Headlines

നീലിക്ക് ശേഷം നീയേ… യൂട്യൂബില്‍ ശ്രദ്ധ നേടി മഹാരാജാസ് വിദ്യാര്‍ഥികളുടെ മ്യൂസിക് ആല്‍ബം

നീലി എന്ന മ്യൂസിക് ആല്‍ബത്തിന് ശേഷം എല്‍ദോസ് നെച്ചൂര്‍ സംവിധാനം ചെയ്യുന്ന മ്യൂസിക് വീഡിയോ സരിഗമ യൂട്യൂബ് ചാനലിലൂടെ റിലീസ് ആയിരിക്കുകയാണ്. സിനിമാ ഗാനരചയിതാവ് അജീഷ് ദാസന്റെ വരികള്‍ക്ക് സംഗീതസംവിധാനം ചെയ്തിരിക്കുന്നത് ഋതിക് എസ് ചന്ദ് ആണ്
സിനിമ പിന്നണി ഗായകന്‍ കെ എസ് ഹരിശങ്കറും, നിധി പ്രവീണും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ആല്‍ബത്തിന് ദൃശ്യഭംഗി നല്‍കിയിരിക്കുന്നന്നത് മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥി കൂടിയായ സായൂജ് സുരേഷ് ആണ്. സോഷ്യല്‍ മീഡിയ ഫെയിം ജൊവാന്ന ഗ്രേസ് ജോസഫും ഹരികൃഷ്ണനും കൂട്ടിന് നാഷണല്‍ അവാര്‍ഡ് ജേതാവ് കൂടിയായ നഞ്ചിയമ്മയും പ്രധാന വേഷത്തില്‍ എത്തുന്ന ആല്‍ബം ഇതിനോടകം യൂട്യൂബില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. പ്രണയത്തിന്റെയും തീവ്രമായ കഠിനപ്രയത്‌നത്തിന്റെയും കഥ പറയുന്ന നീയേ എന്ന മ്യൂസിക് ആല്‍ബം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് അഞ്ജന നവല്ലൊര്‍ ആണ്.