Headlines

Webdesk

കൊവിഡ് ചികിത്സയുടെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കഴുത്തറുപ്പൻ ഫീസ്; നടപടിക്ക് ഹൈക്കോടതി നിർദേശം

  കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾ വൻ ഫീസ് ഈടാക്കുന്നതിനെതിരെ ഹൈക്കോടതിയുടെ ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി എറണാകുളം ജില്ലാ കലക്ടർക്ക് നിർദേശം നൽകി. കലക്ടർ ഡിഎംഒയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പട്ടിട്ടുണ്ട്. പിപിഇ കിറ്റിന്റെ അടക്കം പേര് പറഞ്ഞ് രോഗികളിൽ നിന്ന് പതിനായിരക്കണക്കിന് രൂപയാണ് സ്വകാര്യ ആശുപത്രികൾ ഈടാക്കിയിരുന്നത്. ആലുവ അൻവർ മെമ്മോറയിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ പിപിഇ കിറ്റ് ഫീസായി വാങ്ങിയത് 37,350 രൂപയാണ്. 350 രൂപ…

Read More

സർക്കാർ ആശുപത്രികളോട് ഈ മാസം കൊവിഡ് ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശം

  കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ ഈ മാസം കൊവിഡ് ചികിത്സയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സർക്കാരിന്റെ നിർദേശം. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റണം. താലൂക്ക് ആശുപത്രികളിൽ ഓക്‌സിജൻ കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും സജ്ജമാക്കാൻ ആരോഗ്യവകുപ്പ് അടിയന്തര നിർദേശം നൽകി കൊവിഡ് രോഗികളുടെ എണ്ണം ഇനിയും കുത്തനെ ഉയർന്നേക്കാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ചികിത്സാ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. കൊവിഡ് ക്ലിനിക്കുകളാക്കി മാറ്റുന്ന സർക്കാർ ആശുപത്രികളിൽ കൊവിഡ്…

Read More

ജില്ലയില്‍ 655 പേര്‍ക്ക് കൂടി കോവിഡ്:644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

വയനാട് ജില്ലയില്‍ ഇന്ന് (9.05.21) 655 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 209 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 27.21 ആണ്. 644 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 48095 ആയി. 33265 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 13974 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 13008 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം…

Read More

സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കൊവിഡ്, 68 മരണം; 29,318 പേർക്ക് രോഗമുക്തി

  സംസ്ഥാനത്ത് ഇന്ന് 35,801 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4767, തിരുവനന്തപുരം 4240, മലപ്പുറം 3850, കോഴിക്കോട് 3805, തൃശൂർ 3753, പാലക്കാട് 2881, കൊല്ലം 2390, കോട്ടയം 2324, കണ്ണൂർ 2297, ആലപ്പുഴ 2088, ഇടുക്കി 1046, പത്തനംതിട്ട 939, കാസർഗോഡ് 766, വയനാട് 655 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,23,980 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.88 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

തമിഴ്‌നാട്ടില്‍ ലോക് ഡൗൺ; ബിഗ് ബോസ്‌ മൂന്നാം സീസണും പാതിവഴിക്ക് അവസാനിപ്പിച്ചേക്കും

  ചെന്നൈ : മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണും പാതിവഴിക്ക് അസാനിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.  തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് ഷോ പ്രതിസന്ധിയിലായിരിക്കുന്നത്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ കേസുകള്‍ക്ക് കുറവില്ലെങ്കില്‍ ഇതു അനന്തമായി നീളാനും സാധ്യതയുണ്ട്. കഴിഞ്ഞ പ്രാവശ്യം ബിഗ് ബോസ് മലയാളം സീസണ്‍ 2 ആദ്യ ലോക്ഡൗണിന്റെ സാഹചര്യത്തില്‍ 75-ാം ദിവസം നിര്‍ത്തേണ്ടി വന്നിരുന്നു. ബിഗ് ബോസ് മലയാളത്തിന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. ലോക്‌ഡൗണ്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് സിനിമ, സീരിയൽ…

Read More

നിർണായക കണ്ടെത്തൽ; കൊറോണയെ ജൈവായുധമാക്കാൻ ചൈന അഞ്ചു വർഷം മുൻപേ പദ്ധതിയിട്ടിരുന്നു

  കൊറോണയെ ജൈവായുധമായി ഉപയോഗിക്കാാൻ ചൈനയുടെ സൈനിക ശാസ്ത്രജ്ഞർ നിർണായക ചർച്ചകൾ നടത്തിയിരുന്നെന്ന് വെളിപ്പെടുത്തൽ. മൂന്നാം ലോക മഹായുദ്ധത്തിൽ ഈ ജൈവായുധം ഉപയോഗിക്കുമെന്നും അവർ പ്രവചിച്ചിരുന്നു. ചൈനീസ് ശാസ്ത്രജ്ഞരും പൊതു ആരോഗ്യ ഉദ്യോഗസ്ഥരുമാണ് ഇത് സംബന്ധിച്ച് നിർണായക കണ്ടെത്തൽ നടത്തിയത് എന്നാണ് വിവരം. ‘ദി അൺനാചുറൽ ഒറിജിൻ ഓഫ് എസ്എആർഎസ് ആന്റ് ന്യൂ സ്പീഷീസ് ഓഫ് മാൻ മേഡ് വയറസസ് ആസ് ജനറ്റിക് ബയോവെപ്പൺസ്’ എന്ന റിസർച്ച് പേപ്പറിലാണ് ജനിതക ആയുധങ്ങളുടെ ഉപയോഗം പ്രവചിച്ചിരിക്കുന്നത് എന്ന് അന്താരാഷ്ട്ര…

Read More

കൊവിഡ് പ്രതിരോധത്തിനായി 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്ക് കേന്ദ്രം 8923 കോടി രൂപ അനുവദിച്ചു

  കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകൾക്കുള്ള ഗ്രാൻഡ് കേന്ദ്രസർക്കാർ മുൻകൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങൾക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ 240.6 കോടി രൂപ കേരളത്തിന് ലഭിക്കും. കൊവിഡ് വ്യാപനം രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകൾക്കാണ് കേന്ദ്രം ഗ്രാൻഡ് മുൻകൂറായി നൽകിയത്.

Read More

തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തി

  തിരുവനന്തപുരം മണമ്പൂരിൽ യുവാവിനെ ഒരു സംഘം വെട്ടിക്കൊന്നു. മണമ്പൂർ കല്ലറ തോട്ടം വീട്ടിൽ ജോഷി എന്ന 34കാരനാണ് കൊല്ലപ്പെട്ടത്. രാവിലെയായിരുന്നു സംഭവം. കൊല്ലപ്പെട്ട ജോഷി നിരവധി കേസുകളിൽ പ്രതിയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

കൊവിഡ് വ്യാപനം: ഉത്തർ പ്രദേശിൽ ലോക്ക് ഡൗൺ മെയ് 17 വരെ നീട്ടി

ഉത്തർപ്രദേശിൽ ലോക്ക് ഡൗൺ കാലാവധി നീട്ടി. മെയ് 17 വരെയാണ് നിയന്ത്രണം നീട്ടിയത്. നേരത്തെ മെയ് 10 വരെയാണ് ലോക്ക്ഡൗൺ ഏർപ്പടുത്തിയിരുന്നത്. കൊറോണ വൈറസ് കേസുകൾ കുത്തനെ ഉയരുന്നത് തടയാൻ രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ഏപ്രിൽ 27 ന് അലഹബാദ് ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നായിരുന്നു യോഗി ആദിത്യനാഥ് സർക്കാർ സംസ്ഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. ഉത്തർപ്രദേശിൽ ഇന്നലെ 26,847 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 298 പേർ മരിച്ചു

Read More

മലപ്പുറത്ത് കൊവിഡ് രോഗി വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു

  മലപ്പുറത്ത് കൊവിഡ് രോഗി വീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. വെട്ടം ആലിശ്ശേരി മണിയൻപള്ളിയിൽ അനി ആണ് ആത്മഹത്യ ചെയ്തത്. കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഇയാൾ മാനസിക സമ്മർദം അനുഭവിച്ചിരുന്നതായാണ് റിപ്പോർട്ടുകൾ ഏതാനും ദിവസങ്ങൾക്ക് കൊച്ചിയിലും കൊവിഡ് ബാധിച്ച ഒരു യുവാവ് ആത്മഹത്യ ചെയ്തിരുന്നു. മുളവുകാട് സ്വദേശി വിജയനാണ് മരിച്ചത്.

Read More