Headlines

Webdesk

യുഡിഎഫിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ന്യായ് പദ്ധതിയും ആചാര സംരക്ഷണവുമടക്കം പ്രഖ്യാപനങ്ങൾ

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതി, ശബരിമല ആചാരണസംരക്ഷണത്തിന് നിയമനിർമാണം തുടങ്ങിയവ പ്രകടനപത്രികയിലുണ്ടാകും റബറിന് താങ്ങുവില 250 രൂപയാക്കും. എല്ലാ ചികിത്സയും സൗജന്യമാക്കുന്ന ആശുപത്രികൾ സ്ഥാപിക്കും, ക്ഷേമപെൻഷൻ, കിറ്റ് തുടങ്ങിയ പ്രഖ്യാപനങ്ങളും യുഡിഎഫ് പ്രകടന പത്രികയിലുണ്ടാകും. ജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കിയത്. ശശി തരൂരിന്റെ നേതൃത്വത്തിലായിരുന്നു ജനങ്ങളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിച്ചത്.

Read More

മുതിർന്ന സിപിഐ നേതാവും മുൻ ഡെപ്യൂട്ടി സ്പീക്കറുമായ സി എ കുര്യൻ അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് സി എ കുര്യൻ അന്തരിച്ചു. 88 വയസ്സായിരുന്നു. മുൻ ഡെപ്യൂട്ടി സ്പീക്കറും എഐടിയുസി നേതാവുമാണ്. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൂന്നാർ ജനറൽ ആശുപത്രിയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൂന്ന് തവണ പീരുമേട് എംഎൽഎ ആയിരുന്നു.  

Read More

ലോകത്തിന്റെ പലഭാഗത്തും വാട്‌സ്ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു

ജിദ്ദ: ലോകത്തിന്റെ പല ഭാഗങ്ങളിലും വാട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും സ്തംഭിച്ചു. സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ലെന്ന് നിരവധി പേര്‍ പരാതിപ്പെട്ടു. പലയിടത്ത് വാട്‌സ് ആപ്പ് ലോഗിന്‍ ചെയ്യാനും സാധിക്കുന്നില്ല. വെള്ളിയാഴ്ച രാത്രി എട്ടരമണിയോടെ സൗദിയിലും ഇന്ത്യയിലും വാട്സ്ആപ്പ് ലഭിക്കാതായി. കമ്പനിയുടെ ഭാഗത്തുനിന്ന് കാരണം അറിവായിട്ടില്ല. ചില രാജ്യങ്ങളില്‍ ഫേസ് ബുക്ക് മെസഞ്ചറും പണിമുടക്കിയിട്ടുണ്ട്.

Read More

വാളയാർ കേസ് ഉടൻ അന്വേഷണം പൂർത്തിയാക്കണം സി ബി ഐ ക്ക് ഹൈകോടതി നിർദേശം

വാളയാർ കേസിൽ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം. കേസിനാവശ്യമായ രേഖകൾ പത്ത് ദിവസത്തിനകം കൈമാറാനും സംസ്ഥാന സർക്കാറിന് നിർദ്ദേശം നൽകി. കേസ് സിബിഐയ്ക്ക് കൈമാറിയ സർക്കാർ വിജ്ഞാപനത്തിലെ അപകാതകൾ ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് ജസ്റ്റിസ് വിജി അരുണിന്‍റെ ഉത്തവ്. കേസ് തുടക്കത്തിൽ അന്വഷിച്ച പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് നേരത്തെ ഡിവിഷൻ ബ‌ഞ്ച് ഉത്തരവിലുണ്ടെന്നും ഈ സാഹചര്യത്തിൽ സത്യം പുറത്ത് വരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും…

Read More

വയനാട്ടിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

  കൽപ്പറ്റ ഇലക്ട്രിക്കൽ സെക്ഷൻ* പരിധിയിലെ പുത്തൂർവയൽ, കോട്ടവയൽ, കോടഞ്ചേരികുന്ന്, പഞ്ചാബ് എന്നീ പ്രദേശങ്ങളിൽ നാളെ (ശനി) രാവിലെ 8 മുതൽ വൈകീട്ട് 6 വരെ പൂർണ്ണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മുട്ടില്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ* മാണ്ടാട്, കുട്ടമംഗലം, ചാഴിവയല്‍, അമ്പുകുത്തി എന്നിവിടങ്ങളില്‍ നാളെ (ശനി) രാവിലെ 9.30 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.  

Read More

ക്രെറ്റക്കും സെൽറ്റോസിനും എതിരാളി; സ്‌കോഡ കുഷാഖ് വിപണിയില്‍

സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷന്‍ സാധ്യമാകുന്ന രണ്ട് ആധുനിക ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍, രണ്ട് പെട്രോള്‍ എഞ്ചിനുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, ഉയര്‍ന്ന നിലവാരത്തിലുള്ള സൗകര്യങ്ങള്‍, നിരവധി സുരക്ഷാ സവിശേഷതകള്‍ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകള്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ , 7 സ്പീഡ് ഡി എസ് ജി ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയില്‍ ലഭ്യമാകുക. ജൂണ്‍ മുതല്‍ ബുക്ക് ചെയ്യാം. സ്‌കോഡ കുഷാഖിന്റെ ലോക പ്രീമിയറിനൊപ്പം ഞങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍…

Read More

സൗദിയിൽ പ്രവാസികൾ ബയോമെട്രിക് വിരലടയാളം രജിസ്റ്റർ ചെയ്യണമെന്ന് ആവര്‍ത്തിച്ച് ജവാസത്ത്

റിയാദ്: പ്രവാസി കുടുംബാംഗങ്ങളുടെ ബയോമെട്രിക് വിരലടയാളം രജിസ്റ്റര്‍ ചെയ്യണമെന്ന് വീണ്ടും ആവര്‍ത്തിച്ച് സൗദി ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പാസ്പോര്‍ട്ട്‌സ്. നിയമം നേരത്തേ നിലവിലുണ്ടെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടുന്നില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ശക്തമായ നിര്‍ദ്ദേശവുമായി ജവാസാത്ത് വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തിലെ ആറ് വയസ്സ് മുതലുള്ള മുഴുവന്‍ അംഗങ്ങളും വിരലടയാളം രജിസ്റ്റര്‍ ചെയ്‌തെങ്കില്‍ മാത്രമേ അവരുടെ യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാനും കഴിയൂവെന്ന് ജവാസാത്ത് മുന്നറിയിപ്പ് നല്‍കി. സുരക്ഷാ കാരണങ്ങളാലും പ്രവാസി കുടുംബാംഗങ്ങളുടെ താമസം നിയമ വിധേയമാക്കുന്നതിനും വിരലടയാളം ഇനിയും…

Read More

മുല്ലപെരിയാർ പാട്ടക്കരാര്‍ റദ്ദാക്കണം സുപ്രീം കോടതി തമിഴ്‌നാടിന് നോട്ടീസ് അയച്ചു

ഡല്‍ഹി: മുല്ലപ്പെരിയാര്‍ അണകെട്ട് സംബന്ധിച്ച 1886 ലെ പാട്ടക്കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഭരണഘടന ബെഞ്ചിന്റെ നിര്‍ദേശങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലംഘിച്ചാല്‍ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരളത്തിന് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്. ഹര്‍ജിയില്‍ ഏപ്രില്‍ 22 ന് സുപ്രീം കോടതി വിശദമായ വാദം കേള്‍ക്കും.1886 ഒക്ടോബര്‍ 29 ലെ പാട്ട കരാര്‍ റദ്ദാക്കാന്‍ കേരള സര്‍ക്കാരിനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന സംഘടനയാണ് സുപ്രീം…

Read More

ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പ്; ശ്രദ്ധിക്കേണ്ടവ

ചര്‍മ്മത്തിലുണ്ടാവുന്ന കരുവാളിപ്പ് പലപ്പോഴും നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നതാണ്. ചര്‍മ്മത്തിന്റെ നിറം എന്ത് തന്നെയാവട്ടെ, അത് ക്ലിയറായും വൃത്തിയായും സംരക്ഷിക്കുക എന്നുള്ളതാണ് ആദ്യത്തെ കാര്യം. പിഗ്മെന്റേഷന്‍ ഇത്തരത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. ചര്‍മ്മത്തിന്റെ ചില പാച്ചുകള്‍ നിങ്ങളുടെ സാധാരണ സ്‌കിന്‍ ടോണിനേക്കാള്‍ ഇരുണ്ടതായി നിങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍, അതിന് ചില കാരണങ്ങളുണ്ടാകാം. ചികിത്സിക്കേണ്ട ഒരു മെഡിക്കല്‍ അവസ്ഥ മൂലമാണ് ഇത് സംഭവിക്കുന്നത് എന്നാല്‍ എല്ലായ്‌പ്പോഴും അങ്ങനെയല്ല. ഈ പിഗ്മെന്റേഷന്‍ തീര്‍ത്തും നിരുപദ്രവകരവും വിഷമിക്കേണ്ട കാര്യവുമല്ല. എന്നിരുന്നാലും, ഗൗരവമായി ഒന്നും നടക്കുന്നില്ലെന്ന്…

Read More

സുൽത്താൻ ബത്തേരി മീനങ്ങാടിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മീനങ്ങാടി പാലക്കമൂല കൊങ്ങിയമ്പം സ്രാമ്പിക്കല്‍ ഗിരീഷിന്റെയും,നിഷയുടെയും മകള്‍ ഗംഗ(14)യെയാണ് വീടിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.അനുജത്തി ഗായത്രി കുളി കഴിഞ്ഞ് ബെഡ് റൂമിന്റെ വാതില്‍ തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.സമീപവാസികളെത്തി മീനങ്ങാടി സ്വകാര്യ ക്ലിനിക്കില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം സുല്‍ത്താന്‍ ബത്തേരി താലൂക്കാശുപത്രിയില്‍. മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനിയാണ് ഗംഗ.

Read More