ബത്തേരി:സുൽത്താൻ ബത്തേരിയിൽ ആളൊഴിഞ്ഞ വീട്ടിൽ കളിച്ചു കൊണ്ടിരിക്കെ സ്‌ഫോടക വസ്തു പൊട്ടി തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിൽ കഴിഞ്ഞ മൂന്ന് കുട്ടികൾ മരണമടഞ്ഞിട്ടും ഇതിൻ്റെ സത്യാവസ്ഥ കണ്ടെത്തുവാനോ, കറ്റക്കാരെ കണ്ടെത്തുനോ പോലീസിന് നാളിതുവരെ കഴിയാത്തത് പോലീസ് അധികാരികളുടെ അനാസ്ഥയും, പിടിപ്പ് കേടും ആണെന്ന് കോൺഗ്രസ്സ് സേവാദൾ വയനാട് ജില്ലാ പ്രസിഡണ്ട് അനിൽ എസ് നായർ ആരോപിച്ചു.
സംഭവം നടന്നത് കഴിഞ്ഞ മാസം 22ന് ആയിരുന്നു. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് മൂന്ന് വിദ്യാർഥികളെയും സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇക്കഴിഞ്ഞ 26 നാണ് മുരളിയും,അജ്മലും മരണപ്പെട്ടത്.തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ഫെബിൻ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങി.
അപകടകരമാകും വിധം ആൾതാമസമില്ലാത്ത വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചവരെ കണ്ടെത്തി നടപടിയെടുക്കാൻ അധികൃതർ ഇതുവരെയും തയ്യാറായിട്ടില്ല.
നിഷ്കളങ്കരായ മുന്ന് കുഞ്ഞുങ്ങളുടെ ജീവനെടുക്കാൻ കാരണക്കാരായ
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ
നീതിക്കായ് കുട്ടികളുടെ കുടുംബത്തോടൊപ്പം കോൺഗ്രസ്സ് സേവാദൾ ജില്ലാ കമ്മറ്റി ഉണ്ടാവുമെന്ന് പത്ര കുറിപ്പിലൂടെ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അറിയിച്ചു.
കുറ്റവാളികളെ ഉടൻ കണ്ടെത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും മരണപ്പെട്ട കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ബന്ധപ്പെട്ട അധികാരികളോട് കോൺഗ്രസ്സ് സേവാദൾ ജില്ലാ പ്രസിഡണ്ട് ആവിശ്യപ്പെട്ടു..