമം ബിജെപിയുടെ കോട്ടയല്ല. ഒ രാജഗോപാൽ തന്നെ അത് വ്യക്തമാക്കിയതാണ്. സ്ഥാനാർഥിയാകുകയാണെങ്കിൽ നാളെ തന്നെ തിരുവനന്തപുരത്ത് എത്തി പ്രചാരണ പരിപാടികൾ ആരംഭിക്കുമെന്നും മുരളീധരൻ പറഞ്ഞു നേമത്തെ സ്ഥാനാർഥിത്വം സംബന്ധിച്ച ചർച്ചകൾക്കായി മുരളീധരനെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു. നേമം അടക്കമുള്ള മണ്ഡലങ്ങളിൽ ഇന്ന് വൈകുന്നേരത്തോടെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

Read More

പക വീട്ടാനുള്ളതാണ്: തോൽവിക്ക് പകരം വീട്ടാൻ ഇന്ത്യ ഇന്നിറങ്ങുന്നു

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങും. വൈകുന്നേരം ഏഴ് മണിക്ക് അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യ മത്സരത്തിൽ ഇന്ത്യ എട്ട് വിക്കറ്റിന് ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു ആദ്യ മത്സരത്തിലെ ഞെട്ടിക്കുന്ന തോൽവിക്ക് പകരം ചോദിക്കാനായാണ് കോഹ്ലി പട ഇന്നിറങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലും ആദ്യ മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. പിന്നീടുള്ള മൂന്ന് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുകയും ചെയ്തു. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പര നഷ്ടപ്പെടുത്താൻ ഇന്ത്യ തയ്യാറല്ല….

Read More