Headlines

Webdesk

സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി;റോസക്കുട്ടി ടീച്ചർ രാജിവെച്ചു.

സംസ്ഥാന കോൺഗ്രസ്സിൽ വീണ്ടും പൊട്ടിത്തെറി.കെ.പി.സി സി. വൈസ് പ്രസിഡൻറ് കെ.സി റോസക്കുട്ടി ടീച്ചർ കോൺഗ്രസ്സിൽ രാജിവെച്ചു. ഗ്രൂപ്പുപോരിൽ മനം മടുത്താണ് രാജിയെന്ന് റോസക്കുട്ടി ടീച്ചർ. ഹൈക്കമാൻറ് തന്നെ ഗ്രൂപ്പുണ്ടാക്കുന്ന കാലണിത്. സ്ത്രീകൾക്ക് പരിഗണന നൽകാതിരിക്കുകയും അവരെ പരിഹസിക്കുകയും ചെയ്യുന്ന നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കാനാവില്ല. കെ.പി.സി.സി വൈസ് പ്രസിഡൻറ് സ്ഥാനവും എ.ഐ. സി.സി അംഗത്വവും രാജിവക്കുകയാണ്. മുൻ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ. 1991 1996 വരെ ബത്തേരി എം.എൽ എ എന്നീ നിലകളിൽ പ്രവർത്തിച്ചു.    

Read More

അയര്‍ലാന്റില്‍ 6,000 വര്‍ഷം ഉറങ്ങിക്കിടന്ന അഗ്നിപര്‍വ്വതം പൊട്ടിത്തെറിച്ചു

റെയ്ക്ജാനസ് : അയര്‍ലാന്റിലെ റെയ്ക്ജാനസ് ഉപദ്വീപിലെ അഗ്നിപര്‍വ്വതം 6000 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പൊട്ടിത്തെറിച്ചു. ഉപദ്വീപിലുണ്ടായ ആയിരക്കണക്കിന് ചെറിയ ഭൂകമ്പങ്ങള്‍ക്ക് ശേഷമാണ് അഗ്നിപര്‍വ്വതം ലാവ പുറന്തള്ളാന്‍ തുടങ്ങിയത്. പ്രാരംഭ പൊട്ടിത്തെറിക്ക് ശേഷം നാല് മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 200 ഓളം ഫുട്‌ബോള്‍ മൈതാനങ്ങളുടെ വ്യാപ്തിയില്‍ ലാവ ഒലിച്ചിറങ്ങിയതായി ഐറിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പൊട്ടിത്തെറി 8 കിലോമീറ്റര്‍ അകലെയുള്ള ഗ്രിന്‍ഡാവിക് പട്ടണത്തിലും ദൃശ്യമായി. 500 മുതല്‍ 750 മീറ്റര്‍ വരെ നീളമുള്ള വിള്ളലാണ് അഗ്നിപര്‍വ്വത്തിനുണ്ടായതെന്നും 100 മീറ്റര്‍ വരെ…

Read More

അടുത്ത പ്രതിപക്ഷ നേതാവ് ആരാകുമെന്നതിനെ ചൊല്ലിയാണ് കോൺഗ്രസിൽ തർക്കം: കോടിയേരി

അടുത്ത പ്രതിപക്ഷ നേതാവ് ആരാകും എന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കോൺഗ്രസിലെന്ന് കോടിയേരി ബാലകൃഷ്ണൻ. സർവേ റിപ്പോർട്ടുകളെ ഇടതുപക്ഷം വിശ്വസിക്കുന്നില്ല. എന്നാൽ സർവേ ഫലം കണ്ട് വിഭ്രാന്തിയിലായത് കോൺഗ്രസാണ് എല്ലാ സർവേ റിപ്പോർട്ടുകളും ഇടതുപക്ഷത്തിന് അനുകൂലമായാണ് വന്നത്. ഇത് യുഡിഎഫ് സർക്കാരിനെ വിറളി പിടിപ്പിച്ചിരിക്കുകയാണ്. സർവേ റിപ്പോർട്ടുകൾ അവർക്കെതിരായി വരുമ്പോൾ അവർ വിഭ്രാന്തി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. കെപിസിസി വർക്കിംഗ് പ്രസിഡന്റ് സുധാകരൻ തന്നെ ഇന്നലെ കേരളത്തിൽ തുടർ ഭരണമുണ്ടാകുമെന്ന് സാക്ഷ്യപ്പെടുത്തി. സർവേ ഫലങ്ങളെ വിശ്വസിക്കാൻ ഞങ്ങളില്ല. തെരഞ്ഞെടുപ്പിന് തലേ…

Read More

മഞ്ചേശ്വരത്തെ ബി എസ് പി നേതാവ് പത്രിക പിൻവലിച്ചിട്ടില്ല; ബിജെപി അവകാശവാദം തെറ്റെന്ന് റിട്ടേണിംഗ് ഓഫീസർ

മഞ്ചേശ്വരത്തെ ബി എസ് പി സ്ഥാനാർഥി കെ സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫീസർ. സുന്ദര പത്രിക പിൻവലിച്ചതായി ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമനിർദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ് എന്നാൽ സുന്ദര പത്രിക പിൻവലിച്ചിട്ടുമില്ല നിലവിൽ അജ്ഞാത വാസത്തിലുമാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് മേൽ ബിജെപി പ്രവർത്തകർ സമ്മർദം ചെലുത്തിയിരുന്നു. ശനിയാഴ്ച വൈകുന്നേരം മുതൽ സുന്ദരയെ കാണാനില്ലെന്ന് ബി.എസ്.പി നേതാക്കളും പറയുന്നു. സുന്ദരയയും കുടുംബവും ബിജെപിയിൽ…

Read More

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 160 രൂപയുടെ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 33,640 രൂപയായി. 4205 രൂപയാണ് ഗ്രാമിന്റെ വില ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1739.78 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 44,981 രൂപയായി.

Read More

ആരോഗ്യമന്ത്രി ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ യുഡിഎഫ് പരാതി നൽകി

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ പരാതി. കുടുംബശ്രീ വഴി ചട്ടം ലംഘിച്ച് പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യുഡിഎഫാണ് പരാതി നൽകിയത്. എൽഡിഎഫിന്റെ ആലുവയിലെ സ്ഥാനാർഥി ഷെൽന നിഷാദിന് വേണ്ടി കെ.കെ ശൈലജ ചട്ടവിരുദ്ധമായി പ്രചാരണം നടത്തുന്നുവെന്നാണ് പരാതി. ഷെൽനയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് രാവിലെ പത്ത് മണിയോടെ ശൈലജ ആലുവയിൽ എത്തുന്നുണ്ട്. ഈ യോഗത്തിന് ആളെ കൂട്ടുന്നതിന് വേണ്ടി കുടുംബശ്രീ അംഗങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്നാണ് യുഡിഎഫിന്റെ പരാതിയിൽ പറയുന്നത്. കുടുംബശ്രീ അംഗങ്ങൾക്കുള്ള പെൻഷനെ കുറിച്ച്…

Read More

24 മണിക്കൂറിനിടെ രാജ്യത്ത് 46,951 പേർക്ക് കൊവിഡ്; 212 പേർ മരിച്ചു

രാജ്യത്ത് കൊവിഡിന്റെ മറ്റൊരു തരംഗം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,951 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബർ ഏഴിന് ശേഷം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇതിനോടകം 1,16,46,081 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 21,180 പേർ രോഗമുക്തി നേടി. 212 പേർ മരിച്ചു. 1,59,967 പേരാണ് ഇതിനോടകം മരിച്ചത്. നിലവിൽ 3,34,646 സജീവ കേസുകളുണ്ട്. ഇതിനോടകം 4.50 കോടി പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. മാർച്ച്…

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു

ജമ്മു കാശ്മീരിലെ ഷോപിയാനിൽ നടന്ന ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. തിങ്കളാഴ്ച രാവിലെ മുനിഹാൾ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. കൊല്ലപ്പെട്ട തീവ്രവാദികളിൽ രണ്ട് പേർ ലഷ്‌കർ പ്രവർത്തകരാണ്. പ്രദേശത്ത് തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് സൈന്യം റെയ്ഡിനെത്തുകയും ഏറ്റുമുട്ടൽ നടക്കുകയുമായിരുന്നു.

Read More

ശബരിമല യുവതി പ്രവേശനം: സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് കാനം രാജേന്ദ്രൻ

ശബരിമലയിലെ യുവതി പ്രവേശനം സംബന്ധിച്ച് സർക്കാർ നൽകിയ സത്യവാങ്മൂലം തുടരുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഹിന്ദുധർമത്തിൽ പ്രാവീണ്യമുള്ളവരാണ് യുവതി പ്രവേശനത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട് സ്ത്രീപുരുഷ സമത്വത്തിൽ മറ്റ് പാർട്ടികൾ നിലപാട് വ്യക്തമാക്കട്ടെയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ആചാരങ്ങളെ കുറിച്ചും അനുഷ്ഠാനങ്ങളെ കുറിച്ചും അന്തിമ തീരുമാനമെടുക്കേണ്ടത് സർക്കാരല്ല. ഹിന്ദു ധർമത്തിൽ പ്രാവീണ്യമുള്ള ആളുകളെ വെച്ച് അതിന്റെ ഉപദേശക സമിതിയുടെ അഭിപ്രായം തേടി വിധി പ്രഖ്യാപിക്കണമെന്നാണ് സർക്കാർ പറഞ്ഞതെന്നും കാനം പറഞ്ഞു.

Read More

പത്രിക തള്ളിയതിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; ബിജെപിക്ക് നിർണായകം

നാമനിർദേശ പത്രിക തള്ളിയതിനെതിരെ എൻഡിഎ സ്ഥാനാർഥികൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തലശ്ശേരിയിലെ ബിജെപി സ്ഥാനാർഥി എൻ ഹരിദാസ്, ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യം എന്നിവരാണ് ഹർജി നൽകിയത്. തിരുത്താവുന്ന പിഴവുകളാണ് സംഭവിച്ചതെന്നും എന്നാൽ വരണാധികാരി അതിന് സമ്മതിച്ചില്ലെന്നും ഇവർ പറയുന്നു കൊണ്ടോട്ടിയിലും സമാന പിഴവുകൾ ഉണ്ടായപ്പോൾ തെറ്റ് തിരുത്താൻ അവസരം നൽകിയതായും ഇവർ ചൂണ്ടിക്കാണിക്കുന്നു. ദേവികുളത്തെ എൻഡിഎ സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനെതിരെ നൽകിയ ഹർജിയും ഇന്ന് കോടതി പരിഗണിക്കും. ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ…

Read More