Headlines

Webdesk

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

സുൽത്താൻ ബത്തേരി മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സി കെ ജാനു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം വരണാധികാരി സി മുഹമ്മദ് റഫീഖ് മുമ്പാകെയാണ് പത്രിക നൽകിയത്. ബിജെപി മേഖല ജനറൽ സെക്രട്ടറി കെ സദാനന്ദൻ, ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയൽ, ജെആർപി സംസ്ഥാന സെക്രട്ടറി പ്രദീപ് കുന്നുകര, ജെ ആർ പി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എന്നിവർക്കൊപ്പമാണ് സ്ഥാനാർത്ഥി പത്രിക സമർപ്പിക്കാൻ എത്തിയത്.

Read More

ഇന്ന് ലോക ഉറക്ക ദിനം; അറിയാം ഉറക്കത്തെ കുറിച്ച്

ഇന്ന് ലോക ഉറക്ക ദിനം. ഉറക്കം എന്നത് മനുഷ്യന് അനിവാര്യമായ കാര്യമാണ്. എന്നിരുന്നാലും ഉറക്കമില്ല എന്നത് പലരുടേയും പ്രധാന പരാതിയാണ്. പല കാരണങ്ങള്‍ കൊണ്ടും ഉറക്കം നഷ്ടപ്പെടാം. ഉറക്കമില്ലായ്മയും അല്ലെങ്കില്‍ വൈകി ഉറങ്ങുന്നതും പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും വഴിയൊരുക്കാം. നിങ്ങളുടെ പ്രതിരോധശേഷിയെ പോലും അത് ബാധിക്കും. രാതി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ധര്‍ പറയുന്നത്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… ഒന്ന്… ഉറക്കക്കുറവ് നമ്മുടെ…

Read More

ഐ സി ബാലകൃഷ്ണൻ പത്രിക സമർപ്പിച്ചു

സുൽത്താൻ ബത്തേരി: നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി ഐ സി ബാലകൃഷ്ണൻ നാമനിർദേശ പത്രിക സമർപ്പിച്ചു .കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ മാനദണ്ഡം പാലിച്ചാണ് പ്രതിക സമർപ്പിച്ചത്.രാവിലെ സുൽത്താൻ ബത്തേരി ടൗണിൽ വോട്ടർമാരെ കണ്ട് അനുഗ്രഹം തേടിയ ശേഷമാണ് പത്രിക സമർപ്പിച്ചത്.

Read More

ഹർജി ഇന്ന് പരിഗണിക്കാനിരിക്കെ അതിർത്തിയിൽ പരിശോധന കർണാടക വീണ്ടും കർശനമാക്കി

സംസ്ഥാന അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക. കാസർകോട് തലപ്പാടി അതിർത്തിയിൽ വാഹന പരിശോധന കർശനമാക്കിയിട്ടുണ്ട്. കെ എസ് ആർ ടി സി ബസ് ഉൾപ്പെടെ തടഞ്ഞ് പരിശോധിക്കുകയാണ് ഇന്ന് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെയും കടത്തിവിടുന്നുണ്ട്. നാളെ മുതൽ കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകുന്നു. അതേസമയം നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെ നൽകിയ ഹർജി ഇന്നുച്ചയ്ക്ക് ശേഷം കർണാടക ഹൈക്കോടതി പരിഗണിക്കും കൊവിഡ് ഇല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. നടപടികളിൽ…

Read More

ബത്തേരിയിലെ എൻ ഡി എ സ്ഥാനാർഥി സി കെ ജാനു താമര ചിഹ്നത്തിൽ മത്സരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിൽ ബത്തേരി മണ്ഡലത്തിൽ നിന്ന് സി കെ ജാനു താമര ചിഹ്നത്തിൽ മത്സരിക്കും. ജനാധിപത്യ രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റാണെങ്കിലും ബിജെപി ചിഹ്നത്തിലാണ് ജാനു മത്സരിക്കുന്നത്. പ്രാദേശിക എതിർപ്പുകളെ മറികടക്കാനാണ് ജാനു താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. ജാനുവിനെതിരെ പ്രാദേശിക ബിജെപി നേതൃത്വം ശക്തമായി രംഗത്തുവന്നിരുന്നു. മുന്നണിയെ തള്ളിപ്പറഞ്ഞു പോയ ജാനുവിനെ എൻഡിഎ സ്ഥാനാർഥിയാക്കി മത്സരിക്കരുതെന്നായിരുന്നു ഇവരുടെ ആവശ്യം ജാനുവിനെതിരെ ബത്തേരിയിൽ പോസ്റ്ററുകളും ഉയർന്നിരുന്നു. ഇതൊക്കെ മറികടക്കാനാണ് സി കെ ജാനു താമര ചിഹ്നത്തിൽ മത്സരിക്കുന്നത്.  

Read More

നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു

നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവന്റെ സാക്ഷി വിസ്താരം മാറ്റിവെച്ചു. വിസ്താരത്തിനായി നടി ഇന്ന് കോടതിയിൽ ഹാജരായിരുന്നു. രണ്ട് സാക്ഷികളുടെ വിസ്താരം തുടരുന്നതിനാലാണ് തീരുമാനം. മാറ്റിവെച്ച തീയതി പിന്നീട് അറിയിക്കും ഇന്ന് രാവിലെ 11 മണിയോടെ കാവ്യാ മാധവൻ കൊച്ചിയിലെ പ്രത്യേക കോടതിയിൽ എത്തിയിരുന്നു. കേസിൽ മുന്നൂറിലധികം സാക്ഷികളിൽ 127 പേരുടെ വിസ്താരമാണിപ്പോൾ പൂർത്തിയാക്കിയത്. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി ആറ് മാസത്തെ സാവകാശം കൂടി അനുവദിച്ചിട്ടുണ്ട്.

Read More

കോൺഗ്രസിൽ തലമുറ മാറ്റത്തിന് സമയമായി; തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും: ചെന്നിത്തല

കോൺഗ്രസിൽ തലമുറ മാറ്റത്തിന് സമയമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്ഥാനാർഥി പട്ടിക വൈകാനുണ്ടായ കാരണവും അതാണ്. സ്ഥാനാർഥി പട്ടികയിൽ 55 ശതമാനവും ചെറുപ്പക്കാരും പുതുമുഖങ്ങളുമാണ്. തലമുറ മാറ്റം തെരഞ്ഞെടുപ്പിലും പ്രതിഫലിക്കും മതസൗഹാർദ കേന്ദ്രമായ ശബരിമലയെ ഇടതുസർക്കാർ കുരുതിക്കളമാക്കി. അയ്യപ്പനെ ആക്ഷേപിക്കാൻ ശ്രമം നടത്തി. വിശ്വാസികളുടെ ഹൃദയവികാരം ചവിട്ടി മെതിച്ചു. വിശ്വാസികൾ ഇതിന് തിരിച്ചടി നൽകും. ശബരിമല വിഷയത്തിൽ പിണറായി വിജയൻ സത്യവാങ്മൂലം തിരുത്തി കോടതിയിൽ പോകാൻ തയ്യാറുണ്ടോ. എടുത്ത നിലപാട് തെറ്റാണെന്ന് പറയുമോ. അഴകൊഴമ്പൻ നിലപാട്…

Read More

ഉംറ നിർവഹിക്കാനുള്ള പ്രായപരിധിയിൽ ഇളവ് അനുവദിച്ച് സൗദി

സൗദിയിൽ ഉംറ നിർവഹിക്കാനുള്ള പ്രായപരിധിയിൽ ഇളവ് അനുവദിച്ചു. 18 വയസിനും 70 വയസിനും ഇടയിലുള്ള ആഭ്യന്തര തീർഥാടകർക്കാണ് ഉംറ തീർഥാടനത്തിന് മന്ത്രാലയം അനുമതി നൽകിയത്. ഹജ്ജ്, ഉംറ മന്ത്രാലയമാണ് പ്രായപരിധിയിൽ ഇളവ് അനുവദിച്ചത്. മന്ത്രാലയത്തിന്റെ ഇഅ്ത്മർന മൊബൈൽ അപ്ലിക്കേഷൻ വഴി മുൻകൂർ അനുമതി നേടുന്നവർക്കാണ് അവസരം ലഭിക്കുക. മാസത്തിൽ രണ്ട് തവണയാണ് പരമാവധി ഒരാൾക്ക് ഉംറ ചെയ്യാൻ അനുവാദമുള്ളത്.

Read More

അതിര്‍ത്തിയില്‍ വീണ്ടും കോവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടക

കോവിഡ് വ്യാപനം കണക്കിലെടുത്ത് അതിര്‍ത്തിയില്‍ വീണ്ടും പരിശോധന കര്‍ശനമാക്കി കര്‍ണാടക. നാളെ മുതൽ നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവരെ മാത്രമേ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നാണ് അധികൃതരുടെ തീരുമാനം. കേരളത്തില്‍ നിന്ന് ദക്ഷിണ കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കോവിഡ് പരിശോധന റിപ്പോര്‍ട്ട് നിര്‍ബന്ധമാക്കിയിരുന്നു. ഇത് കര്‍ശനമായി നടപ്പാക്കാനാണ് ദക്ഷിണ ജില്ലാഭരണകൂടം തീരുമാനിച്ചിരിക്കുന്നത്. കര്‍ണ്ണാടകയിലേക്ക് പ്രവേശിക്കുന്നതിനായി വിദ്യാര്‍ഥികളുള്‍പ്പെടെ നിരവധിയാളുകള്‍ ഇന്ന് തലപ്പാടി അതിര്‍ത്തിയിലെത്തിയിരുന്നു. എന്നാല്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധനഫലം ഇല്ലാത്തവരെ പൊലീസ് കടത്തിവിട്ടിരുന്നില്ല. തുടര്‍ന്ന് വിദ്യാര്‍ഥികളും നാട്ടുകാരും നടത്തിയ ചര്‍ച്ചയുടെ ഫലമായി ഇന്ന് ഒരു ദിവസത്തേക്ക്…

Read More

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സൂര്യകുമാർ യാദവ് ടീമിൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സൂര്യകുമാർ യാദവ്, കൃനാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ ദേശീയ ടീമിൽ അരങ്ങേറിയ സൂര്യകുമാർ യാദവ് ആദ്യ മത്സരത്തിൽ തന്നെ അർധ സെഞ്ച്വറി നേടിയിരുന്നു. ഈ മികവാണ് താരത്തിന് ഏകദിന ടീമിലേക്കും വാതിൽ തുറന്നു കൊടുത്തത്. കൃനാൽ പാണ്ഡ്യയും ഏകദിന ടീമിൽ ആദ്യമായാണ് എത്തുന്നത് ഇന്ത്യൻ ടീം: വിരാട് കോഹ്ലി, രോഹിത് ശർമ, ശിഖർ ധവാൻ, ശുഭ്മാൻ…

Read More