Headlines

Webdesk

ഞങ്ങളുടെ ആദ്യകണ്‍മണി എത്തി:പേളി മാണി അമ്മയായ സന്തോഷം പങ്ക് വെച്ച് ശ്രീനിഷ്

സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പ്രിയങ്കരിയാണ് നടിയും അവതാരകയുമായ പേളി മാണിയും നടന്‍ ശ്രീനിഷ് അരവിന്ദും. തങ്ങളുടെ ആദ്യകണ്‍മണി എത്തിയ സന്തോഷം പങ്കുവയ്ക്കുകയാണ് ശ്രീനിഷ് ഇപ്പോള്‍. പേളിയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ശ്രീനിഷ് കുറിക്കുന്നു. “ദൈവം ഞങ്ങള്‍ക്കായി അയച്ച സമ്മാനം ഞങ്ങള്‍ സന്തോഷത്തോടെ പ്രഖ്യാപിക്കുന്നു. എന്റെ വലിയ കുഞ്ഞും ചെറിയ കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും എല്ലാവര്‍ക്കും നന്ദി,” ശ്രീനിഷ് കുറിക്കുന്നു. സുഹൃത്തുക്കളും ആരാധകരും അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത്. ബിഗ് ബോസ് മലയാളം എന്ന…

Read More

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന ദി​നം ഇ​ന്ന്. അന്തിമ പോരാട്ട ചിത്രം ഇന്ന് തെളിയും

സ​മ​യ​പ​രി​ധി ക​ഴി​യു​ന്ന ഇന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ നി​യ​മ​സ​ഭ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ അ​ന്തി​മ​പോ​രാ​ട്ട​ചി​ത്രം വ്യ​ക്ത​മാ​കും. പി​ൻ​വ​ലി​ക്ക​ൽ സ​മ​യം അ​വ​സാ​നി​ച്ചാ​ലു​ട​ൻ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കും. മു​ന്ന​ണി​ക​ളു​ടെ സ്വ​ത​ന്ത്ര​ർ​ക്കും മ​റ്റ് സ്വ​ത​ന്ത്ര​ർ​ക്കും ഇന്ന് ചി​ഹ്നം ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത് 1061 സ്ഥാ​നാ​ർ​ഥി​ക​ൾ. 140 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 2180 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ 1119 നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ ത​ള്ളി. ത​ല​ശേ​രി, ഗു​രു​വാ​യൂ​ർ, ദേ​വി​കു​ളം എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ത്രി​ക​യും ത​ള്ളി​യി​രു​ന്നു. പ​ത്രി​ക ത​ള്ളി​യ​തി​നെ​തി​രെ ന​ൽ​കി​യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച​ത്തെ കോ​ട​തി​വി​ധി നി​ർ​ണാ​യ​ക​മാ​കും. മ​ല​പ്പു​റം…

Read More

വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസവാർത്തയുമായി സിബിഎസ്‌ഇ

ന്യൂഡല്‍ഹി : പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ ബോര്‍ഡ് പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരമൊരുക്കി സിബിഎസ്‌ഇ. ഏത് സ്‌കൂളിലാണോ പരീക്ഷ എഴുതാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് അവിടെ പരീക്ഷാ കേന്ദ്രം മാറ്റുന്നത് സംബന്ധിച്ച അപേക്ഷ മാര്‍ച്ച്‌ 25 നകം സമര്‍പ്പിക്കണം. കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സിബിഎസ്‌ഇ തീരുമാനം. ഏത് സ്‌കൂളിലേയ്ക്കാണോ പരീക്ഷാകേന്ദ്രം മാററ്റാനാഗ്രഹിക്കുന്നത് അവിടെയും ഇക്കാര്യം അറിയിക്കണം. പ്രാക്ടിക്കല്‍ പരീക്ഷയ്ക്കും തിയറി പരീക്ഷയ്ക്കും വെവ്വേറെ കേന്ദ്രങ്ങള്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിച്ച…

Read More

കനത്ത മഴ; സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

സിഡ്‌നി: ഓസ്‌ട്രേലിയന്‍ സംസ്ഥാനമായ ന്യൂ സൗത്ത് വെയില്‍സില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ സിഡ്‌നിയില്‍നിന്നും ആളുകളെ ഒഴിപ്പിക്കുന്നു. ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതര്‍ ഉത്തരവിട്ടു. സിഡ്‌നിയുടെ പ്രധാന ജലസ്രോതസായ വരഗംബ ഡാം വര്‍ഷങ്ങള്‍ക്ക് ശേഷം നിറഞ്ഞുകവിഞ്ഞു. ജീവന് ഭീഷണിയാകുന്ന വെള്ളപ്പൊക്കം ഉണ്ടായേക്കുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ന്യൂ സൗത്ത് വെയില്‍സില്‍ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട നിരവധി പേരെ രക്ഷപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു. പ്രധാന റോഡുകളെല്ലാം അടച്ചിരിക്കുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. മിനി ടൊര്‍ണാഡോയെന്ന് വിളിക്കപ്പെടുന്ന ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ…

Read More

രണ്ട് ദിവസത്തെ പ്രചാരണ പരിപാടികൾക്കായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രണ്ട് ദിവസത്തെ പ്രചാരണമാണ് രാഹുൽ ഗാന്ധിക്കുള്ളത്. എറണാകുളം, കോട്ടയം, ആലപ്പുഴ ജില്ലകളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന പൊതുയോഗങ്ങളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും രാവിലെ 11 മണിക്ക് കൊച്ചി നാവിക സേനാ വിമാനത്താവളത്തിൽ എത്തുന്ന രാഹുൽ ഗാന്ധി സെന്റ് തെരേസാസ് കോളജിലെ വിദ്യാർഥിനികളുമായി സംവാദത്തിൽ പങ്കെടുക്കും. തുടർന്ന് വൈപ്പിൻ, കൊച്ചി, തൃപ്പുണിത്തുറ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും   വൈകുന്നേരം നാല് മണിയോടെ ആലപ്പുഴയിലേക്ക് പുറപ്പെടുന്ന രാഹുൽ അരൂർ,…

Read More

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളത്: കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ മേഴ്‌സിക്കുട്ടിയമ്മ

കൊല്ലം രൂപതയുടെ ഇടയലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. യുഡിഎഫിന് വേണ്ടി സഭ എന്തിനിത് പറയണം. മത്സ്യനയത്തെ അടിസ്ഥാനരഹിതമായി വ്യാഖ്യാനിക്കുകയാണ് സഭ. അടിസ്ഥാന രഹിതമായ ഇടയലേഖനം എഴുതിയത് ആർക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു ഇടയലേഖനത്തിൽ പറഞ്ഞിട്ടുള്ള പലകാര്യങ്ങളും അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണ്. കോൺഗ്രസുകാർ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങൾ ഔദ്യോഗിക രേഖ പോലെ വന്നിരിക്കുകയാണ്. ഈ വിഷയത്തിലുള്ള ധാരണാക്കുറവ് കാരണമോ രാഷ്ട്രീയമായ താത്പര്യമോ ആകാമിത്. യുഡിഎഫിന് വേണ്ടി സഭ എന്തിനാണ് സംസാരിക്കുന്നത്. കൊല്ലം ജില്ലയുടെ…

Read More

ഇന്ന് 2251 പേർക്ക് രോഗമുക്തി; സംസ്ഥാനത്ത് ഇനി 24,620 പേർ ചികിത്സയിൽ

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2251 പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ് ആയി. തിരുവനന്തപുരം 177, കൊല്ലം 292, പത്തനംതിട്ട 177, ആലപ്പുഴ 161, കോട്ടയം 120, ഇടുക്കി 51, എറണാകുളം 130, തൃശൂർ 199, പാലക്കാട് 112, മലപ്പുറം 136, കോഴിക്കോട് 350, വയനാട് 53, കണ്ണൂർ 215, കാസർഗോഡ് 78 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 24,620 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,74,805 പേർ ഇതുവരെ കോവിഡിൽ…

Read More

തിരുവല്ലയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് തൂങ്ങിമരിച്ചു

തിരുവല്ലയിൽ ഭാര്യയെ തീ കൊളുത്തി കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. നെടുമ്പ്രം സ്വദേശി സാറാമ്മയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് മാത്തുക്കുട്ടി സംഭവത്തിന് ശേഷം തൂങ്ങിമരിക്കുകയും ചെയ്തു. സാറാമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മകൾ ലിജിക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ശനിയാഴ്ച അർധരാത്രിയോടെയാണ് സംഭവം. രാത്രിയിൽ വീട്ടിലെത്തിയ മാത്തുക്കുട്ടി പെട്രോളൊഴിച്ച് സാറാമ്മയെ തീ കൊളുത്തുകയായിരുന്നു. ഞായറാഴ്ച പുലർച്ചെയോടെയാണ് സാറാമ്മ മരിച്ചത്. ഇതിന് ശേഷം വീട്ടിൽ നിന്ന് രക്ഷപ്പെട്ട മാത്തുക്കുട്ടിയെ രാവിലെയാണ് തൂങ്ങിമരിച്ച…

Read More

വയനാട് ജില്ലയില്‍ 38 പേര്‍ക്ക് കൂടി കോവിഡ്;53 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (21.03.21) 38 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 53 പേര്‍ രോഗമുക്തി നേടി. 36 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 27973 ആയി. 27224 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 590 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 524 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* വെങ്ങപ്പള്ളി സ്വദേശികള്‍ 10 പേര്‍, മീനങ്ങാടി, തിരുനെല്ലി നാലു പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1875 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കോഴിക്കോട് 241, കണ്ണൂര്‍ 182, തൃശൂര്‍ 173, കൊല്ലം 158, തിരുവനന്തപുരം 155, എറണാകുളം 154, കോട്ടയം 144, മലപ്പുറം 139, പത്തനംതിട്ട 115, ഇടുക്കി 112, ആലപ്പുഴ 108, കാസര്‍ഗോഡ് 79, പാലക്കാട് 77, വയനാട് 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More