Headlines

Webdesk

ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്; പ്രധാനമന്ത്രി രണ്ട് റാലികളിൽ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പ്രധാനമന്ത്രി അടക്കമുള്ള ബിജെപി ദേശീയ നേതാക്കൾ കേരളത്തിലേക്ക്. മാർച്ച് 30ന് ആദ്യ റാലിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിലെത്തും. രണ്ട് റാലികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. പിന്നാലെ അമിത് ഷാ, യോഗി ആദിത്യനാഥ് തുടങ്ങിയവരും എത്തും ഏപ്രിൽ 2നാണ് പ്രധാനമന്ത്രിയുടെ രണ്ടാമത്തെ റാലി. അമിത് ഷാ മൂന്ന് റാലികളിൽ പങ്കെടുക്കും. കൂടാതെ യോഗി ആദിത്യനാഥ്, ജെ പി നഡ്ഡ തുടങ്ങിയവരുടെ റാലികളും നടക്കും. നാളെ മുതൽ ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തും.

Read More

കൽപ്പറ്റയിലെ പൗര പ്രമുഖനും ,വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി72 (ഡീലക്സ്) നിര്യാതനായി

കൽപ്പറ്റയിലെ പൗര പ്രമുഖനും ,വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി72 (ഡീലക്സ്) നിര്യാതനായി കൽപ്പറ്റയിലെ പൗര പ്രമുഖനും ,വ്യാപാര വ്യവസായ മേഖലകളിലെ നിറസാന്നിധ്യവുമായ കുഞ്ഞബ്ദുള്ള ഹാജി72 (ഡീലക്സ്) നിര്യാതനായി. കേരള വ്യാപാരി വ്യെവസായി ഏകോപനസമിതി കൽപ്പറ്റ യൂണിറ്റ് വൈസ് പ്രസിഡണ്ടും ,കൽപ്പറ്റ വ്യാപാരി വ്യെവസായി സഹകരണ സംഘം മുൻ പ്രസിഡണ്ടും കേരള ഹോട്ടൽ ആൻറ് റെസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ മുൻ പ്രസിഡന്റും കൽപ്പറ്റ മഹൽ മുൻ ട്രഷററും കൽപ്പറ്റ മുൻസിപ്പൽ മുസ്ലിം ലീഗ് മുൻ…

Read More

ജില്ലയില്‍ 52 പേര്‍ക്ക് കൂടി കോവിഡ് . 56 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (19.03.21) 52 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 56 പേര്‍ രോഗമുക്തി നേടി. എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യ പ്രവർത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27890 ആയി. 27128 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 519 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* ബത്തേരി സ്വദേശികൾ 6 പേർ,…

Read More

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1984 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 261, തൃശൂര്‍ 203, എറണാകുളം 185, കണ്ണൂര്‍ 180, കൊല്ലം 176, മലപ്പുറം 155, പത്തനംതിട്ട 137, ആലപ്പുഴ 131, തിരുവനന്തപുരം 131, കോട്ടയം 125, കാസര്‍ഗോഡ് 105, പാലക്കാട് 98, വയനാട് 52, ഇടുക്കി 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (102), സൗത്ത് ആഫ്രിക്ക (4),…

Read More

ചെന്നിത്തലക്കെതിരെ ഹരിപ്പാട് കോൺഗ്രസ് നേതാവ് വിമത സ്ഥാനാർഥിയായി മത്സരിക്കും

ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർഥിയായി മത്സരിക്കും. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലക്കെതിരെ മത്സരിക്കുന്നത്. നിയാസ് വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അനീതിക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് ഇയാൾ പറഞ്ഞു. പത്രിക നൽകാനുള്ള സമയം തീരുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിതമായി നിയാസ് പത്രിക നൽകിയത്.

Read More

മാനന്തവാടി കൂടൽക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

മാനന്തവാടി:പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡൊമിൽ കുളിക്കാനിറങ്ങിയ കൂടരഞ്ഞി കൂമ്പാറ പനന്താനം ജോയി-ഗ്രേസി ദമ്പതികളുടെ മകൻ ജസ്റ്റിൻ (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ:സൗമ്യ, പരേതനായ സിജോ

Read More

വീട്ടമ്മമാർക്ക് പെൻഷൻ, ക്ഷേമപെൻഷൻ 2500 രൂപയാക്കും, 40 ലക്ഷം തൊഴിലവസരങ്ങൾ: എൽ ഡി എഫ് പ്രകടന പത്രിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൽ ഡി എഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. ജനകീയ വിഷയങ്ങൾ ഏറ്റെടുത്തുള്ള പ്രകടന പത്രികയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പരഞ്ഞു. രണ്ട് ഭാഗങ്ങളായിട്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ആദ്യ ഭാഗത്ത് അമ്പതിന പരിപാടികലെ അടിസ്ഥാനമാക്കിയുള്ള 900 നിർദേശങ്ങളാണുള്ളത്. ക്ഷേമ പെൻഷനുകൾ 2500 രൂപയാക്കുമെന്നും വീട്ടമ്മമാർക്ക് പെൻഷൻ നൽകുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നുണ്ട്പ്രധാന വാഗ്ദാനങ്ങള് 40 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും ക്ഷേമ പെൻഷൻ ഘട്ടംഘട്ടമായി 2500 രൂപയായി വർധിപ്പിക്കും വീട്ടമ്മമാർക്ക് പെൻഷൻ ഏർപ്പെടുത്തും കാർഷിക…

Read More

അസുര നിഗ്രഹം നടക്കണം; കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താൻ: ശോഭാ സുരേന്ദ്രൻ

സംസ്ഥാനത്ത് തുടർ ഭരണമുണ്ടായാൽ ശബരിമലയിലെ പ്രശ്‌നങ്ങൾ ആവർത്തിക്കുമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിശ്വാസികളുടെ വോട്ട് ലക്ഷ്യമിട്ട് കടകംപള്ളി കടകം മറിച്ചിൽ നടത്തിയെന്നും ശോഭ ആരോപിച്ചു കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒു സ്ഥാനാർഥിയെയാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്. താനടക്കമുള്ളവർ അത്തരം സ്ഥാനാർഥിക്കായി കാത്തിരിക്കുകയായിരുന്നു. മണ്ഡലത്തിലേക്കുള്ള തന്റെ വരവിൽ പ്രവർത്തകർ സന്തോഷത്തിലാണെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

Read More

അധികാരത്തിലെത്തിയാൽ അസമിൽ പൗരത്വ നിയമം നടപ്പാക്കില്ല; അഞ്ചിന ഉറപ്പുകളുമായി രാഹുൽ

അസമിൽ അധികാരത്തിലെത്തിയാൽ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് രാഹുൽ ഗാന്ധി. അസമിലെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അഞ്ചിന ഉറപ്പുകൾ രാഹുൽ ഗാന്ധി നൽകി പൗരത്വ നിയമം നടപ്പാക്കില്ല, 5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും, വീട്ടമ്മമാർക്ക് 2000 രൂപ വീതം നൽകും, 200 യൂനിറ്റ് വൈദ്യുതി സൗജന്യമായി നൽകും, തേയില തൊഴിലാളികളുടെ ദിവസവേതനം 365 രൂപയായി ഉയർത്തും. ദിബ്രുഗഡിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. ബിജെപി സർക്കാർ തേയില തൊഴിലാളികളുടെ വേതനം 351 രൂപയായി ഉയർത്തുമെന്ന് പറഞ്ഞിട്ട്…

Read More

പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പി ജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുമ്പായാണ് രാജി. അയോഗ്യതാ പ്രശ്‌നം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് രാജി. രണ്ടില ചിഹ്നത്തിലാണ് ഇരുവരും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. കേരളാ കോൺഗ്രസിലെ പിളർപ്പിന് ശേഷം കഴിഞ്ഞ ദിവസം പിജെ ജോസഫ് വിഭാഗം പി സി തോമസിന്റെ കേരളാ കോൺഗ്രസിൽ ലയിച്ചിരുന്നു. ലയനശേഷവും കേരളാ കോൺഗ്രസ് എമ്മിന്റെ എംഎൽഎമാരായി…

Read More