Headlines

Webdesk

വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി

വയനാട് സുൽത്താൻ ബത്തേരിയിൽ സ്പോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് ചികിത്സയിലായിരുന്ന മൂന്നാമത്തെ വിദ്യാർത്ഥിയും മരണത്തിന് കീഴടങ്ങി. കാരക്കണ്ടി ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് (13) ആണ് ഇന്ന് പുലർച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് മരിച്ചത്. സ്പോടനത്തിൽ പരിക്കേറ്റിരുന്ന മുരളി (16), അജ്മല്‍ (14) എന്നിവർ കഴിഞ്ഞ 26 ന് മരണത്തിന് കീഴടങ്ങിയ രുന്നു. കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ കഴിഞ്ഞ 22നായിരുന്നു സംഭവം. ഉച്ചയ്ക്ക് മണിയോടെ ഷെഡ്ഡിനുള്ളില്‍ നിന്നും സ്‌ഫോടന…

Read More

മെഡിക്കൽ ഓക്സിജൻ വിലവർദ്ധനവ് പാടില്ല; കരിഞ്ചന്ത വിൽപ്പനയ്‌ക്കെതിരെ കർശന നടപടി

  സംസ്ഥാനത്ത് മെഡിക്കൽ ഓക്സിജന്‍ വിലവര്‍ധനവ് നിരോധിച്ച് സര്‍ക്കാര്‍. ഓക്സിജന്‍ പൂഴ്ത്തി വച്ചാലോ കരിഞ്ചന്തയില്‍ വിറ്റാലോ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. മെഡിക്കല്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ നിറയ്ക്കാന്‍ കാലതാമസം പാടില്ലെന്നും ഓക്സിജന് കൃത്രിമക്ഷാമം സൃഷ്ടിക്കരുതെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ഓക്സിജന്‍ സിലിണ്ടറിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും ഓക്സിജൻ എത്തിക്കുന്ന വാഹനങ്ങളുടെ സുഗമ സഞ്ചാരത്തിനുമായി ഗ്രീന്‍ കോറിഡോര്‍ അനുവദിക്കുകയും ചെയ്തു. ഏതെങ്കിലും തരത്തില്‍ ഉത്തരവ് ലംഘിച്ചാല്‍ കര്‍ശ നനടപടി സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി….

Read More

ലാൻഡിം​ഗ് ​ഗിയറിൽ തകരാർ; എയർ ആംബുലൻസ് മുംബൈ വിമാനത്താവളത്തിൽ സാഹസികമായി ഇറക്കി

  മുംബൈ: ഹൈദരാബാദിലേക്ക് പോവുന്ന എയർ ആംബുലൻസ് ലാൻഡിംഗ് ഗിയറിലുണ്ടായ തകരാറിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ അടിയന്തര സാഹചര്യത്തിൽ സാഹസികമായി ഇറക്കി. ലാൻഡിംഗ് ഗിയർ പ്രവർത്തിക്കാത്തതിനാൽ പൈലറ്റ് ബെല്ലി ലാൻഡിംഗ് നടത്തുകയായിരുന്നു. ഒരു രോഗിയും ഡോക്ടറുമടക്കം 5 പേരായിരുന്നു വിമാനത്തിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. വിമാനം നാഗ്പൂരിൽ നിന്ന് പറന്നുയർന്നതിന് തൊട്ടു പിന്നാലെ മുൻവശത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. ഇതോടെ പൈലറ്റ് വിമാനം മുംബൈ വിമാനത്താളത്തിലേക്ക് വഴിതിരിച്ച് വിട്ടു. വിമാനത്താവളത്തിൽ അടിയന്തര സാഹചര്യം നേരിടാൻ ഫയർ എഞ്ചിനുകളും ആംബുലൻസുകളും തയാറാക്കി…

Read More

അവശ്യ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കും; നമുക്കൊരുമിച്ച് ഈ പ്രതിസന്ധി മറികടക്കാം: മുഖ്യമന്ത്രി പിണറായി വിജയൻ

  സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിൽ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവശ്യസാധനങ്ങളും അവശ്യ സേവനങ്ങളും ലഭ്യമാക്കും. സാധനങ്ങൾ ശേഖരിച്ചു വച്ചില്ലെങ്കിൽ ബുദ്ധിമുട്ടാകുമെന്ന പരിഭ്രാന്തി കാരണം കടകളിൽ ആൾക്കൂട്ടങ്ങൾ സൃഷ്ടിക്കരുത്. അത് ലോക്ക്ഡൗൺ നൽകേണ്ട ഗുണഫലം ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. അതിശക്തമായി തുടരുന്ന കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാൻ വേണ്ടിയാണ് മെയ് എട്ടാം തീയതി മുതൽ മെയ് പതിനാറാം തീയതി വരെ സംസ്ഥാന വ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചത്. ലോക്ഡൗണുമായി ബന്ധപ്പെട്ട മാർഗ…

Read More

മൂന്നാം തരംഗം നേരിടാന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കണം: സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് കോടതി. മൂന്നാം രംഗത്തില്‍ വൈറസ് ഏറ്റവും കൂടുതല്‍ ബാധിക്കാന്‍ സാധ്യതയുള്ളത് കുട്ടികളെ ആണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത് അതുകൊണ്ടുതന്നെ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം രോഗബാധിതരാകുന്ന കുട്ടികള്‍ക്കൊപ്പം മാതാപിതാക്കളും ആശുപത്രിയില്‍ എത്തേണ്ടിവരും. ഇത് സ്ഥിതി കൂടുതല്‍ വഷളാകാന്‍ കാരണമാകും. വാക്‌സിനേഷന്‍ നടപടികള്‍ ആസൂത്രണംചെയ്ത് നടപ്പിലാക്കണം. കൃത്യമായ പദ്ധതികള്‍ രൂപീകരിച്ചാല്‍ മൂന്നാം തരംഗത്തെ നമുക്ക് നേരിടാന്‍ ആകുമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു….

Read More

കോവിഡ് ചികിത്സാ രംഗത്ത് വയനാട് ജില്ലക്ക് പൂര്‍ണ്ണപിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്

  മേപ്പാടി: കോവിഡിന്റെ സാന്നിധ്യം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത ആദ്യ നാള്‍ മുതല്‍ ഇന്നുവരെ വയനാട് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നല്‍കുന്ന നിര്‍ദേശങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണയുമായി ഡി എം വിംസ് മെഡിക്കല്‍ കോളേജ്. ജനറല്‍ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോക്ടര്‍ വാസിഫ് മായിന്റെ നേതൃത്വത്തിലായിരുന്നു ഡി എം വിംസിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.തുടക്കം മുതല്‍ക്കുതന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൈകോര്‍ത്തുകൊണ്ടായിരുന്നു ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. വയനാടിന്റെ ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഉതകും…

Read More

വയനാട് മുത്തങ്ങയിൽ വൻ സ്പിരിറ്റ്‌ വേട്ട

  വയനാട്‌ മുത്തങ്ങ എക്സൈസ്‌ ചെക്പോസ്റ്റിൽ 11000 ലിറ്റർ സ്പിരിറ്റ്‌ പിടികൂടി.ലോറിയിൽ കടത്തുകയായിരുന്ന സ്പിരിറ്റ്‌ ഇന്ന് ഉച്ചയോടെയാണ്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടിച്ചെടുത്തത്‌.

Read More

സംസ്ഥാനത്ത് എട്ടാം തീയതി മുതൽ ലോക്ക് ഡൗൺ: നിയന്ത്രണങ്ങളും ഇളവുകളും ഇതാണ്

സംസ്ഥാനത്ത് മെയ് 6 മുതൽ 16 വരെ സമ്പൂർണ ലോക്ക് ഡൗൺ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണമായും അടച്ചിടും. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ ഒരു മണി വരെ പ്രവർത്തിപ്പിക്കും. പെട്രോൾ പമ്പുകൾ, വർക്ക് ഷോപ്പുകൾ തുറക്കാം അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ആറ് മുതൽ വൈകുന്നേരം ഏഴര വരെ തുറക്കാം. ബേക്കറിയും തുറക്കാം എന്നാൽ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ചെറിയ നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കും. പൊതുഗതാഗതം പൂർണമായും ഉണ്ടാകില്ല….

Read More

ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു

  ബോളിവുഡ് നടി ശ്രീപദ കൊവിഡ് ബാധിച്ച് മരിച്ചു. 54 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഭോജ്പുരി ചിത്രങ്ങളിലൂടെയാണ് ശ്രീപദ അഭിനയം ആരംഭിച്ചത്. പിന്നീട് ബോളിവുഡ് ചിത്രങ്ങളിലും ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും വേഷമിട്ടു ഷോലെ ഓർ തൂഫാൻ, പൂർണ പുരുഷ്, മേരി ലാൽകാർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. ഇന്ന് തമിഴ് നടൻ പാണ്ഡു, ബോളിവുഡ് നടി അഭിലാഷ പാട്ടീൽ, എഡിറ്റർ അജയ് ശർമ തുടങ്ങിയവരും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു

Read More

രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന്

  രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ 20ാം തീയതി. ഇന്ന് നടന്ന സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. എ കെ ജി സെന്ററിൽ നടന്ന ചർച്ചയിൽ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, കാനം രാജേന്ദ്രൻ, പന്ന്യൻ രവീന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു 17ന് എൽ ഡി എഫ് യോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാരുടെ കാര്യത്തിൽ ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും ഈ യോഗത്തിൽ തീരുമാനമാകും. ഘടകകക്ഷികൾക്ക് മന്ത്രിസ്ഥാനം നൽകുന്ന കാര്യത്തിലും സിപിഐ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്…

Read More