Headlines

Webdesk

മുൻ കേന്ദ്രമന്ത്രി അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു

  മുൻ കേന്ദ്രമന്ത്രിയും രാഷ്ട്രീയ ലോക്ദൾ നേതാവുമായ അജിത് സിംഗ് കൊവിഡ് ബാധിച്ച് മരിച്ചു. 82 വയസ്സായിരുന്നു. ഏപ്രിൽ 20നാണ് അജിത് സിംഗിന് കൊവിഡ് സ്ഥിരീകരിച്ചത്. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു ബുധനാഴ്ചയോടെ ആരോഗ്യനില വഷളാകുകയും വ്യാഴാഴ്ച രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മുൻ പ്രധാനന്ത്രി ചൗധരി ചരൺ സിംഗിന്റെ മകനാണ്. യുപി ബാഗ്പത്തിൽ നിന്ന് ഏഴ് തവണ ലോകസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. വിപി സിംഗ് സർക്കാരിൽ വ്യവസായ മന്ത്രിയായി. നരസിംഹ റാവു മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. പിന്നീട് 2001ൽ…

Read More

തമിഴ് നടൻ പാണ്ഡു കൊവിഡ് ബാധിച്ച് മരിച്ചു

  തമിഴ് ഹാസ്യനടൻ പാണ്ഡു കോവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മാനവൻ, നടികർ, ഗില്ലി, അയ്യർ ഐപിഎസ്, പോക്കിരി, സിങ്കം തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

Read More

ലോക്ക് ഡൗൺ നിബന്ധനകൾ പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കൊവിഡ് കേസുകൾ കുറയ്ക്കാം: ആരോഗ്യമന്ത്രി

  ലോക്ക് ഡൗൺ നിബന്ധനകൾ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ച കൊണ്ട് കേസുകൾ കുറച്ചു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ കെ ശൈലജ. ലോക്ക് ഡൗണുമായി എല്ലാവരും സഹകരിക്കണം. കൊവിഡിന്റെ രണ്ടാംതരംഗം നിയന്ത്രണാതീതമായി മാറുന്നത് തടയണം. സമ്പൂർണ ലോക്ക് ഡൗണിലൂടെ മാത്രമേ രോഗവ്യാപനം നിയന്ത്രിക്കാൻ സാധിക്കുകയുള്ളു. അതുകൊണ്ട് എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. മെയ് എട്ട് മുതൽ 16 വരെയാണ് സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Read More

സ്വകാര്യ വാഹനങ്ങൾ ഇറങ്ങിയാൽ പിടിച്ചെടുക്കും; കെഎസ്ആർടിസി സർവീസ് നിർത്തും

  സംസ്ഥാനത്ത് മറ്റന്നാൾ മുതൽ സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങളാണ് ഒമ്പത് ദിവസത്തേക്ക് ഏർപ്പെടുത്തുന്നത്. നിയന്ത്രണങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പുരത്തുവരും. കെ എസ് ആർ ടി സി അടക്കം പൊതുഗതാഗതമുണ്ടാകില്ല. കഴിഞ്ഞ ലോക്ക് ഡൗണിലേത് പോലെ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് ഇളവുണ്ടാകും. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രമായിരിക്കും തുറക്കുക. ഇതിന് പ്രത്യേക സമയം നിശ്ചയിക്കും. ആശുപത്രി, കൊവിഡ് പ്രതിരോധം തുടങ്ങിയ അവശ്യ സർവീസുകൾക്ക്…

Read More

സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക്: നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ

  സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാ നിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. പിപിഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു സ്വകാര്യ ആശുപത്രി ബില്ലും കോടതി വായിച്ചു. പിപിഇ കിറ്റിന് ഒരു ആശുപത്രി രണ്ട് ദിവസം ഈടാക്കിയത് 16,000 രൂപയും ഓക്‌സിജൻ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ല. പിപിഇ കിറ്റിന് ചാർജ് പ്രത്യേകമായി ഈടാക്കുന്നത് അസാധാരണ സ്ഥിതിവിശേഷമാണെന്നും കോടതി പറഞ്ഞു.

Read More

കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി

  കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഭീകരർ കൊല്ലപ്പെട്ടു. അൽ-ബദർ ഭീകരരാണ് കൊല്ലപ്പെട്ടത്. ഒരാൾ പിടിയിലായതായി കശ്മീർ സോൺ പോലീസ് അറിയിച്ചു. ഷോപ്പിയാൻ ജില്ലയിലെ കനിഗാം മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരർ പുതുതായി സംഘടനയിൽ ചേർത്തവരാണ് കൊല്ലപ്പെട്ടത്. ഇവർക്കൊപ്പമുണ്ടായിരുന്ന തൗഫിസ് അഹമ്മദ് എന്നയാളാണ് കീഴടങ്ങിയത്.

Read More

എറാസ്മസ് മുണ്ട്സ് സ്കോളർഷിപ്പിന് അർഹത നേടി വയനാട്ടുകാരി

  അഞ്ചുകുന്ന്: രാജ്യാന്തരതലത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പിന് മാനന്തവാടി അഞ്ചുകുന്ന് നിവാസി വിഷ്ണുപ്രിയ സന്തോഷ് യോഗ്യത നേടി. 49000 യൂറോ (44.5 ലക്ഷം രൂപ) വിഷ്ണുപ്രിയക്ക് സ്കോളർഷിപ്പ് ലഭിക്കും. നാല് രാജ്യങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരം ലഭിക്കുന്നതിനാണ് സ്കോളർഷിപ്പ്. അഞ്ചുകുന്ന് വലിയ വീട് കാർത്തികയിൽ സന്തോഷ് (പ്രിൻസിപ്പാൾ വിജയ് എച്ച്എസ്എസ് പുൽപ്പള്ളി ) ,സുജ ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ.

Read More

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ: മെയ് 8 മുതൽ 16 വരെ പൂർണമായി അടച്ചിടും

സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഒമ്പത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. മെയ് 8 മുതൽ മെയ് 16 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിലാണ് നടപടി. നിലവിലെ മിനി ലോക്ക് ഡൗണ്‍ അപര്യാപ്തമാണെന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് സമ്പൂര്‍ണ ലോക്ക് ഡൗണിലേക്ക് നീങ്ങുന്നത്.  

Read More

വൈ കാറ്റഗറി പോരാ, തനിക്ക് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ വേണമെന്ന് അദാർ പൂനവാലെ

  തന്റെ സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വാക്‌സിൻ കച്ചവടക്കാരനായ അദാർ പൂനവാലെ. കൊവിഷീൽഡ് വാക്‌സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ സിഇഒ ആണ് ഇയാൾ. കൊവിഡ് വാക്‌സിനായി ഉന്നത രാഷ്ട്രീയ നേതാക്കളിൽ നിന്ന് സമ്മർദവും ഭീഷണിയുമുണ്ടെന്നാണ് ഇയാൾ പറയുന്നത്. കേന്ദ്രസർക്കാരിന്റെ അടുപ്പക്കാരനായ പൂനവാലെക്ക് നേരത്തെ വൈ കാറ്റഗറി സുരക്ഷ അനുവദിച്ചിരുന്നു. എന്നാൽ ഇതുപോരാ തനിക്ക് വിവിഐപി സുരക്ഷയായ ഇസഡ് പ്ലസ് കാറ്റഗറി വേമെന്നാണ് ഇയാളുടെ ആവശ്യം

Read More

ഭീതിയിൽ രാജ്യം: 24 മണിക്കൂറിനിടെ 4.12 ലക്ഷം കൊവിഡ് രോഗികൾ, 3980 മരണം

  രാജ്യത്ത് കൊവിഡ് വ്യാപനം ഏറ്റവും തീവ്രമായ അവസ്ഥയിൽ. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,12,262 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ലോകത്ത് തന്നെ ഇതുവരെയുള്ളതിൽ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. ഇത് രണ്ടാം തവണയാണ് രാജ്യത്ത് നാല് ലക്ഷത്തിലധികം പ്രതിദിന വർധനവുണ്ടാകുന്നത്. ഏപ്രിൽ 30ന് 4.08 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,10,77,410 ആയി ഉയർന്നു 24 മണിക്കൂറിനിടെ 3,29,113 പേർ രോഗമുക്തരായി. 3980 പേരാണ് ഒരു ദിവസത്തിനിടെ മരിച്ചത്. നിലവിൽ 23…

Read More