പരമ്പര പിടിച്ച് ഇന്ത്യ; മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഇതാ
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ ടി20 പരമ്പരയും ഇന്ത്യക്ക് സ്വന്തം. അഞ്ച് മത്സര പരമ്പരയിലെ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ ജയവും പരമ്പരയും സ്വന്തമാക്കിയത്. ഇന്ത്യയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസം നല്‍കുന്ന പരമ്പര നേട്ടമാണിത്. ലോകത്തിലെ ഒന്നാം നമ്പര്‍ ടി20ടീമിനെയാണ് ഇന്ത്യ വീഴ്ത്തിയത്. ആവേശകരമായ അഞ്ചാം മത്സരത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ ഒന്ന് പരിശോധിക്കാം. ടി20യില്‍ പരമ്പര കൈവിടാതെ ഇന്ത്യ വിരാട് കോലി ടി20 ക്യാപ്റ്റന്‍സി ഒഴിയണമെന്ന മുറവിളി ഒരുവിഭാഗം ആളുകള്‍ ഉയര്‍ത്തുമ്പോഴും…
