Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 41,971 പേർക്ക് കൊവിഡ്, 64 മരണം; 27,456 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 41,971 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂർ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂർ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസർഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

യുവതിയെ ട്രെയിനിൽ വെച്ച് ആക്രമിച്ച സംഭവം: പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി

  പുനലൂർ പാസഞ്ചറിൽ വെച്ച് യുവതിയെ ആക്രമിച്ച കേസിൽ പോലീസ് പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. ആക്രമണം നടന്ന ട്രെയിനിൽ നിലവിലുള്ളത് ഇവിടെയാണ് യുവതിയിൽ നിന്ന് പ്രതി കവർന്ന ആഭരണങ്ങൾ നാല് ദിവസത്തിനുള്ളിൽ കണ്ടെടുക്കുമെന്ന് പോലീസ് അറിയിച്ചു. നൂറനാട് സ്വദേശിയായ ബാബുക്കുട്ടൻ സ്‌ക്രൂ ഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് യുവതിയിൽ നിന്ന് ആഭരണങ്ങളും മൊബൈൽ ഫോണും കവർന്നത് കാഞ്ഞിരമറ്റം ഒലിപ്പുറത്ത് ട്രെയിൻ എത്തിയപ്പോഴായിരുന്നു സംഭവം. ശാരീരികമായി ആക്രമിക്കാൻ തുടങ്ങിയതോടെ യുവതി…

Read More

ജയിലുകളിലെ തിരക്ക് കുറക്കണം: തടവുകാർക്ക് പരോൾ നൽകാൻ സുപ്രീം കോടതി നിർദേശം

  കൊവിഡിന്റെ രണ്ടാം തരംഗം വ്യാപകമാകുന്നതിനിടെ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള നിർദേശങ്ങൾ അടങ്ങിയ ഉത്തരവിറക്കി സുപ്രീം കോടതി. ഉന്നതാധികാര സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ കൊവിഡിന്റെ ഒന്നാം വ്യാപന സമയത്ത് ജയിലിൽ നിന്ന് പുറത്തിറങ്ങിയവരെ വീണ്ടും അടിയന്തരമായി പുറത്തിറക്കാൻ കോടതി നിർദേശിച്ചു. നേരത്തെ പരോൾ ലഭിച്ചവർക്ക് 90 ദിവസം കൂടി പരോൾ അനുവദിക്കാനും കോടതി ഉത്തരവിട്ടു ചീഫ് ജസ്റ്റിസ് എൻവി രമണ അധ്യക്ഷനായ ബഞ്ചാണ് ിതുസംബന്ധിച്ച പ്രത്യേക നിർദേശങ്ങൾ പുറത്തിറക്കിയത്. കൊവിഡിന്റെ ആദ്യതരംഗ സമയത്ത് ജയിൽ മോചനം…

Read More

നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു

  നടി കങ്കണ റണാവത്തിന് കൊവിഡ് സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി കങ്കണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അസ്വസ്ഥതകൾ ഉണ്ടായിരുന്നുവെന്നും ഹിമാചൽ പ്രദേശിലെ വീട്ടിലേക്കുള്ള യാത്രയ്ക്ക് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും കങ്കണ പറഞ്ഞു ക്വാറന്റൈനിലാണെന്നും നടി അറിയിച്ചു. ദയവായി നിങ്ങളുടെ മേൽ ആർക്കും ഒരു അധികാരവും നൽകരുത്. നിങ്ങൾ ഭയന്നാൽ അവർ നിങ്ങളെ വീണ്ടും ഭയപ്പെടുത്തും. കൊവിഡിനെ ഒന്നിച്ച് നേരിടാമെന്നും കങ്കണ പറഞ്ഞു.

Read More

തിരുവനന്തപുരത്ത് 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

  തിരുവനന്തപുരം ആക്കുളം റോഡിൽ 200 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. രണ്ടര കോടിയോളം രൂപ വില വരുന്നതാണ് പിടിച്ചെടുത്ത കഞ്ചാവ് ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ സംസ്ഥാനത്തേക്ക് വൻ തോതിൽ കഞ്ചാവ് കടത്ത് നടക്കുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ദിവസം തച്ചോട്ടുകാവിൽ നിന്ന് 205 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.

Read More

മഹാമാരി കാലത്തും കേരളത്തെ അപകീർത്തിപെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്നതിനിടെ കേരളത്തെ അപകീർത്തിപെടുത്താനുള്ള ശ്രമം നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂലിത്തർക്കത്തെ തുടർന്ന് ചുമട്ട് തൊഴിലാളികൾ വാക്‌സിൻ ലോഡുകൾ ഇറക്കിയില്ലെന്ന വ്യാജ പ്രചാരണം ഇത്തരം ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു കൊവിഡ് മഹാമാരിക്കാലത്ത് തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിസ്വാർഥമാണ്. അവരെ അഭിനന്ദിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാക്‌സിൻ കാരിയർ ബോക്‌സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഒരു ദേശീയമാധ്യമത്തിൽ വാർത്ത വന്നിരുന്നു. ടി ബി സെന്ററിലേക്ക് എത്തിച്ച വാക്‌സിൻ ലോഡ് ഇറക്കാൻ അമിത കൂലി…

Read More

സംസ്ഥാനത്ത് ലോക്ക് ഡൗൺ തുടരുന്നു: സഹകരിച്ച് ജനങ്ങൾ, കർശന പരിശോധനയുമായി പോലീസും

കൊവിഡ് വ്യാപനം അതിതീവ്രമായതിനെ തുടർന്ന് സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ തുടരുന്നു. ഇന്ന് രാവിലെ ആറ് മണിക്ക് ആരംഭിച്ച ലോക്ക് ഡൗൺ മെയ് 16 അർധരാത്രി വരെ തുടരും. ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നതോടെ സംസ്ഥാനത്ത് കേസുകൾ കുറയുമെന്നാണ് പ്രതീക്ഷ വാരാന്ത്യ കർഫ്യൂവും രാത്രികാല കർഫ്യൂവും ഏർപ്പെടുത്തിയിട്ടും കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് സമ്പൂർണ ലോക്ക് ഡൗണിലേക്ക് കേരളമെത്തിയത്. കർശന പരിശോധനയാണ് പോലീസ് നടത്തുന്നത്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തു പോകേണ്ടവർക്ക് പോലീസിന്റെ ഓൺലൈൻ പാസ് സംവിധാനം ഇന്ന് വൈകുന്നേരത്തോടെ…

Read More

കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു

  കൊച്ചി നഗരസഭാ കൗൺസിലർ കെ കെ ശിവൻ കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് സ്ഥിരീകരിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇന്ന് രാവിലെയായിരുന്നു അന്ത്യം സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോർഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് ജില്ലാ സെക്രട്ടറിയുമായിരുന്നു.

Read More

ലോക്ക് ഡൗൺ കാലത്തെ അത്യാവശ്യ യാത്രകൾക്കായി പാസ് നിർബന്ധം; ഇന്ന് വൈകുന്നേരം മുതൽ അപേക്ഷിക്കാം

  സംസ്ഥാനത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിന്റെ പശ്ചാത്തലത്തിൽ യാത്രക്കായി പോലീസ് പാസ് നിർബന്ധമാക്കി. പോലീസ് പാസിന് അപേക്ഷിക്കാനുള്ള ഓൺലൈൻ സംവിധാനം ഇന്ന് വൈകുന്നേരത്തോടെ നിലവിൽ വരും. അതുവരെ സത്യപ്രസ്താവനയോ തിരിച്ചറിയൽ കാർഡുകളോ ഉപയോഗിച്ച് ആളുകൾക്ക് യാത്ര ചെയ്യാം അടിയന്തരമായി പാസ് ആവശ്യമുള്ളവർക്ക് സ്റ്റേഷൻ ഹൗസ് ഓഫീസർമാരെ നേരിട്ട് സമീപിച്ച് പാസിന് അപേക്ഷ നൽകാം. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷൻ ഹൗസ് ഓഫീസർ തന്നെ നൽകും. പേര്, സ്ഥലം, യാത്രയുടെ ഉദ്ദേശ്യം എന്നിവ…

Read More

തമിഴ്‌നാട്ടിലും സമ്പൂർണ ലോക്ക് ഡൗൺ: പത്താം തീയതി മുതൽ അടച്ചിടും

  കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഈ മാസം 10 മുതൽ 24 വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതിയുള്ളത്. അടിയന്തര ആവശ്യങ്ങൾക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അതിർത്തി കടന്നുവരുന്ന സ്വകാര്യ വാഹനങ്ങൾ തടയും. കേരളം, ഡൽഹി, ഹരിയാന, ബീഹാർ, യുപി, ഒഡീഷ, രാജസ്ഥാൻ, കർണാടക, ജാർഖണ്ഡ്, ഛത്തിസ്ഗഢ്, ഗോവ സംസ്ഥാനങ്ങൾ നേരത്തെ തന്നെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു.

Read More