അഞ്ചുകുന്ന്: രാജ്യാന്തരതലത്തിൽ ഏറ്റവും മിടുക്കരായ വിദ്യാർത്ഥികൾക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് അവസരം നൽകുന്ന യൂറോപ്യൻ യൂണിയൻ സ്കോളർഷിപ്പിന് മാനന്തവാടി അഞ്ചുകുന്ന് നിവാസി വിഷ്ണുപ്രിയ സന്തോഷ് യോഗ്യത നേടി. 49000 യൂറോ (44.5 ലക്ഷം രൂപ) വിഷ്ണുപ്രിയക്ക് സ്കോളർഷിപ്പ് ലഭിക്കും. നാല് രാജ്യങ്ങളിൽ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കാൻ അവസരം ലഭിക്കുന്നതിനാണ് സ്കോളർഷിപ്പ്. അഞ്ചുകുന്ന് വലിയ വീട് കാർത്തികയിൽ സന്തോഷ് (പ്രിൻസിപ്പാൾ വിജയ് എച്ച്എസ്എസ് പുൽപ്പള്ളി ) ,സുജ ദമ്പതികളുടെ മകളാണ് വിഷ്ണു പ്രിയ.