Headlines

Webdesk

ന്യായ് പദ്ധതി, ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രകടന പത്രിക തങ്ങളുടെ ഖുറാനും ഗീതയും ബൈബിളുമാണെന്നും അതിനാൽ നടപ്പാക്കാനുള്ള ബാധ്യത തങ്ങൾക്കുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത് പ്രധാന വാഗ്ദാനങ്ങൾ ക്ഷേമ പെൻഷൻ 3000 രൂപയാക്കി ഉയർത്തും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമപെൻഷൻ പരിഷ്‌കാര കമ്മീഷൻ, പാവപ്പെട്ട കുടുംബങ്ങൾക്ക് മാസം തോറും 6000 രൂപ, ഒരു വർഷം…

Read More

ലോകത്ത് 12.28 കോടി കൊവിഡ് ബാധിതര്‍, മരണസംഖ്യ 27 ലക്ഷം കടന്നു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ട് കോടി ഇരുപത്തിയെട്ട് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം അഞ്ച് ലക്ഷത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 27 ലക്ഷം പിന്നിട്ടു. നിലവില്‍ രണ്ട് കോടിയിലധികം പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം ബ്രസീലിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. 90,000ത്തോളം പേരിലാണ് ഇന്നലെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടി പതിനെട്ട് ലക്ഷം പിന്നിട്ടു.കൊവിഡ് വ്യാപനത്തിലും മരണത്തിലും ഇപ്പോള്‍ ബ്രസീലാണ് രണ്ടാം…

Read More

ചൂടില്‍ വെന്തു ഉരുകി സംസ്ഥാനം; വൈദ്യുതി‍ ഉപഭോഗം സര്‍വകാല റെക്കോര്‍ഡിൽ അടുത്തു, വരും ദിവസങ്ങളില്‍ വേനല്‍മഴക്ക് സാധ്യത

കഴിഞ്ഞ മാസങ്ങളിൽ കേരളത്തിൽ ലഭിക്കുന്ന ചൂട് യാതൗരുവിധ ദയാദാക്ഷ്യണ്യവുമില്ലാത്ത രീതിയിലാണ്. ചൂടില്‍ വെന്തു ഉരുകുകയാണ് നമ്മുടെ സംസ്ഥാനം. കനത്ത് ചൂടിന് ആശ്വാസമായി ഇടയ്ക്ക് മഴയെത്തിയെങ്കിലും താപനില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ച് ഉയർന്നു പോവുകയാണ്.മദ്ധ്യ തെക്കന്‍ കേരളത്തില്‍ പതിവിന് വിപരീധമായി വേനലിന്റെ തുടക്കം മുതല്‍ തന്നെ ചൂട് കൊടുമ്പിരി കൊണ്ട് നില്‍ക്കുകയാണ്. പാലക്കാടിനും പുനലൂരിനും പിന്നാലെ തൃശൂര്‍, കണ്ണൂര്‍, കോട്ടയം, ആലപ്പുഴ ജില്ലകളിലും താപനിലയില്‍ കാര്യമായ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരത്തെ കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ കണക്ക് പ്രകാരം തൃശൂരിലെ…

Read More

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു

രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,953 പോസിറ്റീവ് കേസുകളും 188 മരണവും റിപ്പോര്‍ട്ട് ചെയ്തു നാലു മാസത്തിനു ശേഷമാണ് ഇത്രയും അധികം കൊവിഡ് കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്രയില്‍ കൊവിഡ് കേസുകള്‍ തുടച്ചയായി ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. മുംബൈയില്‍ ഈ മാസം 22 മുതല്‍ ഷോപ്പിംഗ് മാളുകളില്‍ പ്രവേശിക്കാന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മധ്യപ്രദേശ്, പഞ്ചാബ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുകയാണ്. മധ്യപ്രദേശിലെ…

Read More

സ്വർണക്കടത്ത് കേസ് അട്ടമറിക്കുന്നു, ശിവസങ്കറിന്റെ ജാമ്യം റദ്ദാക്കണം; സുപ്രീം കോടതിയിൽ അപേക്ഷയുമായി ഇഡി

സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന്റെ ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. ജാമ്യത്തിലിറങ്ങിയ ശേഷം സർക്കാർ സംവിധാനമുപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് ഇ ഡി ആരോപിക്കുന്നു ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുമെന്ന് സംസ്ഥാന സർക്കാർ പറയുന്നത് നിയമവാഴ്ച ഉറപ്പാക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ഇ ഡി ആരോപിക്കുന്നു. ശിവശങ്കറിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇഡി നൽകിയ ഹർജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം…

Read More

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നശിപ്പിച്ച നിലയിൽ

കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ. പാങ്ങപ്പാറ, കുറ്റിച്ചൽ ഭാഗത്ത് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകളിലാണ് കരി ഓയിൽ ഒഴിച്ചത്. ചില ബോർഡുകൾ വലിച്ചു കീറിയിട്ടുമുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും കോൺഗ്രസ് നേതാവ് എസ് എസ് ലാലുമാണ് കടകംപള്ളിയുടെ എതിരാളികൽ. ശബരിമല വിഷയം മാത്രം പറഞ്ഞ് വിശ്വാസികളുടെ വികാരം ആളിക്കത്തിക്കാൻ ബിജെപിയും കോൺഗ്രസും സജീവ ശ്രമം നടത്തുന്നതിനിടെയിൽ തന്നെയാണ് പോസ്റ്ററുകളും നശിപ്പിക്കപ്പെട്ടത്.

Read More

ഐ ഫോൺ വിവാദം: ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് 23ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. ലൈഫ് മിഷൻ ഇടപാടിലെ കോഴയായി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനി ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യമയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്നുപറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. ബിനീഷിന്റെ വീടിന്റെ വിലാസത്തിലായിരുന്നു നോട്ടീസ് അയച്ചത് നിലവിൽ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ്…

Read More

വികസനത്തിന്റെ കാര്യത്തിൽ പിണറായി വിജയനെ വിശ്വാസമാണ്; സർക്കാർ ഏറെ സഹായിച്ചു: അനിൽ അക്കര

വികസനവിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി വടക്കാഞ്ചേരി എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വികസനത്തിന്റെ കാര്യത്തിൽ പിണറായി വിജയനെ വിശ്വാസമാണെന്ന് അനിൽ അക്കര പറഞ്ഞു പിണറായി സർക്കാർ ഏറ്റവുമധികം വികസനം നടത്തിയ മണ്ഡലമാണ് വടക്കാഞ്ചേരി. ഇടതുസർക്കാർ വികസന കാര്യത്തിൽ വളരെയധികം സഹായിച്ചു. മന്ത്രിമാരായ ജി സുധാകരനും തോമസ് ഐസകും വികസനത്തിൽ സഹായിച്ചിട്ടുണ്ടെന്നും അനിൽ അക്കര പറഞ്ഞു

Read More

കൊവിഡ് വ്യാപനം: മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഭോപ്പാൽ, ഇൻഡോർ, ജബൽപൂർ എന്നിവിടങ്ങളിലാണ് ലോക്ക് ഡൗൺ. ശനിയാഴ്ച രാത്രി പത്ത് മണി മുതൽ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂർണമായി അടച്ചിടും സ്‌കൂളുകൾ, കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധി നൽകിയിട്ടുണ്ട്. അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ കൊവിഡ് കേസുകൾ വർധിക്കുന്നതും പ്രതിരോധ നടപടികൾക്ക് കാരണമായെന്ന് സർക്കാർ അറിയിച്ചു വെള്ളിയാഴ്ച മധ്യപ്രദേശിൽ 1140…

Read More

അതിർത്തിയിൽ ഇന്ന് മുതൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി കർണാടക

കർണാടക അതിർത്തിയിൽ ഇന്ന് മുതൽ നിയന്ത്രണം ശക്തമാക്കും. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ യാത്രക്കാരെ ഇന്ന് മുതൽ കടത്തി വിടില്ല. കാസർകോട് തലപ്പാടി അതിർത്തിയിൽ കെ എസ് ആർ ടി സി ബസുകളിലടക്കം വാഹനപരിശോധന കർശനമാക്കുമെന്നും കർണാടക അറിയിച്ചു കൊവിഡിന്റെ രണ്ടാം തരംഗം മുന്നറിയിപ്പിനെ തുടർന്നാണ് നടപടി. നേരത്തെ പലതവണ കർണാടക ഇത്തരത്തിൽ അതിർത്തിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ കോടതി ഉത്തരവുകളെയും പ്രതിഷേധങ്ങളെയും തുടർന്ന് പിൻവലിക്കുകയായിരുന്നു നിയന്ത്രണങ്ങൾ ദിനംപ്രതി അതിർത്തി കടന്നുപോകുന്ന വിദ്യാർഥികളെയും അടിയന്തര ചികിത്സക്കായി മംഗലാപുരത്ത്…

Read More