Headlines

Webdesk

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു

  ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴരക്കോടി കവിഞ്ഞു.മരണസംഖ്യ 37.76 ലക്ഷമായി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എണ്‍പത്തിയാറ് ലക്ഷം കടന്നു. ബ്രസീല്‍, ഫ്രാന്‍സ്, തുര്‍ക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം രാജ്യം കൊവിഡ് രണ്ടാം തരംഗത്തില്‍ പ്രതിദിന രോഗികളുടെ എണ്ണം 66 ദിവസത്തിന് ശേഷം ഒരു ലക്ഷത്തിന് താഴെയായി. മരണ നിരക്കിലും കാര്യമായ കുറവുണ്ട്.ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തു വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ്…

Read More

കുട്ടികളുടെ കോവിഡ്​ ചികിത്സക്ക്​ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

  ന്യൂഡൽഹി: കുട്ടികളുടെ കോവിഡ് ചികിത്സക്ക് മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ.ബുധനാഴ്ച രാത്രിയാണ് പുതിയ മാർഗരേഖ റിപ്പോർട്ടുകൾക്കിടെയാണ് നടപടി. ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസാണ് പുതിയ മാർഗനിർദേശം പുറത്തിറക്കിയത്. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റെംഡസിവീർ കുട്ടികൾക്ക് നൽകരുതെന്നാണ് പ്രധാന നിർദേശങ്ങളിലൊന്ന്. മരുന്ന് 18 വയസിൽ താഴെയുള്ളവരിൽ ഫലപ്രദമാണെന്നതിന് തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നിർദേശം. സ് റ്റിറോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളിൽ ആവശ്യമില്ലെന്നാണ് വിലയിരുത്തൽ. 12 വയസിന് മുകളിലുള്ള കുട്ടികൾ ആറ് മിനിറ്റ് നടന്നതിന് ശേഷം പൾസ്…

Read More

പ്രത്യേക ഭക്ഷണം വേണമെന്ന സുശീൽകുമാറിന്റെ ഹർജി അത്യാവശ്യമല്ല, ആഗ്രഹം മാത്രമെന്ന് കോടതി

  ജയിലിൽ തനിക്ക് പ്രത്യേക ഭക്ഷണം വേണമെന്ന ഗുസ്തി താരം സുശീൽ കുമാർ നൽകിയ ഹർജി ഡൽഹി കോടതി തള്ളി. സുശീൽകുമാറിന്റേ ആവശ്യം അത്യാവശ്യമല്ലെന്നും ആഗ്രഹമായി മാത്രമേ കാണാനാകുവെന്നും കോടതി പറഞ്ഞു. ജയിലിൽ നിത്യവും ലഭിക്കുന്ന ഭക്ഷണത്തിൽ എന്തെങ്കിലും കുറവുള്ളതായി സുശീൽകുമാർ പറയുന്നില്ല. ജയിൽ നിയമങ്ങൾ പ്രകാരമാണ് ഭക്ഷണത്തിന്റെ അളവും മറ്റും. പരാതിക്കാരന് സന്തുലിതവും ആരോഗ്യകരവുമായ ഭക്ഷണമാണ് നൽകുന്നത്. സുശീൽകുമാറിന് രോഗങ്ങളൊന്നുമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നതിനാൽ ഒമേഗ 3 ക്യാപ്‌സ്യൂളുകൾ, പ്രീ വർക്കൗട്ട് സപ്ലിമെന്റ്‌സ്,…

Read More

24 മണിക്കൂറിനിടെ 94,052 പേർക്ക് കൂടി കൊവിഡ്; മരണം 6148

  രാജ്യത്ത് തുടർച്ചയായ മൂന്നാം ദിവസവും കൊവിഡ് പ്രതിദിന വർധനവ് ഒരു ലക്ഷത്തിൽ താഴെ. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,052 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,51,367 പേർ രോഗമുക്തി നേടുകയും ചെയ്തു 24 മണിക്കൂറിനിടെ 6148 മരണം റിപ്പോർട്ട് ചെയ്തു. ബീഹാറിലെ മരണനിരക്കിൽ മാറ്റം വന്നതാണ് കാരണം. ബീഹാറിൽ നേരത്തെ കണക്കിൽപ്പെടാത്ത 3971 മരണങ്ങൾ ഇന്നലെ പുതുതായി രേഖപ്പെടുത്തിയതോടെയാണ് വർധനവ് വന്നത്. രാജ്യത്ത് ഇതുവരെ 2,91,83,121 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2,76,55,493 പേർ ഇതിനോടകം രോഗമുക്തി നേടി….

Read More

മുട്ടിൽ മരം മുറിക്കൽ കേസ്: അന്വേഷണത്തിനൊരുങ്ങി ഇഡി, വനംവകുപ്പിന് കത്ത് നൽകി

  മുട്ടിൽ മരം മുറിക്കൽ കേസ് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. വകുപ്പ് എൻഫോഴ്‌സ്‌മെന്റിന് ഇ ഡി നോട്ടീസ് നൽകി. മരംമുറിയുടെ വിശദാംശങ്ങൾ തേടിയാണ് കത്ത് നൽകിയത്. ജൂൺ മൂന്നിനാണ് ഇ ഡി വനംവകുപ്പിന് കത്ത് നൽകിയത് എഫ് ഐ ആർ, മഹസ്സർ എന്നിവയുടെ പകർപ്പും ഇതുവരെ ശേഖരിച്ച വിവരങ്ങളും ഇഡി തേടിയിട്ടുണ്ട്. അതേസമയം കത്തിനോട് സർക്കാരും വനംവകുപ്പും ഇതുവരെ പ്രതികരിച്ചിട്ടില്ല. സർക്കാർ തീരുമാനം കൂടി അറിഞ്ഞ ശേഷം ഇ ഡിക്ക് മറുപടി നൽകാമെന്ന നിലപാടിലാണ് വനംവകുപ്പ് മരം…

Read More

സംസ്ഥാന വ്യാപകമായി ബിജെപിയുടെ പ്രതിഷേധം ഇന്ന്

  ബിജെപിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. തൃശ്ശൂർ ജില്ലയിലെ അയ്യായിരം കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ ജ്വാല തെളിയിക്കും. കുഴൽപ്പണ കേസിലെ പ്രതികളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്ന തൃശ്ശൂർ പോലീസ് ക്ലബ്ബിന് മുന്നിൽ നടക്കുന്ന പ്രതിഷേധ യോഗം കേസിലെ ആരോപണ വിധേയനായ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും കുഴൽപ്പണ കേസിൽ നേതാക്കൾക്ക് പങ്കില്ലെന്ന് അണികളെ ബോധ്യപ്പെടുത്താനുള്ള കഠിന ശ്രമമാണ് നേതാക്കൾ നടത്തുന്നത്. എന്നാൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. പണത്തെ ചൊല്ലി ജില്ലയിൽ…

Read More

മതസ്പര്‍ദ്ധയുണ്ടാക്കുന്ന സോഷ്യല്‍മീഡിയ പ്രചാരണം: നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

  തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ദ്ധയുണ്ടാക്കുന്ന പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നജീബ് കാന്തപുരം എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി. മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ദയുണ്ടാക്കുന്ന തരത്തിലുള്ള ഡോക്യുമെന്ററികള്‍, പോസ്റ്റുകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നില്‍ കൃത്യമായ ഗൂഢാലോചനയുണ്ടെന്നും സമൂഹത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യവും സമാധാനാന്തരീക്ഷവും തകര്‍ക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കുന്നതായി നജീബ് കാന്തപുരം കത്തില്‍ ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി കേരളത്തില്‍ നിലനില്‍ക്കുന്ന സാഹോദര്യം തകര്‍ക്കാന്‍ അനുവദിക്കരുത്. നാടിനെ…

Read More

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പ്രസിഡന്റ് ജോ ബൈഡൻ നീക്കി

അമേരിക്കയില്‍ ടിക് ടോക്, വീ ചാറ്റ് ഉള്‍പ്പെടെ എട്ട് സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നീക്കി. ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ഏര്‍പ്പെടുത്തിയ നിരോധനം റദ്ദാക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ജോ ബൈഡന്‍ ഒപ്പുവെച്ചു. യുഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ചില ചൈനീസ് ആപ്ലിക്കേഷനുകളെ തടഞ്ഞ് അതിന് യു.എസ്സില്‍ വിലക്ക് ഏര്‍പ്പെടുത്തി 2020-ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പുവെച്ചിരുന്നു. ഈ ഉത്തരവുകളാണ് ബൈഡന്‍ റദ്ദാക്കിയത്‌. രാജ്യത്തിന്റെ…

Read More

വിദ്യാര്‍ഥികള്‍ക്ക് ഇന്റര്‍നെറ്റ് ലഭ്യത: മുഖ്യമന്ത്രി വിളിച്ച സേവനദാതാക്കളുടെ യോഗം ഇന്ന്

ഡിജിറ്റല്‍ വിദ്യാഭ്യാസരംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്. വ്യാഴാഴ്ച രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം. എല്ലാ പ്രദേശത്തും ഇന്റര്‍നെറ്റ് സൗകര്യമുണ്ടെന്ന് ഉറപ്പിക്കാനായാണ് യോഗം. ആദിവാസി ഊരുകളിലടക്കം ഒട്ടേറെ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമല്ല. അതിനാല്‍, ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് പഠനം മുടങ്ങിയിരിക്കുന്നതായാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ആദിവാസി ഊരുകള്‍ ഉള്‍പ്പെടെ പല പ്രദേശങ്ങളിലും ഇന്റര്‍നെറ്റ് ലഭ്യത പ്രശ്‌നമാവുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ ബാധിക്കുന്നതായി പരാതികള്‍…

Read More

സംസ്ഥാനത്ത് 11ാം തീയതി മുതൽ അതിശക്തമായ മഴക്ക് സാധ്യത; ഓറഞ്ച്, യെല്ലോ അലർട്ടുകൾ

  ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് നാളെ മുതൽ 15 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. 13ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു 11ന് ന്യൂനമർദം രൂപപ്പെടുമെന്നാണ് സൂചന. അടുത്ത മൂന്ന് ദിവസങ്ങളിൽ ഒഡീഷ, ജാർഖണ്ഡ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലേക്ക് നീങ്ങും. പതിനൊന്നാം തീയതി തിരുവനന്തപുരം, തൃശ്ശൂർ, പാലക്കാട് ജില്ലകളൊഴികെ മറ്റ് 11 ജില്ലകളിലും യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. 12ന് തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിൽ യെല്ലോ…

Read More