Headlines

Webdesk

സമഗ്ര വികസനത്തിന്‌ കർമ്മ പദ്ധതികൾ; വയനാട്‌ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു

വയനാട്‌ ജില്ലയുടെ സമഗ്ര വികസനം ഉറപ്പാക്കുന്ന വയനാട് പാക്കേജ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു. രാവിലെ 11 ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കാർബൺ ന്യൂട്രൽ കോഫീ പാർക്കിന്റെ ഡിപിആർ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു 2021–26 വർഷ കാലയളവിൽ ജില്ലയിൽ ആവിഷ്‌ക്കരിച്ച് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് വയനാട് പാക്കേജിലുള്ളത്‌. ജില്ലയുടെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന കർമ്മ പദ്ധതികളാണിവ. കാർഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്….

Read More

കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യ രക്ഷയ്ക്ക് പ്രഥമ പരിഗണന; മന്ത്രി എ. കെ. ശശീന്ദ്രൻ, ജീവനക്കാർക്കായുള്ള സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക് മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നെടുംതൂണുകളിൽ ഒന്നെന്നും , ജീവനക്കാരുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണനൽകിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും ഗതാഗതമന്ത്രി എ.കെ . ശശീന്ദ്രൻ പറഞ്ഞു. കെഎസ്ആർടിസി ജീവനക്കാരുടെ ആരോഗ്യപരിചരണത്തിന് വേണ്ടി തയ്യാറാക്കിയ സഞ്ചരിക്കുന്ന മൊബൈൽ ക്ലിനിക്കിന്റ ഫ്ലാഗ് ഓഫ് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ ജീവനക്കാരുടേയും, പെൻഷൻകാരുടേയും താൽപര്യങ്ങൾ സംരക്ഷിച്ചാണ് പ്രവർത്തിച്ചത്. ജീവനക്കാരുടെ ഏറെ നാളത്തെ ആവശ്യമായിരുന്ന ശമ്പള പരിഷ്കണത്തിന് അനുവാദം നൽകിയ സർക്കാർ അതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഭാഗം കേൾക്കാനും തയ്യാറായി. പരിഷ്കാരങ്ങൾ…

Read More

ആസ്റ്റർ വയനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിച്ചു

വയനാട് ജില്ലയിൽ ആദ്യമായി ഐ വി എഫ് ആൻഡ് റിപ്രോഡക്റ്റീവ് മെഡിസിൻ സെന്റർ ആസ്റ്റർ വയനാടിൽ ആസ്റ്റർ മിറാക്കിൾ എന്ന പേരിൽ പ്രവർത്തനമാരംഭിച്ചു. പ്രശസ്ത സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉത്ഘാടനം നിർവ്വഹിച്ചു. വന്ധ്യതാ ചികിത്സക്കായി മറ്റു ജില്ലകളെ ആശ്രയിക്കുന്ന വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും ദമ്പതിമാർക്ക് ചെലവ് കുറഞ്ഞ നിരക്കിൽ ഇനി ജില്ലയിൽ തന്നെ ചികിത്സ തേടാം. ആസ്റ്റർ മിംസിലെ ഇൻഫെർലിറ്റി വിഭാഗം മേധാവി ഡോക്ടർ അശ്വതി കുമാരൻ നേതൃത്വം നൽകുന്ന സെന്ററിന്റെ…

Read More

തമിഴ്‌നാട്ടിൽ പടക്ക നിർമാണശാലക്ക് തീപിടിച്ചു; എട്ട് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമാണശാലക്ക് തീപിടിച്ച് എട്ട് പേർ മരിച്ചു. സാത്തൂരിലെ അച്ചൻഗുളത്തിന് സമീപത്തുള്ള ശ്രീമാരിയമ്മാൾ എന്ന പടക്ക നിർമാണ ശാലക്കാണ് തീപിടിച്ചത് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. 24 പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരെ ശിവകാശി ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Read More

ശിവകാശിക്ക് സമീപം പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി; 7 മരണം

ശിവകാശിക്ക് സമീപമുള്ള പടക്കനിർമ്മാണ ശാലയിൽ പൊട്ടിത്തെറി. ശിവകാശിയിലെ സാത്തൂരിലാണ് സംഭവം. ഏഴ് പേർ മരണപ്പെട്ടു. 10 പേർക്ക് പരുക്കേറ്റു. പടക്കനിർമ്മാണ തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. പരുക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. മരണനിരക്ക് ഇനിയും ഉയരാമെന്ന് അധികൃതർ പറയുന്നു. ശ്രീ മരിയമ്മൽ പടക്കനിർമ്മാണ ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഒന്നിലധികം സ്ഫോടനങ്ങൾ ഉണ്ടായെന്ന് പൊലീസ് പറയുന്നു. പടക്കനിർമ്മാണ ശാലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കെയാണ് അപകടം നടന്നത്. സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലുണ്ടായ അശ്രദ്ധയാണ് പൊട്ടിത്തെറിക്ക് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.  …

Read More

ജസ്‌നയുടെ തിരോധാനം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി 19ലേക്ക് മാറ്റി

ജസ്‌ന മരിയ ജെയിംസ് തിരോധാന കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി 19 ലേക്ക് മാറ്റി . കേസ് ഏറ്റെടുക്കുന്നതിൽ നിലപാട് അറിയിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചതിനെ തുടർന്നാണിത്. കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ നൽകിയ ഹർജിയിലാണ് സിബിഐ സമയം ചോദിച്ചത്. സാധ്യമായ എല്ലാ അന്വേഷണവും തുടരുകയാണെന്നും ഇതുവരെ ജസ്നയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലൂടെ…

Read More

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചന്ദ കൊച്ചാറിന് ജാമ്യം; രാജ്യം വിട്ടുപോകരുത്

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐസിഐസിഐ ബാങ്ക് മുൻ സിഇഒ ചന്ദ കൊച്ചാറിന് ജാമ്യം. മുംബൈ കോടതിയാണ് ജാമ്യം അനുവദിച്ചത്. അഞ്ച് ലക്ഷം രൂപ കെട്ടിവെക്കണമെന്നും കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം ഐസിഐസിഐ ബാങ്ക്- വീഡിയോകോൺ ഗ്രൂപ്പ് വായ്പാ തട്ടിപ്പുകേസിൽ കൊച്ചാർ മുംബൈ പ്രത്യേക കോടതിയിൽ വെള്ളിയാഴ്ച ഹാജരായിരുന്നു. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹാജരാക്കിയ തെളിവുകൾ അവർക്കെതിരെ വിചാരണ തുടരാൻ പര്യമാപ്തമാണെന്ന് ഈമാസം തുടക്കത്തിൽ കോടതി വ്യക്തമാക്കിയിരുന്നു. ഇതേ കേസിൽ ചന്ത കൊച്ചാറിന്റെ…

Read More

സമരവും മരണവുമല്ലാതെ മറ്റ് മാർഗമില്ല; ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ: റാങ്ക് ഹോൾഡേഴ്‌സ്

സമരവും മരണവുമല്ലാതെ മറ്റ് മാർഗമില്ലെന്നും ഉദ്യോഗാർഥികളിൽ ആരെങ്കിലും ആത്മഹത്യ ചെയ്താൽ ഉത്തരവാദി സർക്കാർ മാത്രമായിരിക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന സിപിഒ റാങ്ക് ഹോൾഡേഴ്‌സ്. സിപിഒ റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട് പി എസ് സി നിരത്തുന്ന കണക്കുകൾ തെറ്റാണ്. 4644 പേർക്ക് മാത്രമാണ് ഇതുവരെ നിയമനം നൽകിയത് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മറ്റ് ഉദ്യോഗാർഥികളെ സർക്കാർ അവഗണിക്കുകയാണെന്നും തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ റാങ്ക് ഹോൾഡേഴ്‌സ് പറഞ്ഞു.

Read More

സിപിഐ മന്ത്രിമാരിൽ വീണ്ടും മത്സരിക്കുക ഇ ചന്ദ്രശേഖരൻ മാത്രം; സുനിൽകുമാറും രാജുവും ഇത്തവണയുണ്ടാകില്ല

മൂന്ന് തവണ മത്സരിച്ചവർക്ക് വീണ്ടും സീറ്റ് നൽകേണ്ടതില്ലെന്ന് സിപിഐയിൽ ധാരണ. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഇതുപ്രകാരം സിപിഐ മന്ത്രിമാരിൽ ഇ ചന്ദ്രശേഖരന് മാത്രമാകും വീണ്ടും മത്സരിക്കാൻ അനുമതിയുണ്ടാകുക കാഞ്ഞങ്ങാട് മണ്ഡലത്തിൽ നിന്ന് തന്നെ ചന്ദ്രശേഖരൻ ജനവിധി തേടും. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കെ രാജു, പി തിലോത്തമൻ, എംഎൽഎമാരായ ഇഎസ് ബിജിമോൾ, സി ദിവാകരൻ, മുല്ലക്കര രത്‌നാകരൻ എന്നിവർക്ക് ഇത്തവണ സീറ്റുണ്ടാകില്ല 17 എംഎൽഎമാരാണ് സിപിഐക്കുള്ളത്. ഇതിൽ 11 പേർക്ക് സംസ്ഥാന…

Read More

മാണി സി കാപ്പൻ പോയാൽ എൽ ഡി എഫിന് ഒന്നും സംഭവിക്കാനില്ലെന്ന് മന്ത്രി എം എം മണി

മാണി സി കാപ്പൻ മുന്നണി വിട്ടുപോയാലും എൽ ഡി എഫിന് ഒന്നും സംഭവിക്കില്ലെന്ന് മന്ത്രി എംഎം മണി. യുഡിഎഫിലേക്ക് പോകുമെന്ന് മാണി സി കാപ്പൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് മണിയുടെ പ്രതികരണം. ജനപിന്തുണയില്ലാത്ത നേതാവാണ് മാണി സി കാപ്പനെന്നും അദ്ദേഹം പറഞ്ഞു ഓരോ തവണ പരാജയപ്പെടുമ്പോഴും കാപ്പൻ സിനിമാക്കാർക്ക് പിന്നാലെ പോകുകയാണ് ചെയ്തത്. സിപിഎം നേതാക്കൾ കഷ്ടപ്പെട്ടാണ് കാപ്പനെ പാലായിൽ ജയിപ്പിച്ചത്. കാപ്പൻ പോയതു കൊണ്ട് മുന്നണിക്ക് ഒന്നും സംഭവിക്കില്ല. സെക്രട്ടേറിയറ്റിന് മുന്നിലെ റാങ്ക് ഹോൾഡർമാരുടെ സമരം രാഷ്ട്രീയ…

Read More