കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്
കണ്ണൂർ ആന്തൂർ നഗരസഭയിലെ 28 സീറ്റുകളിലും വിജയിച്ച് എൽഡിഎഫ്. സംസ്ഥാനത്ത് പ്രതിപക്ഷമില്ലാത്ത ഏക നഗരസഭയും ആന്തൂരിലേതാണ്. തളിപ്പറമ്പ് നഗരസഭയിൽ നിന്ന് വേർപെടുത്തി രൂപീകരിച്ച ആന്തൂറിൽ മോറാഴ വില്ലേജും ഉൾപ്പെടും. വോട്ടെടുപ്പ് നടക്കുമ്പോൾ ശക്തമായ പോളിംഗാണ് ആന്തൂരിൽ രേഖപ്പെടുത്തിയത്.മിക്ക ബൂത്തുകളിലും 90 ശതമാനത്തിന് മുകളിലും ചില ബൂത്തുകളിൽ 99 ശതമാനം വരെയൊക്കെ പോളിംഗ് രേഖപ്പെടുത്തിയ ചരിത്രം ആന്തൂരിലെ ബൂത്തുകൾക്കുണ്ട്. വോട്ടെടുപ്പിന് മുമ്പ് തന്നെ ചില വാർഡുകളിൽ ഇവിടെ എൽഡിഎഫ് എതിരാളികളില്ലാതെ വിജയിച്ചിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നഗരസഭയിൽ എൽഡിഎഫിന്റെ സമ്പൂർണ…
