Webdesk

മോശം തുടക്കവും ഇഴഞ്ഞുനീക്കവും; ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ടു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മോശം തുടക്കം. ആദ്യ സെഷൻ അവസാനിക്കുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്. രണ്ട് ഓപണർമാരെയും ഇന്ത്യക്ക് നഷ്ടപ്പെട്ടു ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ പൃഥ്വി ഷാ ക്ലീൻ ബൗൾഡായി പുറത്തായി. 17 റൺസെടുത്ത മായങ്ക് അഗർവാളും പിന്നാലെ മടങ്ങി. നിലവിൽ 17 റൺസുമായി ചേതേശ്വർ പൂജാരയും 5 റൺസുമായി നായകൻ കോഹ്ലിയുമാണ് ക്രീസിൽ ഇഴഞ്ഞാണ് ഇന്ത്യൻ ഇന്നിംഗ്‌സ് നീങ്ങുന്നത്. 25 ഓവറിൽ…

Read More

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതൽ

  എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്‍ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി രണ്ടാം വര്‍ഷ പരീക്ഷകളും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷകള്‍ക്കുള്ള ക്രമീകരണവും വിദ്യാഭ്യാസ വകുപ്പ് ഉടനെ നടത്തും. പൊതുപരീക്ഷയുടെ ഭാഗമായുള്ള പ്രാക്ടിക്കല്‍ പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ക്ലാസുകള്‍ ജനുവരി ഒന്നു മുതല്‍ ആരംഭിക്കും. ജൂണ്‍ ഒന്നു മുതല്‍ ആരംഭിച്ച…

Read More

പാലാ വിട്ടുകൊടുക്കില്ലെന്ന നിലപാട് ആവർത്തിച്ച് മാണി സി കാപ്പൻ; ഇടതുമുന്നണിയിലും തർക്കം

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാലാ നിയമസഭാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവർത്തിച്ച് എൻസിപി എംഎൽഎ മാണി സി കാപ്പൻ. പാലാ സീറ്റ് ആർക്കും വിട്ടുകൊടുക്കുന്ന പ്രശ്‌നമില്ല. പാലായിൽ എൻസിപി തന്നെ മത്സരിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു തനിക്ക് ലഭിച്ച ഭൂരിപക്ഷം ജോസ് പക്ഷത്തിന് ലഭിച്ചിട്ടില്ല. പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടില്ല. 25ന് മേൽ കുടുംബയോഗങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. എട്ട് പഞ്ചായത്തും ഒരു മുൻസിപാലിറ്റിയും ലീഡ് ചെയ്ത പാർട്ടിക്ക് രണ്ട് സീറ്റാണ് തന്നത്. ഇടതുമുന്നണിയിൽ സീറ്റില്ലെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നും…

Read More

24 മണിക്കൂറിനിടെ ഏഴുലക്ഷം രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ ഏഴരക്കോടിയിലേക്ക്, അമേരിക്കയില്‍ തീവ്രവ്യാപനം

വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അനുദിനം കുതിച്ചുയരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പ്രതിദിന രോഗികളുടെ എണ്ണം അപകടകരമാംവിധം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് കൊവിഡ് ബാധയേറ്റവരുടെ എണ്ണം ഏഴുലക്ഷം കടന്നതായാണ് പുതിയ കണക്ക്. 7,14,908 പേര്‍ക്ക് ഒറ്റദിവസം രോഗം ബാധിച്ചപ്പോള്‍ 13,446 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ ആകെ രോഗികളുടെ എണ്ണം 7,45,34,155 ആയി ഉയര്‍ന്നു. ഇതുവരെ 16,55,226 പേരാണ് വൈറസ് ബാധിതരായി മരണപ്പെട്ടത്. 5,23,72,534 പേരുടെ രോഗം ഭേദമായി. 2,05,06,395 പേര്‍…

Read More

സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഇഡിക്ക് മുന്നിൽ ഹാജരായി

മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ ഇഡിക്ക് മുന്നിൽ ഹാജരായി. ഇഡിയുടെ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രവീന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിൽ ഇന്ന് വിധി വരാനിരിക്കെയാണ് ഇതിന് കാത്തിരിക്കാതെ ചോദ്യം ചെയ്യലിന് ഹാജരായത് നേരത്തെ മൂന്ന് തവണ നോട്ടീസ് നൽകിയപ്പോഴും രവീന്ദ്രൻ ഹാജരായിരുന്നില്ല. കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ രണ്ട് തവണ ഹാജരാകാതിരുന്നത്. ആദ്യത്തെ തവണ കൊവിഡിനെ തുടർന്നും ഹാജരായിരുന്നില്ല

Read More

സ്വർണവില ഉയർന്നു; പവന് 160 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വർധിച്ചു. പവന് ഇന്ന് 160 രൂപ ഉയർന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 37,120 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4640 രൂപയായി തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില ഉയരുന്നത്. ബുധനാഴ്ച പവന് 36,960 രൂപയായിരുന്നു വില. ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1864.36 ഡോളർ നിലവാരത്തിലാണ് വ്യാപാരം. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 49,770 രൂപയായി    

Read More

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെസത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ഡിസംബര്‍ 21 ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ/ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോര്‍പ്പറേഷനുകളിലെയും അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 നും ഉപാധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11 നും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെയും ഉപാദ്ധ്യക്ഷന്‍മാരുടെയും തിരഞ്ഞെടുപ്പ്…

Read More

ഇ ഡി നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന രവീന്ദ്രന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ചോദ്യം ചെയ്ത് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള നോട്ടീസ് സ്‌റ്റേ ചെയ്യണമെന്നാണ് ആവശ്യം കേസിലെ സാക്ഷി മാത്രമാണ് താൻ. ഇഡിയുടെ ഒരു കേസിലും പ്രതിയല്ല. തനിക്ക് കൊവിഡാനന്തര അസുഖങ്ങളുണ്ട്. കൂടുതൽ സമയം ചോദ്യം ചെയ്യാൻ അനുവദിക്കരുത്. ചോദ്യം ചെയ്യുന്ന സമയത്ത് അഭിഭാഷകനെയും ഒപ്പം അനുവദിക്കണമെന്നും രവീന്ദ്രൻ ഹർജിയിൽ ആവശ്യപ്പെടുന്നു എന്നാൽ നോട്ടീസ് സ്‌റ്റേ ചെയ്യണമെന്ന് പറയാൻ ഹർജിക്കാരന്…

Read More

തോൽവിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കെപിസിസി ആസ്ഥാനത്ത് നേതാക്കൾക്കെതിരെ പോസ്റ്ററുകൾ. തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ ഇന്ന് രാഷ്ട്രീയകാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്ന് പോസ്റ്ററുകളിൽ ആരോപിക്കുന്നു. വി എസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത് ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇതേ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്റെ പേരിലാണ് പോസ്റ്ററുകൾ

Read More

പിങ്ക് ബോൾ ടെസ്റ്റിനൊരുങ്ങി ഇന്ത്യ; ടോസ് ലഭിച്ച കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ്. അഡ്‌ലെയ്ഡിൽ പകലും രാത്രിയുമായാണ് മത്സരം. പിങ്ക് ബോളാണ് മത്സരത്തിൽ ഉപയോഗിക്കുക. ഇതാദ്യമായാണ് ഇന്ത്യ ഡേ നൈറ്റ് ടെസ്റ്റ് മത്സരം കളിക്കുന്നത്. മൂന്ന് പേസർമാരെയും ഒരു സ്പിന്നറെയും ഉൾപ്പെടുത്തിയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. രവീന്ദ്ര ജഡേജക്ക് ടീമിലിടം നേടാനായില്ല. മായങ്ക് അഗർവാളും പൃഥ്വി ഷായും ഇന്നിംഗ്‌സ് ഓപൺ ചെയ്യും. വൃദ്ധിമാൻ സാഹയാണ് വിക്കറ്റ് കീപ്പർ ഇന്ത്യ ടീം: മായങ്ക് അഗർവാൾ, പൃഥ്വി ഷാ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, ഹനുമ വിഹാരി,…

Read More