Headlines

ഗ്യാനേഷ് കുമാറിന്റെ രാജി: പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം; കളക്ടറേറ്റുകളിലേക്ക് ഇന്ന് ഇന്ത്യാ സഖ്യത്തിന്റെ ജനാധിപത്യ സംരക്ഷണ മാര്‍ച്ച്

ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തില്‍ പ്രതിഷേധം തുടരാന്‍ പ്രതിപക്ഷം. ഇന്ത്യാ സഖ്യം കളക്ടറേറ്റുകളിലേക്ക് നടത്തുന്ന ജനാധിപത്യ സംരക്ഷണ മാര്‍ച്ച് ഇന്നും തുടരും. വിവിധ പ്രതിഷേധ പരിപാടികള്‍ വിദ്യാര്‍ഥി യുവജന സംഘടനകളും ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്ന് ഡല്‍ഹി ജന്തര്‍ മന്തറിലേക്ക് വീണ്ടും പ്രതിഷേധത്തിന് എത്തുമെന്ന് ഐസയും പ്രഖ്യാപിച്ചു. അതേസമയം, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ പ്രതിഷേധത്തിനുള്ള വന്‍ ജനപങ്കാളിത്തം കണക്കിലെടുത്ത് രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ്…

Read More

സൗദിയിലെ നജ്‌റാനില്‍ സ്‌കൂളിന് നേരെ ഹൂതി ആക്രമണം; കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു

റിയാദ്: സൗദി അറേബ്യയിലെ തെക്കന്‍ നഗരമായ നജ്റാനിലെ സ്‌കൂളിലേക്ക് ഹൂതികള്‍ തൊടുത്തുവിട്ട മിസൈല്‍ ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടായതായി സൗദി സിവില്‍ ഡിഫന്‍സ്. ആളപായമില്ല. നജ്റാനിലെ സിവില്‍ ഡിഫന്‍സ് അടിയന്തര പ്രതികരണ വിഭാഗങ്ങള്‍ ഉടനടി സ്ഥലത്തെത്തിയതായി സൗദി സിവില്‍ ഡിഫന്‍സ് വക്താവിന്റെ ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ട് എസ്.പി.എ (SPA) റിപ്പോര്‍ട്ട് ചെയ്തു. വിഷയം കൈകാര്യം ചെയ്യുന്നതിനായി അടിയന്തിര നടപടിക്രമങ്ങള്‍ സ്വീകരിച്ചതായും അധികൃതര്‍ സ്ഥിരീകരിച്ചു. അതിനിടെ, അഹദ് റഫീദയില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ പതിച്ച് ഏഷ്യക്കാരനായ പ്രവാസിക്ക് പരുക്കേറ്റു. അതേസമയം,…

Read More

അധ്യാപകക്ഷാമം, അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച; വിദ്യാര്‍ഥി പ്രക്ഷോഭച്ചൂടില്‍ പൊള്ളി ഫ്രാന്‍സ്

പാരീസ്: ഫ്രാന്‍സില്‍ വിദ്യാര്‍ഥി പ്രക്ഷോഭം ആളിക്കത്തുന്നു. അധ്യാപകക്ഷാമം, വിദ്യാഭ്യാസമേഖലയിലെ അടിസ്ഥാനസൗകര്യങ്ങളുടെ തകര്‍ച്ച എന്നിവ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ഥികള്‍ തെരുവില്‍ ഇറങ്ങിയത്. രാജ്യത്തെ 700-ലധികം സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിഷേധത്തെ തുടര്‍ന്ന് തടസപ്പെട്ടു. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു. വിവിധ നഗരങ്ങളില്‍ സ്‌കൂളുകള്‍ക്കുമുന്നില്‍ തീ വെപ്പ് നടത്തിയും റോഡുകളും പ്രവേശനകവാടങ്ങളും ഉപരോധിച്ചും വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. രാജ്യത്തെ 3,700 സ്‌കൂളുകളില്‍ 735 ലധികം സ്‌കൂളുകളെ പ്രതിഷേധം ബാധിച്ചതായി ഫ്രഞ്ച് നീതിന്യായ മന്ത്രി ജെറാള്‍ഡ് ദര്‍മാനിന്‍ പറഞ്ഞു. ഇതില്‍ 222 സ്‌കൂളുകള്‍ പൂര്‍ണമായും…

Read More

ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസ്: മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്

വയനാട്: റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ്ങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍ പ്രതിയായ അബ്കാരി കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഭാര്യ മാതാവ് ലില്ലി ജോസ്. ലില്ലി ജോസിനായി അന്വേഷണം വ്യാപകമാക്കിയതിന് പിന്നാലെയാണ് കല്‍പ്പറ്റ കോടതിയില്‍ മുന്‍കൂര്‍ ജാമ്യ അപേക്ഷ തേടിയത്. ലില്ലി ജോസിനെ ഇനിയും അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല. മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കാന്‍ ബത്തേരി കോളിയാടിയുള്ള വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. മദ്യം കണ്ടെടുത്ത വയനാട് വാഴവറ്റയിലെ വീടിന്റെ ഉടമ ഭാര്യാ മാതാവ് ലില്ലി ജോസ് ആണ് എന്നാണ് ആന്റോ അഗസ്റ്റിന്റെ…

Read More