Headlines

Webdesk

24 മണിക്കൂറിനിടെ 4.01 ലക്ഷം പേർക്ക് കൂടി കൊവിഡ്; 4187 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകൾ ഇന്നും നാല് ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,01,078 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4187 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,18,92,676 ആയി ഉയർന്നു. നിലവിൽ 37,23,446 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിനോടകം 2,38,270 പേർ കൊവിഡ് ബാധിച്ച് മരിച്ചു. അതേസമയം പതിനാറ് കോടിയിലേറെ പേർ ഇതിനോടകം കൊവിഡ് സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതിനോടകം 49 ലക്ഷത്തിലധികം പേർക്കാണ്…

Read More

കൊവിഡ് വ്യാപനം; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരം: കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി

  രാജ്യത്തെ ജില്ലകളിലെ കൊവിഡ് വ്യാപനത്തില്‍ കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതി. കോഴിക്കോട്, എറണാകുളം, തൃശൂര്‍, മലപ്പുറം, തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കൊല്ലം, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലാണ് വ്യാപനം അതീവ ഗുരുതരമായിട്ടുള്ളതെന്ന് വിദഗ്ധ സമിതി ചൂണ്ടിക്കാട്ടുന്നു. ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്നത് വലിയ തിരിച്ചടിയാകുമെന്നും വിദഗ്ധസമിതി പറയുന്നു. ഈ സംസ്ഥാനങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇരുപതിലേക്ക് കുതിക്കുന്നത് വെല്ലുവിളിയാണ്. നിലവില്‍ പതിനഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി…

Read More

ലോക്ക് ഡൗൺ: കേരളത്തിലൂടെയുള്ള 44 ട്രെയിനുകൾ കൂടി റദ്ദാക്കി

  ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിലൂടെ ഓടുന്ന 44 തീവണ്ടികൾ കൂടി റദ്ദാക്കി. ഇതോടെ 62 ട്രെയിനുകളാണ് രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയത്. ഈ മാസം അവസാനം വരെയാണ് ട്രെയിനുകൾ നിർത്തിയത് പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ വളരെ ചുരുക്കം ട്രെയിനുകൾ മാത്രമാണ് ഇപ്പോൾ സർവീസ് നടത്തുന്നത്. തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റുകൾ, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, കൊല്ലം-ആലപ്പുഴ, കണ്ണൂർ-ഷൊർണൂർ തുടങ്ങിയ മെമു സർവീസുകളും നിർത്തിവെച്ചു.

Read More

രണ്ട് ഡോസും എടുത്ത പ്രിയപ്പെട്ട ഒരാളെ ഞങ്ങള്‍ക്ക് നഷ്ടമായി; വാക്‌സിന്‍ എടുത്താലും നമ്മള്‍ സുരക്ഷിതരല്ല

  കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചശേഷം നാം പൂര്‍ണ സുരക്ഷിതരാണെന്ന ബോധം വച്ചുപുലര്‍ത്താന്‍ പാടില്ലെന്ന് നടി അഹാന കൃഷ്ണ. രണ്ട് വാക്‌സിന്‍ ഡോസുകളും സ്വീകരിച്ച തന്റെ അമ്മൂമ്മയുടെ ഇളയ സഹോദരി മരിച്ചത് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇന്‍സ്റ്റാഗ്രാം പോസ്റ്റ് വഴിയാണ് നടി ഇക്കാര്യം പറഞ്ഞത്. രണ്ട് വാക്‌സിന്‍ ഡോസുകള്‍ സ്വീകരിച്ചാല്‍ രോഗം കഠിനമാകില്ല എന്ന് താന്‍ കേട്ടിട്ടുണ്ടെന്നും എന്നാല്‍ അത് തെറ്റാണെന്നും നടി പറയുന്നുണ്ട്. വാക്‌സിന്‍ പലര്‍ക്കും സുരക്ഷിതത്വം നല്‍കിയേക്കാമെങ്കിലും എല്ലായ്‌പ്പോഴും അക്കാര്യത്തില്‍ ഉറപ്പുണ്ടാകണമെന്നില്ല എന്നും അഹാന പറയുന്നു….

Read More

കേരളത്തിന് പുറമെ പതിനൊന്നോളം സംസ്ഥാനങ്ങളും സമ്പൂർണ ലോക്ക് ഡൗണിലേക്ക്

  കൊവിഡിന്റെ രണ്ടാംതരംഗം രൂക്ഷമായതോടെ സമ്പൂർണ അടച്ചിടലിലേക്ക് നീങ്ങി പതിനൊന്നോളം സംസ്ഥാനങ്ങൾ. കേരളത്തിന് പുറമെ ഡൽഹി, ഹരിയാന, ബീഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലാണ് ലോക്ക് ഡൗൺ. പത്തോളം സംസ്ഥാനങ്ങളിൽ രാത്രികാല വാരാന്ത്യ കർഫ്യൂവും നിലനിൽക്കുന്നുണ്ട്ക ർണാടകയിൽ മെയ് 10 മുതൽ 24 വരെയാണ് ലോക്ക് ഡൗൺ. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ 6 മുതൽ 10 വരെയെ തുറക്കൂ. കടകളിലേക്ക് നടന്നുതന്നെ പോകണം. ഗോവയിൽ 9 മുതൽ 23 വരെ ലോക്ക്…

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ ലോക്ക് ഡൗൺ; അനാവശ്യമായി പുറത്തിറങ്ങിയാൽ കടുത്ത നടപടി

  സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗൺ നിലവിൽ വന്നു. അത്യാവശ്യങ്ങൾക്കല്ലാതെ ഇന്ന് ആരും പുറത്തിറങ്ങരുത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങരുത്. വീട്ടുജോലിക്കാർ, കൂലിപ്പണിക്കാർ, തൊഴിലാളികൾ എന്നിവർക്ക് സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി യാത്ര ചെയ്യാം. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം വൈകുന്നേരത്തോടെ നിലവിൽ വരും പാഴ്‌സൽ നൽകാനായി ഹോട്ടലുകൾക്ക് തുറക്കാം. തട്ടുകടകൾ പ്രവർത്തിക്കാൻ പാടില്ല. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പ്രവർത്തിക്കും. അന്തർജില്ലാ യാത്രകൾ അടിയന്തര ഘട്ടങ്ങളിൽ മാത്രമേ അനുവദിക്കൂ. വാഹന റിപ്പയർ ഷോപ്പുകൾ…

Read More

രവീന്ദ്ര ജഡേജയും ഷമിയും തിരികെ എത്തി; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

  ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ തിരികെയെത്തി. അതേസമയം ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, ഭുവനേശ്വർ കുമാർ എന്നിവർക്ക് അവസരം ലഭിച്ചില്ല 20 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 18നാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കുന്നത്. ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 14 വരെയാണ് ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകൾ അടങ്ങിയ പരമ്പര ഇന്ത്യൻ…

Read More

ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കില്ല; ആവശ്യക്കാർക്ക് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുമെന്ന് മുഖ്യമന്ത്രി

  ലോക്ക് ഡൗണിൽ ആരും പട്ടിണി കിടക്കരുതെന്ന നിലപാടാണ് സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിൽ എത്തിച്ചു നൽകും. എല്ലായിടത്തും ഭക്ഷണം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്ക് ഭക്ഷണം എത്തിച്ചു നൽകും ചിലയിടങ്ങളിൽ ജനകീയ ഹോട്ടലുകൾ വഴി ഭക്ഷണമെത്തിക്കാൻ കഴിയും. ജനകീയ ഹോട്ടലുകൾ ഇല്ലാത്ത സ്ഥലങ്ങളിൽ ഭക്ഷണം എത്തിക്കാൻ കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം തദ്ദേശ സ്ഥാപനങ്ങൾ ആരംഭിക്കും. ലോക്ക് ഡൗൺ സമയത്ത് അത്യാവശ്യ സമയത്ത് പോലീസിൽ നിന്ന് പാസ് വാങ്ങി പുറത്തിറങ്ങാം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങിയാൽ…

Read More

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസവും തുടരും; അതിഥി തൊഴിലാളികൾക്കും കിറ്റ് നൽകുമെന്ന് മുഖ്യമന്ത്രി

  കൊവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ഈ മാസം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും. അടുത്താഴ്ച മുതൽ കിറ്റുകൾ കൊടുത്തു തുടങ്ങുമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു സംസ്ഥാനത്ത് 18-45 വയസ്സ് വരെയുള്ളവർക്ക് പൂർണമായും ഒറ്റയടിക്ക് വാക്‌സിൻ നൽകാൻ കഴിയില്ല. മറ്റ് രോഗങ്ങളുള്ളവർക്ക് മുൻഗണന നൽകും. രോഗമുള്ളവരുടെയും ക്വാറന്റൈനിൽ കഴിയുന്നവരുടെ വീടുകളിൽ പോകുന്ന വാർഡുതല സമിതിയിലുള്ളവർക്കും മുൻഗണന നൽകുമെന്നും…

Read More

കൊവിഡ് 19 മൃതദേഹ സംസ്കരണം : മാർഗനിർദേശങ്ങൾ പുറത്തിറക്കി

  കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കുന്നതിനെ സംബന്ധിച്ച് പൊതുജനങ്ങൾക്കായി ജില്ലാ ഭരണകൂടം മാർഗനിർദേശങ്ങൾ പുറത്തിറക്കി. കോവിഡ് 19 രോഗികൾ മരിക്കുമ്പോൾ അവരുടെ മൃതദേഹം ഏറ്റുവാങ്ങാനും സംസ്കരിക്കാനും ബന്ധുക്കൾ തയ്യാറാകാത്ത സാഹചര്യത്തിൽ അതിനുള്ള ഉത്തരവാദിത്വം 1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരവും മുൻസിപ്പൽ ആക്ട് പ്രകാരവും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിക്കാണ്. കൊവിഡ് രോഗികൾ മരിച്ചാൽ ആ വിവരം ആശുപത്രി അധികൃതർ ഉടൻ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലും തദ്ദേശസ്വയംഭരണ സെക്രട്ടറിയെയും ബന്ധുക്കളെയും അറിയിക്കണം. മൃതദേഹം…

Read More