Headlines

Webdesk

തിരിച്ചടിച്ച് എടപ്പാടി സർക്കാർ; ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി

ശശികലയുടെ മടങ്ങി വരവ് അണ്ണാഡിഎംകെ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കവെ തിരിച്ചടി തുടർന്ന് എടപ്പാടി പളനിസ്വാമി സർക്കാർ. വി കെ ശശികലയുടെ 250 കോടി രൂപയുടെ സ്വത്തുക്കൾ കൂടി കണ്ടുകെട്ടി. ബിനാമി കമ്പനികളുടെ പേരിലുണ്ടായിരുന്ന സ്വത്തുക്കളാണ് കണ്ടുകെട്ടിയത് കാഞ്ചിപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വീടുകൾ എന്നിവയാണ് ഏറ്റെടുത്തത്. ഇളവരശി, സുധാകരൻ എന്നിവരുടെ ഉടമസ്ഥതയിൽ മെഡോ അഗ്രോ ഫാമുകൾ, സിഗ്നോറ എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് കടലാസ് കമ്പനികളുടെ പേരിലായിരുന്നു സ്വത്തുക്കൾ…

Read More

24 മണിക്കൂറിനിടെ 9110 പേർക്ക് കൂടി കൊവിഡ്; 78 പേർ കൂടി മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 9110 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി പതിനായിരത്തിൽ താഴെയാണ് പ്രതിദിന വർധനവ്. കൊവിഡ് വ്യാപനത്തിൽ വലിയ കുറവാണ് രാജ്യത്ത് അടുത്തിടെ രേഖപ്പെടുത്തുന്നത് ഇതിനോടകം 1,08,47,304 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ 14,016 പേർ രോഗമുക്തി നേടി. നിലവിൽ 1,43,625 പേരാണ് ചികിത്സയിൽ കഴിയുന്നത്. 78 പേർ ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്ത് ഇതിനോടകം 62,59,008 പേർ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 20,25,87,752…

Read More

ശബരിമല സത്യവാങ്മൂലം: പ്രചരിപ്പിക്കുന്ന നിലപാട് തന്റെയോ പാർട്ടിയുടെയോ അല്ലെന്ന് എം എ ബേബി

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ പുതിയ സത്യവാങ്മൂലം നൽകുമെന്ന നിലപാട് പിൻവലിച്ച് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. സത്യാവാങ്മൂലം നൽകുമെന്ന നിലയിൽ താൻ പറഞ്ഞുവെന്ന പ്രചാരണം തന്റെയോ പാർട്ടിയുടെയോ കാഴ്ചപ്പാടല്ല. സുപ്രീം കോടതി വിധി വരുമ്പോൾ ഇടതുസർക്കാരാണ് അധികാരത്തിലെങ്കിൽ പ്രായോഗിക പ്രശ്‌നങ്ങൾ ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്യും. പാർട്ടിപരമായ നിലപാടോ കാഴ്ചപ്പാടോ ബലം പ്രയോഗിച്ച് നടപ്പാക്കില്ല. സാമൂഹിക സമവായമുണ്ടാക്കുമെന്നും ബേബി പറഞ്ഞു. നേരത്തെ ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകുമെന്ന് എം എ ബേബി…

Read More

അർധ സെഞ്ച്വറി നേടിയ ഗില്ലും പുറത്തായി; നാല് വിക്കറ്റുകൾ വീണ ഇന്ത്യ പതറുന്നു

ചെന്നൈ ടെസ്റ്റിന്റെ അവസാന ദിനം ഇന്ത്യ പതറുന്നു. മൂന്ന് വിക്കറ്റുകളാണ് ഇന്ത്യക്ക് ഇന്ന് ആദ്യ സെഷനിൽ തന്നെ നഷ്ടമായത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 39 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ആരംഭിച്ച ഇന്ത്യ നിലവിൽ നാല് വിക്കറ്റിന് 104 റൺസ് എന്ന നിലയിലാണ് സ്‌കോർ 58ൽ നിൽക്കെ 15 റൺസെടുത്ത പൂജാരയെ ഇന്ത്യക്ക് നഷ്ടപ്പെട്ടു. തുടർന്ന് ഗില്ലും കോഹ്ലിയും ചേർന്ന് സ്‌കോർ 92 വരെ എത്തിച്ചു. അർധ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഗിൽ പുറത്തായി. 83…

Read More

സ്വർണവില വർധിച്ചു; പവന് ഇന്ന് 480 രൂപയുടെ വർധനവ്

തുടർച്ചയായ വിലക്കുറവിന് പിന്നാലെ സ്വർണവില വർധിച്ചു. പവന് ഇന്ന് ഒറ്റയടിക്ക് 480 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വില 35,720 രൂപയിലെത്തി. ഗ്രാമിന് 4465 രൂപയായി ആഗോള വിപണിയിൽ സ്‌പോട്ട് ഗോൾഡ് ഔൺസിന് 1840.79 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,038 രൂപയായി. വെള്ളി വില കിലോ 70,229 രൂപയിലെത്തി.

Read More

ശബരിമലയിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറെന്ന് എംഎ ബേബി; സിപിഎമ്മും ചുവടുമാറ്റുന്നു

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റവുമായി സിപിഎം. പുനഃപരിശോധനാ ഹർജികളിൽ വാദം വരുന്ന സമയത്ത് ആവശ്യമെങ്കിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന് പിബി അംഗം എംഎ ബേബി അറിയിച്ചു സുപ്രീം കോടതി ആവശ്യപ്പെട്ടാൽ പുതിയ സത്യവാങ്മൂലം നൽകും. എല്ലാവരുമായും ചർച്ച ചെയ്ത ശേഷമായിരിക്കും സത്യവാങ്മൂലം നൽകുക. വിശ്വാസികളുടെ സമ്മർദത്തെ തുടർന്നല്ല നിലപാട് മാറ്റുന്നത്. സമൂഹത്തിന്റെ വലിയ വിഭാഗം ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ കണക്കിലെടുത്തേ സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന പാർട്ടിക്ക് കാര്യങ്ങൾ കൊണ്ടുപോകാനാകൂവെന്നും ബേബി പറഞ്ഞു

Read More

നടിയെ ആക്രമിച്ച കേസ്: വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് കോടതി

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് വിചാരണാ കോടതി. ആറ് മാസം കൂടി സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു കേസിൽ 2020 ജനുവരി മുതൽ 82 സാക്ഷികളെയാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിൻലാൽ, ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെയാണ് ഇനി വിസ്തരിക്കാനുള്ളത്. കൊവിഡ് പ്രതിസന്ധിയെ തുടർന്നാണ് വിചാരണ നീണ്ടുപോയത്.

Read More

ട്രാക്ടർ റാലിക്കിടെ നടന്ന ചെങ്കോട്ടയിലെ അക്രമം: നടൻ ദീപ് സിദ്ദു അറസ്റ്റിൽ

റിപബ്ലിക് ദിനത്തിലെ ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ കൊടി ഉയർത്താൻ നേതൃത്വം നൽകിയ പഞ്ചാബ് നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റിൽ. പഞ്ചാബിൽ വെച്ചാണ് ഇയാൾ അറസ്റ്റിലായത്. ദീപ് സിദ്ദുവിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ ഡൽഹി സർക്കാർ പ്രഖ്യാപിച്ചിരുന്നു ചെങ്കോട്ടയിൽ നടന്ന അനിഷ്ട സംഭവങ്ങൾക്ക് പിന്നിൽ ദീപ് സിദ്ദുവും സംഘവുമാണ് കർഷക നേതാക്കൾ തന്നെ ആരോപിച്ചിരുന്നു. അക്രമം നടത്തിയതും ചെങ്കോട്ടയിൽ പതാക ഉയർത്തിയും ഇയാളുടെ നേതൃത്വത്തിലുള്ള സംഘമാണ്. ആ സമരവുമായി തങ്ങൾക്ക് പങ്കില്ലെന്നും കർഷക…

Read More

കൊവിഡ് മുക്തനായി എം വി ജയരാജൻ; ഇന്ന് ആശുപത്രി വിടും, ഒരു മാസം നിരീക്ഷണത്തിൽ

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഇന്ന് ആശുപത്രി വിടും. കൊവിഡിനൊപ്പം ന്യൂമോണിയ കൂടി ബാധിച്ചതോടെ ജയരാജനെ ജനുവരി 20ന് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞാഴ്ചയോടെ ആരോഗ്യനില മെച്ചപ്പെട്ടു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട് നിന്നും വിദഗ്ധ സംഘമെത്തിയാണ് ജയരാജനെ ചികിത്സിച്ചത്. വീട്ടിലേക്ക് മടങ്ങുന്ന ജയരാജൻ ഒരു മാസക്കാലം നിരീക്ഷണത്തിൽ തുടരും.

Read More

അപേക്ഷകര്‍ക്ക് ഇനി സ്വയം റേഷൻകാർഡ് പ്രിന്റ് എടുക്കാം

അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-…

Read More