ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കോൺഗ്രസ് നേതാവ് റിബൽ സ്ഥാനാർഥിയായി മത്സരിക്കും. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗവുമായ നിയാസ് ഭാരതിയാണ് ചെന്നിത്തലക്കെതിരെ മത്സരിക്കുന്നത്.
നിയാസ് വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. കോൺഗ്രസ് സ്ഥാനാർഥി പട്ടികയിലെ അനീതിക്കും അസമത്വത്തിനും എതിരെയാണ് തന്റെ മത്സരമെന്ന് ഇയാൾ പറഞ്ഞു. പത്രിക നൽകാനുള്ള സമയം തീരുന്നതിന് തൊട്ടുമുമ്പാണ് അപ്രതീക്ഷിതമായി നിയാസ് പത്രിക നൽകിയത്.