കോൺഗ്രസ് പുനഃസംഘടന: ഹൈക്കമാൻഡ് സംഘം ലോക്ക് ഡൗണിന് ശേഷം കേരളത്തിലെത്തും
കോൺഗ്രസ് പുനഃസംഘടനക്കായി ഹൈക്കമാൻഡ് സംഘം കേരളത്തിലെത്തും. ലോക്‌സഭാ മുൻ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ, പുതുച്ചേരി മുൻ മുഖ്യമന്ത്രി വൈദ്യലിംഗം എന്നിവരാണ് കേരളത്തിലെത്തുന്നത്. ലോക്ക് ഡൗൺ കാലാവധി കഴിഞ്ഞതിന് ശേഷമാകും ഇവരുടെ സന്ദർശനം നിയമസഭാ കക്ഷി യോഗത്തിൽ എംഎൽഎമാരുടെ അഭിപ്രായം അറിഞ്ഞതിന് ശേഷം സോണിയ ഗാന്ധിക്ക് റിപ്പോർട്ട് നൽകും. പ്രതിപക്ഷ നേതാവായി വിഡി സതീശൻ അല്ലെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ പരിഗണിക്കണമെന്നും എ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ഹൈക്കമാൻഡ് തീരുമാനം അനുസരിക്കുമെന്ന നിലപാടാണ് രമേശ് ചെന്നിത്തലക്കുള്ളത്. കെപിസിസി പ്രസിഡന്റ്…
