Headlines

Webdesk

രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ റേഞ്ചര്‍ ഇനി സ്വന്തം നാട്ടില്‍ ഡിഎഫ്ഒ

കല്‍പറ്റ: രാജ്യത്തെ ആദ്യ മുസ്‌ലിം വനിതാ ഫോറസ്റ്റ് റേഞ്ചര്‍ ആയി ചരിത്രത്തിലിടം നേടിയ എ ഷജ്‌ന സൗത്ത് വയനാട് ഡിഎഫ്ഒ ആയി ചുമതലയേറ്റു. നിലവിലെ സൗത്ത് വയനാട് ഡി എഫ് ഒ പി രഞ്ജിത്ത് കോഴിക്കോട് ഡി എഫ് ഒ ആയി സ്ഥലം മാറിയ ഒഴിവിലേക്കാണ് ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡനായിരുന്ന എ ഷജ്‌ന ചുമതലയേറ്റത്. മാനന്തവാടി സ്വദേശിനിയാണ് ഷജ്‌ന. ഭര്‍ത്താവ് അബ്ദുല്‍ കരീം മാനന്തവാടി സിഐ ആണ്. ഫോറസ്റ്റ് കണ്‍സര്‍വേറ്ററായി വിരമിച്ച മാനന്തവാടിയിലെ എക്കണ്ടി അബ്ദുല്ല…

Read More

കേരളത്തില്‍ ഐ.എസ് സ്ലീപ്പര്‍ സെല്ലുകളില്ല; ശ്രദ്ധയിൽപ്പെട്ടിട്ടില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: തീവ്രവാദ സംഘടനകളുടെ സ്ലീപ്പര്‍ സെല്ലുകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഐ.എസ് സ്ലീപ്പര്‍ സെല്ലുകള്‍ പ്രവൃത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നജീബ് കാന്തപുരം, യുഎ ലത്തീഫ്, എംകെ മുനീര്‍, പി അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യങ്ങള്‍ക്കായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുന്‍ പൊലീസ് മേധാവി ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം സഭയെ അറിയിച്ചു. വിരമിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംസ്ഥാന പൊലീസ് മേധാവി ആയിരുന്ന ലോക്‌നാഥ് ബെഹ്‌റ…

Read More

തിരുവനന്തപുരത്തെ ലുലുമാൾ നിർമാണം തടയണമെന്ന ഹർജി ഹൈക്കോടതി തള്ളി

തിരുവനനന്തപുരത്തെ ലുലു മാൾ നിർമാണം തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. കൊല്ലം സ്വദേശി കെഎം സലീം നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ആക്കുളത്തെ ലുലു മാൾ നിർമാണം തീരദേശപരിപാലന നിയനം ലംഘിച്ചാണെന്നായിരുന്നു ഹർജിക്കാരന്റെ പരാതി എന്നാൽ പരാതി തെറ്റിദ്ധാരണ മൂലമാണെന്ന് കോടതി പറഞ്ഞു. ആവശ്യമായ രേഖകൾ പരിശോധിച്ചാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഒന്നര ലക്ഷം ചതുരശ്ര മീറ്ററിലധികം വലുപ്പമുള്ള നിർമാണങ്ങൾക്ക് അനുമതി നൽകാൻ സംസ്ഥാനത്തിന് അധികാരമില്ലെന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്.

Read More

ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് സമ്മതിച്ചു: ഒൻപതു വയസ്സുകാരിയുടെ മരണത്തിലെ ദുരൂഹതകൾ പുറത്ത്

ന്യൂഡല്‍ഹി: പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് സമ്മതിച്ച് പ്രതികൾ. പുരാന നങ്കലിലെ ഒന്‍പതുവയസുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. ബലാത്സംഗം ചെയ്ത് കൊന്നതാണെന്നാണ് പ്രതികളുടെ മൊഴി. കേസില്‍ നാല് പേരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ടുപ്രതികളാണ് കുറ്റം സമ്മതിച്ചതെന്ന് പൊലീസ് അറിയിച്ചു. എന്നാൽ ബലാത്സംഗത്തിനും കൊലപാതകത്തിനും തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പുരാന നങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന ഒന്‍പതുവയസുകാരിയാണ് കൊല്ലപ്പെട്ടത്. ശ്മശാനത്തിലെ കൂളറില്‍ നിന്ന് വെള്ളം കൊണ്ടുവരാനായി പോയ പെണ്‍കുട്ടി മടങ്ങിയെത്താതായതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴായിരുന്നു കൊലപാതക…

Read More

ഭീകരർ ജനദ്രോഹം തുടങ്ങി: കൊവിഡിനെതിരായ വാക്‌സിനേഷൻ നിരോധിച്ച് താലിബാൻ

  കൊവിഡിനെതിരായ വാക്‌സിനേഷൻ താലിബാൻ ഭീകരർ നിരോധിച്ചു. അഫ്ഗാനിസ്ഥാനിൽ താലിബാൻ നിയന്ത്രണത്തിലാക്കിയ പാക്ത്യ പ്രവിശ്യയിലാണ് വാക്‌സിനേഷൻ നിരോധനം ഏർപ്പെടുത്തിയത്. പ്രവിശ്യയിലെ റീജ്യണൽ ആശുപത്രിയിൽ നിരോധനം സംബന്ധിച്ച നോട്ടീസ് താലിബാൻ ഭീകരർ പതിച്ചു അഫ്ഗാനിസ്ഥാന്റെ കൂടുതൽ മേഖലകൾ തീവ്രവാദികൾ കീഴടക്കി കൊണ്ടിരിക്കുകയാണ്. തലസ്ഥാന നഗരമായ കാബൂളിന് സമീപത്തുള്ള പ്രവിശ്യകൾ താലിബാൻ കീഴടക്കി കഴിഞ്ഞു. തന്ത്രപ്രധാനമായ കാണ്ഡഹാറും കഴിഞ്ഞ ദിവസം താലിബാൻ കീഴടക്കിയിട്ടുണ്ട്.

Read More

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്

  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ വാക്‌സിനേഷൻ ഡ്രൈവിന് ഇന്ന് തുടക്കം. ഇന്ന് മുതൽ 16 വരെയാണ് പ്രത്യേക വാക്‌സിനേഷൻ ഡ്രൈവ്. നാളെയോടെ സംസ്ഥാനത്തെ 60 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിനെത്തിക്കാനാണ് തീരുമാനം. തിരുവനന്തപുരം ജില്ലയിൽ 60 വയസ്സിന് മുകളിലുള്ളവരിൽ ആദ്യ ഡോസ് വാക്‌സിൻ ലഭിക്കാത്തവർ രണ്ടായിരത്തിൽ താഴെയാണെന്നാണ് വിവരം. ഗ്രാമീണ മേഖലകളിലും പിന്നാക്ക ജില്ലകളിലും എല്ലാവരെയും വാക്‌സിനേഷന് എത്തിക്കാൻ കർശന നിർദേശമുണ്ട്. ആഗസ്റ്റ് 31നുള്ളിൽ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും സമ്പൂർണ ആദ്യ ഡോസ്…

Read More

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണം കെട്ടിയ രുദ്രാക്ഷ മാല കാണാതായി

  ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളിൽ ഒന്നായ രുദ്രാക്ഷ മാല കാണാതായി. വിഗ്രഹത്തിൽ ചാർത്താറുള്ള സ്വർണംകെട്ടിയ രുദ്രാക്ഷ മാലായാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിലെ പുതിയ മേൽശാന്തി പത്മനാഭവൻ സന്തോഷ് ചുമതലയേറ്റതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മാല നഷ്ടപ്പെട്ടതായി മനസ്സിലാകുന്നത്. ഈ മാലക്ക് പകരം മറ്റൊരു മാല അധികമായി കണ്ടെത്തിയിട്ടുണ്ട്. ക്ഷേത്രത്തിൽ മേൽശാന്തിമാർ മാറുമ്പോൾ തിരുവാഭരണങ്ങളുടെയും മറ്റ് പൂജാസാമഗ്രികളുടെയും കണക്കെടുക്കാറുണ്ട്. ഇത്തരത്തിൽ കണക്കെടുത്തപ്പോഴാണ് മാല നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ദേവസ്വം വിജിലൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു; അർധ സെഞ്ച്വറിക്കരികെ ജോ റൂട്ട്

ലോർഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിൽ ഒന്നാമിന്നിംഗ്‌സ് ബാറ്റിംഗ് തുടരുന്ന ഇംഗ്ലണ്ടിന് മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടു. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റിന് 119 റൺസ് എന്ന നിലയിലാണ്. നായകൻ ജോ റൂട്ടും ജോണി ബെയിർസ്‌റ്റോയുമാണ് ക്രീസിൽ കരുതലോടെ ഇന്നിംഗ്‌സ് ആരംഭിച്ച ഇംഗ്ലണ്ടിന് മുഹമ്മദ് സിറാജാണ് ഇരട്ട പ്രഹരം നൽകിയത്. സ്‌കോർ 23ൽ നിൽക്കെ 11 റൺസെടുത്ത ഡോം സിബ്ലി പുറത്തായി. തൊട്ടടുത്ത പന്തിൽ ഹസീബ് അഹമ്മദിനെ ക്ലീൻ ബൗൾഡ് കൂടി ചെയ്തതോടെ ഇംഗ്ലണ്ടിന് 23ന് 2…

Read More

സംസ്ഥാനത്ത് ഇന്നലെ റെക്കോര്‍ഡ് വാക്സിനേഷന്‍ ; 5.35 ലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിനേഷൻ യജ്ഞം ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. യജ്ഞത്തിന്റെ ഭാഗമായി ഇന്നലെ മാത്രം 5,35,074 പേർക്കാണ് വാക്സിൻ നൽകിയത്. അതിൽ 4,64,849 പേർക്ക് ഒന്നാം ഡോസ് വാക്സിനും 70,225 പേർക്ക് രണ്ടാം ഡോസ് വാക്സിനും നൽകി. സംസ്ഥാനത്തെ ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയ ദിനമാണിന്നലെ. ഇതിന് മുമ്പത്തെ ഏറ്റവും ഉയർന്ന പ്രതിദിന വാക്സിനേഷൻ 5.15 ലക്ഷമായിരുന്നു. വാക്സിന്റെ ക്ഷാമം പരിഹരിച്ചതോടെ കൂടുതൽ പേർക്ക് ഒരേസമയം വാക്സിൻ നൽകാൻ കഴിഞ്ഞിട്ടുണ്ട്. വാക്സിനേഷൻ…

Read More

തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത: പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: ഓണം പ്രമാണിച്ച് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ആയിരം രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് സർക്കാർ ഉത്സവബത്തയായി നൽകുക. 75 തൊഴിൽ ദിനങ്ങൾ പൂർത്തിയായ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവബത്ത നൽകാനാണ് സർക്കാർ തീരുമാനം. സാധാരണ 100 പ്രവർത്തി ദിവസങ്ങൾ പൂർത്തിയാക്കുന്ന തൊഴിലാളികൾക്കാണ് ഉത്സവബത്ത പ്രഖ്യാപിച്ചിരുന്നത്. കോവിഡ് വൈറസ് വ്യാപനം സൃഷ്ടിച്ച പ്രതിസന്ധികളുടെ പശ്ചാത്തലത്തിലാണ് 75 ദിവസം വരെ തൊഴിൽ ദിനങ്ങൾ പൂർത്തിയായവർക്ക് ഉത്സവബത്ത നൽകാൻ തീരുമാനിച്ചത്. സർക്കാർ ജീവനക്കാർക്ക് കഴിഞ്ഞ ദിവസം ഓണം…

Read More