Headlines

Webdesk

വോട്ടര്‍ പട്ടിക പുതുക്കല്‍ നവംബര്‍ ഒന്നിന് ആരംഭിക്കും ; അന്തിമ പട്ടിക ജനുവരി അഞ്ചിന്

  തിരുവനന്തപുരം : സംസ്ഥാനത്ത് 2022 വര്‍ഷത്തേക്കുള്ള പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ പ്രക്രിയ നവംബര്‍ ഒന്നിന് ആരംഭിക്കും. 2022 ജനുവരി ഒന്നിനോ അതിനുമുമ്പോ 18 വയസ്സ് പൂര്‍ത്തിയാകുന്ന അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും സമ്മതിദായകപ്പട്ടികയില്‍ പേര് ചേര്‍ക്കാം. നിലവിലുള്ള സമ്മതിദായകര്‍ക്ക് പട്ടികയിലെ വിവരങ്ങള്‍ നിയമാനുസൃതമായ മാറ്റം വരുത്തുന്നതിനും അവസരം ലഭിക്കും. കരട് സമ്മതിദായകപ്പട്ടികയിലുള്ള അവകാശങ്ങള്‍/ എതിര്‍പ്പുകള്‍ നവംബര്‍ ഒന്നുമുതല്‍ 30 വരെ ഉന്നയിക്കാം.  

Read More

വാഹനമിടിച്ച് കൊലപ്പെടുത്തും: കെടി ജലീലിന് വധഭീഷണി

  മലപ്പുറം: മുൻ മന്ത്രി കെ ടി ജലീലിന് വധഭീഷണി. ജലീലിനെ വാഹനാപകടത്തിൽ കൊലപ്പെടുത്തുമെന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. ഹംസ എന്ന് പരിചയപ്പെടുത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും ജലീൽ പറഞ്ഞു. ശബ്ദസന്ദേശം ഉൾപ്പെടെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ് ജലീൽ. വാട്സ് ആപ്പ് വഴി വോയ്‌സ് ക്ലിപ്പ് ആയിട്ടാണ് ഫോണില്‍ സന്ദേശം ലഭിച്ചത്. ‘എന്നെ അറിയാമല്ലോ’ എന്ന് പറഞ്ഞാണ് ഭീഷണി സന്ദേശം അരംഭിക്കുന്നത്. കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി മുസ്ലീം ലീഗിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും ചില ലീഗ് നേതാക്കള്‍ക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ജലീല്‍…

Read More

ലോർഡ്‌സിൽ ഇന്ത്യക്ക് മികച്ച തുടക്കം: രോഹിത് ശർമക്ക് അർധ സെഞ്ച്വറി ​​​​​​​

  ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ആദ്യം ബാറ്റ് ചെയ്യുന്ന ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങേണ്ടി വന്ന ഇന്ത്യക്ക് രോഹിതും രാഹുലും ചേർന്ന് ഇതുവരെ 86 റൺസ് എടുത്തിട്ടുണ്ട്. രോഹിത് ശർമ അർധ സെഞ്ച്വറി തികയ്ക്കുകയും ചെയ്തു 86 പന്തിലാണ് രോഹിത് 50 തികച്ചത്. 95 പന്തിൽ ഒരു സിക്‌സും പത്ത് ഫോറും സഹിതം 64 റൺസുമായി രോഹിത് ബാറ്റിംഗ് തുടരുകയാണ്. രാഹുൽ 74 പന്തതിൽ 15 റൺസുമായി മറുവശത്തുണ്ട്. രോഹിത് സ്‌കോർ ബോർഡ്…

Read More

24 മണിക്കൂറിനിടെ പരിശോധിച്ചത് 1.45 ലക്ഷം സാമ്പിളുകൾ; ടിപിആർ 14.73

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 20,723 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1237, കൊല്ലം 690, പത്തനംതിട്ട 447, ആലപ്പുഴ 742, കോട്ടയം 1064, ഇടുക്കി 471, എറണാകുളം 2703, തൃശൂർ 2847, പാലക്കാട് 1850, മലപ്പുറം 3297, കോഴിക്കോട് 2442, വയനാട് 661, കണ്ണൂർ 1646, കാസർഗോഡ് 626 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,76,518 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 34,36,318 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ…

Read More

കാബൂളിന്റെ സമീപ നഗരമായ ഗസ്‌നിയും താലിബാൻ കീഴടക്കി; അഫ്ഗാനിൽ യുദ്ധം തുടരുന്നു

അഫ്ഗാൻ തലസ്ഥാനമായ കാബൂളിന്റെ സമീപ നഗരമായ ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ. കാബൂളിന് 150 കിലോമീറ്റർ മാത്രം അകലെയുള്ള പ്രധാന നഗരമാണ് ഗസ്‌നി. കഴിഞ്ഞ ഒരാഴ്ചക്കിടെ താലിബാൻ പിടിച്ചെടുക്കുന്ന പത്താമത്തെ പ്രവിശ്യാ തലസ്ഥാനമാണ് ഗസ്‌നി. ഗസ്‌നിയിലെ ഗവർണറുടെ ഓഫീസ്, പോലീസ് ആസ്ഥാനം, ജയിൽ എന്നിവ താലിബാൻ ഭീകരരുടെ നിയന്ത്രണത്തിലായെന്ന് പ്രവിശ്യാ കൗൺസിൽ നേതാവ് നാസിർ അഹമ്മദ് അറിയിച്ചു സമൂഹ മാധ്യമങ്ങൾ വഴിയാണ് ഗസ്‌നി പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചത്. അതേസമയം അധികാരത്തിൽ താലിബാന് പങ്കാളിത്തം നൽകാമെന്ന സർക്കാരിന്റെ ധാരണയിൽ താലിബാൻ…

Read More

നിലമ്പൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്; മകന് പത്ത് വർഷം കഠിന തടവ്

ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂർ പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2017 ഏപ്രിൽ 10നാണ് സംഭവം നടന്നത്. ബലാത്സംഗ ശ്രമത്തിനിടെ രാധാമണിയുടെ തല ചുമരിലിടിച്ചാണ് കൊലപ്പെടുത്തിയത്.

Read More

ഡബ്ല്യുഐപിആർ മാനദണ്ഡം: സംസ്ഥാനത്ത് 266 വാർഡുകൾ അടച്ചിടും

തിരുവനന്തപുരം: ലോക്ക് ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഡബ്ല്യുഐപിആർ എട്ടിന് മുകളിലുള്ള 566 വാർഡുകൾ അടച്ചിടുന്നു. 85 പഞ്ചായത്തുകളിലായി 566 വാർഡുകളാണ് അടച്ചിടുന്നത്. രോഗവ്യാപനം കൂടുതലുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഏറ്റവും അധികം വാർഡുകൾ അടച്ചിടുന്നത്. മലപ്പുറത്ത് 171 ഉം പാലക്കാട് 102 ഉം വാർഡുകൾ അടച്ചിടേണ്ടി വരും. ഇടുക്കിയിൽ ഒറ്റ വാർഡുകളിലും അടച്ചിടൽ ഇല്ല. തിരുവനന്തപുരത്ത് ആറ് വാർഡുകൾ അടച്ചിടും. നേരത്തെ ഡബ്ല്യുഐപിആർ മാനദണ്ഡം പത്തായിരുന്നപ്പോൾ 266 വാർഡുകളാണ് അടച്ചിട്ടിരുന്നത്.

Read More

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

വയനാട് ജില്ലയില്‍ 720 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.51

  വയനാട് ജില്ലയില്‍ ഇന്ന് (12.08.21) 720 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 661 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 16.51 ആണ്. 713 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84388 ആയി. 76870 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6463 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4950 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ

ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർഥനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന് പകരം വീട്ടമ്മമാരുടെയും കുട്ടികളുടെയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാകണം. സ്ത്രീധനത്തെ കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും കുഫോസിലെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് ഗവർണർ പറഞ്ഞു

Read More