Headlines

Webdesk

അഫ്ഗാനിസ്ഥാൻ വീഴുന്നു: കാണ്ഡഹാർ നഗരത്തിന്റെ നിയന്ത്രണവും താലിബാൻ തീവ്രവാദികൾക്ക്

അഫ്ഗാനിസ്ഥാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കീഴടക്കിയതായി താലിബാൻ ഭീകരർ. ട്വിറ്റർ വഴിയാണ് കാണ്ഡഹാർ കീഴടക്കിയ കാര്യം ഭീകരർ അവകാശപ്പെടുന്നത്. മുജാഹിദുകൾ നഗരത്തിലെ രക്തസാക്ഷി സ്‌ക്വയറിലെത്തി. കാണ്ഡഹാർ കീഴടക്കിയെന്നാണ് ട്വീറ്റ്. അഫ്ഗാൻ സർക്കാർ സൈന്യത്തെ നഗരത്തിന് പുറത്തുള്ള സൈനിക കേന്ദ്രത്തിലേക്ക് പിൻവലിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കാബൂളിന്റെ സമീപ നഗരമായ ഗസ്‌നി താലിബാൻ കീഴടക്കിയിരുന്നു. നിലവിൽ പത്തിലധികം പ്രവിശ്യകളുടെ തലസ്ഥാനം താലിബാന്റെ നിയന്ത്രണത്തിലാണ്. ഗസ്‌നി ഗവർണറെയും ഉപ ഗവർണറെയും അറസ്റ്റ് ചെയ്തതായും നിയന്ത്രണം താലിബാൻ ഏറ്റെടുത്തതായും ആഭ്യന്തര മന്ത്രാലയം…

Read More

രാജസ്ഥാനിൽ സെപ്തംബർ ഒന്ന് മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കും

കൊവിഡ് കേസുകൾ കുത്തനെ കുറയുന്ന സാഹചര്യത്തിൽ രാജസ്ഥാനിൽ സെപ്തംബർ 1 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. 9 മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് 50% പേരെ വച്ച് തുറക്കുക. ഒമ്പതാം ക്ലാസ് മുതൽ 12-ാം ക്ലാസ് വരെയുള്ള ക്ലാസുകൾക്കായി സെപ്തംബർ മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് തമിഴ് നാട് സർക്കാറും അറിയിച്ചിട്ടുണ്ട്. രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്‌ ചെയ്ത സ്ഥങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ധാരാവിയിൽ തുടർച്ചയായ രണ്ടാം ദിവസവും പുതിയ…

Read More

മുംബൈയിൽ ആദ്യ ഡെൽറ്റ പ്ലസ് മരണം റിപ്പോർട്ട് ചെയ്തു; ആശങ്കയോടെ നഗരം

ഡെൽറ്റ പ്ലസ് കൊവിഡ് -19 വകഭേദം ബാധിച്ചുള്ള ആദ്യ മരണം മുംബൈയിൽ രേഖപ്പെടുത്തി. ബിഎംസി റിപ്പോർട്ട് പ്രകാരം രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ച 60 വയസ്സുള്ള സ്ത്രീയാണ് രോഗബാധ മൂലം മരണത്തിന് കീഴടങ്ങിയത്. ഡെൽറ്റ പ്ലസ് മൂലം സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ മാസം, രത്‌നഗിരിയിൽ നിന്നുള്ള 80 വയസ്സുള്ള സ്ത്രീയും അസുഖം മൂലം മരണപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം ആദ്യം റിപ്പോർട്ട് ചെയ്തത് പുനൈയിലായിരുന്നു. മരിച്ച സ്ത്രീയ്ക്ക് പ്രമേഹം ഉൾപ്പെടെ…

Read More

ലോർഡ്‌സിൽ ഒന്നാം ദിനം ഇന്ത്യക്കൊപ്പം: രാഹുലിന് സെഞ്ച്വറി, രോഹിതിന് അർധ സെഞ്ച്വറി

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാം ദിനം അവസാനിക്കുമ്പോൾ ഇന്ത്യ 3ന് 276 റൺസ് എന്ന നിലയിൽ. ഇന്ത്യക്ക് വേണ്ടി കെ എൽ രാഹുൽ സെഞ്ച്വറി നേടി. രോഹിത് ശർമ അർധ ശതകം സ്വന്തമാക്കി. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. രോഹിതും രാഹുലും ചേർന്ന് ഒന്നാം വിക്കറ്റിൽ 126 റൺസാണ് കൂട്ടിച്ചേർത്തത്. രോഹിത് ആയിരുന്നു കൂടുതൽ അപകടകാരിയ 11 ഫോറും ഒരു സിക്‌സും സഹിതം 83 റൺസെടുത്ത രോഹിതിനെ ആൻഡേഴ്‌സൺ പുറത്താക്കി. പിന്നാലെ 9 റൺസെടുത്ത…

Read More

സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ചു

  തിരുവനന്തപുരം: മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനസമയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍. ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പ്പനശാലകള്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. മദ്യവില്‍പ്പനശാലകളിലെ തിരക്കില്‍ ഇന്നലെ ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. കടകളില്‍ പോകാന്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ, കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാഫലമോ വേണം. എന്നാല്‍ എന്തുകൊണ്ട് പുതുക്കിയ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ മദ്യശാലകള്‍ക്ക് ബാധകമാക്കുന്നില്ല എന്നായിരുന്നു കോടതിയുടെ ചോദ്യം.  

Read More

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിന്‍വലിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിയതോടെയാണ് നിയന്ത്രണം പിന്‍വലിച്ചത്. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചതോടെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കും വരെ സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉണ്ടാവുമെന്നാണ് വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസ്…

Read More

വോഡഫോണ്‍ ഐഡിയ അടച്ചുപൂട്ടലിന്റെ വക്കില്‍; ബാങ്കുകളും പ്രതിസന്ധിയിലേക്ക്

വന്‍ നഷ്ടം നേരിട്ട് അടച്ചുപൂട്ടലിന്റെ വക്കിലായ വോഡഫോണ്‍ ഐഡിയയെ രക്ഷിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുമേഖലാ, സ്വകാര്യ ബാങ്കുകളും രംഗത്ത്. വോഡഫോണ്‍ ഐഡിയയുടെ തകര്‍ച്ച സംഭവിച്ചാല്‍ ബാങ്കുകളെയും ഏറെ പ്രതികൂലമായി ബാധിക്കും. എസ്ബിഐ അടക്കമുള്ള നിരവധി ബാങ്കുകള്‍ വിഐക്ക് നേരിട്ടുള്ള വായ്പകളും ബാങ്ക് ഗാരന്റിയും അനുവദിച്ചിട്ടുണ്ട്. സ്ഥാപനം അടച്ചുപൂട്ടിയാല്‍ ഇവയെ നിഷ്ക്രിയ ആസ്തിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവരും. നേരത്തെ രണ്ട് കമ്പനികളായിരുന്ന കുമാര്‍ മംഗലം ബിര്‍ളയുടെ ഐഡിയയും വോഡഫോണും ലയിച്ചാണ് വിഐയായി മാറിയത്. ആകെ 1.80 ലക്ഷം കോടിയുടെ ബാധ്യതയാണ് ടെലികോം…

Read More

മൂലമറ്റത്തെ 6 ജനറേറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

  സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇടുക്കി മൂലമറ്റം ജനറേറ്റിംഗ് സ്റ്റേഷനിലെ 6 ജനറേറ്റുകളുടെ പ്രവർത്തനം നിര്‍ത്തിവെച്ചു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കേണ്ടിവന്നത്. ഇതുമൂലം സംസ്ഥാനത്ത് വൈദ്യുതി ഉത്പാദനത്തില്‍ 300 മെഗാവാട്ടിന്‍റെ കുറവ് ഉണ്ടായി. ഇന്ന് രാത്രി 7.30ഓടെയാണ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള ശ്രമം തുടങ്ങി. അതുവരെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാവും. വൈദ്യുതി വകുപ്പ് മന്ത്രിയുടെ ഓഫീസാണ് വിവരം അറിയിച്ചത്.

Read More

ഫസ്റ്റ്‌ബെല്ലില്‍ തിങ്കള്‍ മുതല്‍ പുതിയ സമയക്രമം; ആഗസ്റ്റ് 19മുതല്‍ 23 വരെ അവധിയായിരിക്കും

  കൈറ്റ് വിക്ടേഴ്‌സിലൂടെയുള്ള ഫസ്റ്റ്‌ബെല്‍2.0ഡിജിറ്റല്‍ ക്ലാസുകളില്‍ പ്ലസ് വണ്‍ റിവിഷന്‍ ക്ലാസുകളുടെ സംപ്രേഷണം ഞായറാഴ്ചയോടെ പൂര്‍ണമാകും.ആഗസ്ത് 14ന് 1മുതല്‍10വരെയുള്ള ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍പ്രത്യേകമായിസംപ്രേഷണം ചെയ്യും. നിശ്ചിത എണ്ണം മലയാളം മീഡിയം ക്ലാസുകളുടെ തുടര്‍ച്ചയായാണ് ആ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ സംപ്രേഷണം ചെയ്യുന്നത്.ഞായറാഴ്ചഭാഷാ വിഷയങ്ങളും ഒരു കുട്ടിക്ക് പരമാവധി ഒരു ക്ലാസ് എന്ന തരത്തില്‍ സംപ്രേഷണം ചെയ്യും. തിങ്കളാഴ്ച്ച (ആഗസ്റ്റ്16) 6 മുതല്‍10 വരെയുള്ള ക്ലാസുകള്‍ക്ക് ഒരു പിരിയഡ് അധികം ഉണ്ടായിരിക്കും. ഈ ദിവസങ്ങളില്‍ രാവിലെ…

Read More

മമ്മൂട്ടിക്ക് ആദരവുമായി ബിജെപി; കെ സുരേന്ദ്രൻ പൊന്നാട അണിയിച്ചു, ഓണക്കോടി സമ്മാനിച്ചു

  നടൻ മമ്മൂട്ടിയെ വീട്ടിലെത്തി ആദരിച്ച് ബിജെപി. അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് പൂർത്തിയാക്കിയ പശ്ചാത്തലത്തിലായിരുന്നു ആദരം. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സംഘവുമാണ് കൊച്ചിയിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചതും ഓണക്കോടി സമ്മാനിച്ചതും. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റിനും നേതാക്കൾക്കൊപ്പവുമാണ് സുരേന്ദ്രൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. നേതാക്കൾ ഒരു മണിക്കൂറോളം നേരം ഇവിടെ തങ്ങുകയും ചെയ്തു.

Read More