ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ വീണ്ടും മണ്ണിടിച്ചില്‍; രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു
ന്യൂഡല്‍ഹി: മണ്ണിടിച്ചിലിനെ തുടര്‍ന്ന് 14 പേര്‍ മരണപ്പെടുകയും 40ഓളം പേരെ കാണാതാവുകയും ചെയ്ത ഹിമാചല്‍ പ്രദേശിലെ കിന്നോറില്‍ മണ്ണിടിച്ചില്‍ ആവര്‍ത്തിച്ചതോടെ രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഐടിബിപി, ദേശീയ ദുരന്തനിവാരണ സേന, പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചിരുന്നത്. എന്നാല്‍ പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. ഇതോടെയാണ് രക്ഷാപ്രവര്‍ത്തനം താല്‍ക്കിലികമായി നിര്‍ത്തിവച്ചത്. നൂര്‍പൂരില്‍ നിന്നും എന്‍ഡിആര്‍എഫിന്റെ 31 അംഗ സംഘം കൂടി രക്ഷ പ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നിരുന്നു. ചുരം പാതയില്‍ വാഹനങ്ങള്‍ക്കുമേല്‍ മണ്ണിടിഞ്ഞ് വീണാണ് ദുരന്തമുണ്ടായത്. 14 പേരുടെ മൃതദേഹങ്ങള്‍ ഇതുവരെ കണ്ടത്തി….
