കോഴിക്കോട് ജില്ലയിൽ ഇന്ന് 2426 പേര്‍ക്ക് കോവിഡ് ; രോഗമുക്തി 1772, ടി.പി.ആര്‍ 18.54%
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 2426 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.16 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 2396 പേര്‍ക്കാണ് രോഗം ബാധിച്ചത്. വിദേശത്തുനിന്നും വന്ന ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും 3 ആരോഗ്യ പ്രവര്ത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 13341 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 1772 പേര്‍ കൂടി രോഗമുക്തി നേടി. 18.54 ശതമാനമാണ്…
