ആദ്യ കാര്‍ കണ്ടെത്താന്‍ ആരാധകരോട് സഹായം തേടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ .ക്രിക്കറ്റ് കളിച്ച സമയത്ത് സ്വന്തമായുണ്ടാക്കിയ പണം കൊണ്ട് വാങ്ങിയ കാര്‍ കണ്ടെത്താനാണ് സച്ചിന്‍ ആരാധകരുടെ സഹായം തേടിയത്.
ആഗ്രഹിച്ച് ആദ്യമായി സ്വന്തമാക്കിയ വാഹനം, അതിലെ യാത്ര . എത്ര പുതിയ വാഹനങ്ങള്‍ പിന്നീട് സ്വന്തമാക്കിയാലും ആദ്യ വാഹനത്തെ കുറിച്ചുള്ള ഓര്‍മകള്‍ പലരിലുമുണ്ടാകും. ആ വാഹനം ഇപ്പോള്‍ കയ്യിലില്ലെങ്കില്‍ നഷ്ടബോധവും തോന്നും . ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ അങ്ങനൊരു അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ആരാധകരോട് നടത്തിയ അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ വാഹനലോകത്തെ ചര്‍ച്ചാ വിഷയം. ജീവിതത്തിൽ ആദ്യമായി വാങ്ങിയ മാരുതി 800 കാര്‍ തിരികെ കിട്ടാന്‍ സഹായിക്കുമോ എന്നാണ് സച്ചിന്‍ ചോദിക്കുന്നത് . ഒരു അഭിമുഖത്തിന് ഇടയിലാണ് മാസ്റ്റർ ബ്ലാസ്റ്റർ, തന്‍റെ ആദ്യ കാറിനെപ്പറ്റി വൈകാരികമായി സംസാരിച്ചത്. പ്രഫഷണല്‍ ക്രിക്കറ്റ് കളിച്ചുതുടങ്ങിയ സമയത്ത് സ്വരുക്കൂട്ടി വെച്ച പണം കൊണ്ട് വാങ്ങിയതാണ് ആ കാര്‍ .
എന്തായാലും സച്ചിന്‍റെ അപേക്ഷ കേട്ട് ആരാധകരും ആ കാര്‍ തേടിയിറങ്ങിയിരിക്കുകയാണ്. ബിഎംഡബ്ലിയു ബ്രാൻഡ് അംബാസിഡര്‍ കൂടിയായ സച്ചിൻ ടെണ്ടുൽക്കറുടെ ഗാരേജിൽ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. റാരി ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍ സമ്മാനമായി നല്‍കിയ സൂപ്പര്‍ കാറുകളും ബിഎംഡബ്ല്യു ഐ8 സെവൻസ് തുടങ്ങി നിരവധി കാര്‍ സച്ചിന്‍റെ ശേഖരത്തിലുണ്ട്.