കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർഥിയെ തീരുമാനിച്ചു. കേരളത്തിൽ ജയസാധ്യതയുള്ള സീറ്റിൽ ജെബി മേത്തർ മത്സരിക്കും. കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. അസമിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായി ബിപുൻ റവയെയും പ്രഖ്യാപിച്ചു.
മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ് ജെബി മേത്തർ. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം ലിജുവിനെ സ്ഥാനാർഥിയാക്കാനായി ശ്രമിച്ചിരുന്നുവെങ്കിലും ഇത് നടന്നില്ല. മുസ്ലിം, വനിത തുടങ്ങിയ പരിഗണനകൾ ജെബി മേത്തറിന് അനുകൂലമായി. കെ സി വേണുഗോപാലാണ് ജെബി മേത്തറിനായി സമ്മർദം ചെലുത്തിയതെന്നാണ് സൂചന
1980ന് ശേഷം ഇതാദ്യമായാണ് കോൺഗ്രസിൽ നിന്ന് ഒരു വനിത രാജ്യസഭയിലേക്ക് എത്തുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷം പാർട്ടിയെ കൈവിട്ടുവെന്ന വിലയിരുത്തലും ജെബി മേത്തറിന് അുകൂലമായി.