പനാജി: ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ വിവാഹിതനായി. സ്റ്റാര്‍സ്‌പോര്‍ട്‌സ് അവതാരക സഞ്ജനാ ഗണേശനാണ് വധു. ഗോവയില്‍ നടന്ന പരിപാടിയില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിവാഹ വാര്‍ത്ത ബുംറ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മല്‍സരത്തിന് ശേഷം ബുംറ ടീമില്‍ നിന്നും അവധിയെടുത്തിരുന്നു. 2016ലാണ് 27കാരനായ ബുംറ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇന്ത്യന്‍ ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് ബുംറ. 29കാരിയായ സഞ്ജനാ കഴിഞ്ഞ ലോകകപ്പ്, ഐപിഎല്‍ എന്നീ ടൂര്‍ണ്ണമെന്റുകളിലെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അവതാരകമാരിലൊരാളായിരുന്നു.
The Best Online Portal in Malayalam