Headlines

Webdesk

വയനാട് ജില്ലയില്‍ ഇന്ന് 1173 പേര്‍ക്ക് കൂടി കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66

വയനാട് ജില്ലയില്‍ ഇന്ന് (7.05.21) 1173 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 277 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 24.66 ആണ്. 1148 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.ഇതില്‍ ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 46244 ആയി. 32479 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 12404 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 11569…

Read More

കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി

  കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ ഹൈക്കോടതി റദ്ദാക്കി. സംവരണ തസ്തിക നിശ്ചയിച്ച രീതി ഭരണഘടനാവിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂനിറ്റായി കണക്കാക്കിയാണ് സർവകലാശാല സംവരണം നിശ്ചയിച്ചത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ലൈഫ് സയൻസ് വിഭാഗം അധ്യാപകൻ ഡോ. ജി രാധാകൃഷ്ണ പിള്ള, കേരള സർവകലാശാല തമിഴ് വകുപ്പ് അധ്യാപിക ഡോ. ടി വിജയലക്ഷ്മി എന്നിവർ ഫയൽ ചെയ്ത…

Read More

സംസ്ഥാനത്ത് ഇന്ന് 38,460 പേർക്ക് കൊവിഡ്, 54 മരണം; 26,662 പേർക്ക് രോഗമുക്തി

  കേരളത്തിൽ വെള്ളിയാഴ്ച 38,460 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂർ 3738, കണ്ണൂർ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസർഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി…

Read More

ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു

  ഗായകനും സംഗീത സംവിധായകനുമായ ജി ആനന്ദ് കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് അന്ത്യം. ഒരു കാലഘട്ടത്തിൽ തെലുങ്ക് ചിത്രങ്ങളിലെ അഭിവാജ്യ ഘടകമായിരുന്നു. നിരവധി ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നിർവഹിക്കുകയും ചെയ്തിട്ടുണ്ട് കൊവിഡ് ബാധിച്ച് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഏഴ് പേരാണ് സിനിമാ രംഗത്ത് നിന്ന് മരിച്ചത്. തമിഴ്‌നടൻ പാണ്ഡു, ബോളിവുഡ് എഡിറ്റർ അജയ് ശർമ, ഗായകൻ കൊമങ്കൻ, നടി അഭിലാഷ പാട്ടീൽ, നടി ശ്രീപദ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ…

Read More

ഓക്‌സിജൻ പ്ലാന്റുകൾ അനുവദിച്ചത് കേന്ദ്രസർക്കാർ: അവകാശവാദവും കുറ്റപ്പെടുത്തലുകളുമായി സഹമന്ത്രി മുരളീധരൻ

  മുഖ്യമന്ത്രിക്കെതിരായ വിമർശനങ്ങൾ വ്യക്തിപരമല്ലെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. കാര്യങ്ങൾ പറയുമ്പോൾ മുഖ്യമന്ത്രിയെ വിമർശിക്കലാണെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. ജനങ്ങൾ പരിഹാരം കണ്ടെത്താൻ അഭ്യർഥിക്കുന്ന വിഷയങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് ശ്രമിക്കുന്നത് കേന്ദ്രസർക്കാർ ട്രെയിനുകളും വിമാനങ്ങളും ഉപയോഗപ്പെടുത്തി രാജ്യത്തെല്ലായിടത്തും ഓക്‌സിജൻ ലഭ്യമാക്കാനുള്ള നടപടിയെടുക്കുന്നുണ്ട്. ട്രെയിൻ മാർഗം ഇതുവരെ 2511 മെട്രിക് ടൺ ഓക്‌സിജൻ ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിന് ഓക്‌സിജൻ ലഭ്യമായതിന് ശേഷം സംസ്ഥാനത്ത് എല്ലായിടത്തും എത്തിക്കാനുള്ള ടാങ്കറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് സംസ്ഥാന സർക്കാരാണ് ഓക്‌സിജൻ സംബന്ധിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചത് ശ്രദ്ധയിൽപ്പെട്ടു….

Read More

സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റി; നിർബന്ധിപ്പിച്ച് ഡിസ്ചാർജ് ചെയ്തതെന്ന് കുടുംബം

  യുപി പോലീസിന്റെ കസ്റ്റഡിയിലുള്ള സിദ്ധിഖ് കാപ്പനെ ഡൽഹി എയിംസിൽ നിന്ന് വീണ്ടും മഥുര ജയിലിലേക്ക് മാറ്റി. ഭാര്യയെയോ അഭിഭാഷകനയോ അറിയിക്കാതെയാണ് കാപ്പനെ മഥുരയിലേക്ക് മാറ്റിയത്. യുപി പോലീസ് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിപ്പിക്കുകയായിരുന്നുവെന്നും കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് ആയോ എന്ന് ഉറപ്പുവരുത്തിയിട്ടില്ലെന്നും കാപ്പന്റെ കുടുംബം ആരോപിച്ചു. വിദഗ്ധ ചികിത്സക്കായി കാപ്പനെ എയിംസിൽ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് എയിംസിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇന്നലെ വൈകുന്നേരത്തോടെ രഹസ്യമായി സിദ്ധിഖ് കാപ്പനെ മഥുര ജയിലിലേക്ക് മാറ്റുകയായിരുന്നു.

Read More

ആർടിപിസിആർ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളി

  ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ച സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച സ്വകാര്യ ലാബുടമകൾക്ക് തിരിച്ചടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യം ഹൈക്കോടതി തള്ളി. പരിശോധനക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമാണ് ചെലവ് വരുന്നതെന്ന് കോടതി നിരീക്ഷിച്ചു. മാർക്കറ്റ് സ്റ്റഡി നടത്തിയാണ് സർക്കാർ നിരക്കുകൾ നിശ്ചയിച്ചിട്ടുള്ളത്. കുറഞ്ഞ നിരക്കിൽ പരിശോധന നടത്താൻ വിസമ്മതിക്കുന്ന ലാബുകൾക്കെതിരെ നിയമ നടപടി പാടില്ലെന്ന ആവശ്യവും അംഗീകരിക്കാൻ കോടതി തയ്യാറായില്ല ആർടിപിസിആർ നിരക്ക് 500 രൂപയായാണ് സർക്കാർ കുറച്ചത്. ഇതിനെതിരെയാണ്…

Read More

തോൽവിയുടെ ഉത്തരവാദിത്വം തനിക്കെന്ന് ഉമ്മൻ ചാണ്ടി; ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്ത് കോൺഗ്രസിലെ നേതാക്കൾ. രാഷ്ട്രീയ കാര്യ സമിതി യോഗത്തിൽ കമ്മിറ്റി അധ്യക്ഷനെന്ന നിലയിൽ തോൽവിയുടെ ഒന്നാമത്തെ ഉത്തരവാദി താനാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പഴിചാരൽ ഉണ്ടാകരുതെന്നും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു വിഷയത്തിൽ ഹൈക്കമാൻഡ് എന്ത് തീരുമാനമെടുത്താലും അംഗീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പരസ്പരം ആരോപണം ഉയർത്തി മറ്റുള്ളവർക്ക് ചിരിക്കാൻ വക നൽകരുത്. കോൺഗ്രസിൽ നിന്ന് ആളുകളെ അടർത്തിയെടുക്കാൻ ആർഎസ്എസ് ശ്രമിക്കും അതിൽ ജാഗ്രത വേണം വൈകാരികമായിട്ടാണ് മുല്ലപ്പള്ളി രാമചന്ദ്രൻ…

Read More

റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയോറിൽ ഇടിച്ചിറക്കി; മൂന്ന് പേർക്ക് പരുക്ക്

കൊവിഡ് ബാധിച്ചു ഗുരുതരമായവർക്ക് നൽകുന്ന മരുന്നായ റെംഡെസിവിറുമായി വന്ന വിമാനം ഗ്വാളിയർ വിമാനത്താവളത്തിൽ അടിയന്തിരമായി ഇടിച്ചിറക്കി. മധ്യപ്രദേശ് വ്യോമയാന വകുപ്പിന്റെ ഏഴ് പേർക്കിരിക്കാവുന്ന ടർബോപ്രോപ്പ് വിമാനമാണ് റൺവേയിൽ ഇടിച്ചിറക്കിയത്. സംഭവത്തിൽ വിമാനത്തിന്റെ ക്യാപ്റ്റനും കോ പൈലറ്റും ഉൾപ്പെടെ മൂന്ന് പേർക്ക് പരുക്കേറ്റതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പരുക്കേറ്റവരെ മഹാരാജ്പൂർ എയർഫോഴ്സ് സ്റ്റേഷനിൽ ഇന്ത്യൻ വ്യോമസേന നടത്തുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അതേസമയം മരുന്നുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല

Read More

ആലപ്പുഴയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ബൈക്കിൽ

ആലപ്പുഴ പുന്നപ്രയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗിയെ ആശുപത്രിയിലേക്ക് മാറ്റിയത് ഇരുചക്ര വാഹനത്തിലിരുത്തി. പുന്നപ്രയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ നിന്നാണ് രോഗിയെ ബൈക്കിലിരുത്തി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഓക്‌സിജൻ സൗകര്യമില്ലെന്നും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ആംബുലൻസ് ഇല്ലാത്തതിനാൽ ബൈക്കിൽ കൊണ്ടുപോകുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. ഡോക്ടർമാരും സ്ഥലത്ത് ഇല്ലായിരുന്നു. ശുചീകരണത്തിന് എത്തിയവരാണ് രോഗിയെ പിപിഇ കിറ്റ് ധരിച്ച് മറ്റൊരു കൊവിഡ് രോഗിയുടെ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെ അന്വേഷിക്കാൻ…

Read More