Headlines

Webdesk

വീട്ടമ്മയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ച സംഭവം; കർശന നടപടിയെന്ന് മുഖ്യമന്ത്രി

കോട്ടയത്ത് വീട്ടമ്മയുടെ മൊബൈൽ നമ്പർ ലൈംഗിക തൊഴിലാളിയുടേതെന്ന രീതിയിൽ പ്രചരിപ്പിച്ച സംഭവത്തിൽ കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് വാർത്തകൾ വന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഫേസ്ബുക്ക് വഴിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. കുറിപ്പിന്റെ പൂർണരൂപം ചില സാമൂഹ്യവിരുദ്ധർ ഫോൺ നമ്പർ മോശം രീതിയിൽ പ്രചരിപ്പിച്ചതിനെത്തുടർന്ന് അപമാനം നേരിടുകയും ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്ത വീട്ടമ്മയുടെ പരാതിയിൻ മേൽ എത്രയും പെട്ടെന്ന് ശക്തമായ നടപടികൾ സ്വീകരിക്കും. കുറ്റക്കാരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കും. ആധുനിക ആശയവിനിമയ സാങ്കേതിക വിദ്യകൾ സമൂഹത്തിന്റെ…

Read More

ഫേസ്ബുക്ക് കാമുകനെ തേടി തമിഴ്‌നാട്ടിലെത്തിയ മലയാളി യുവതി മരിച്ച നിലയിൽ

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ മലയാളി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രഞ്ജിനി(30)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുവതിയുടെ മുഖം പകുതി പൊള്ളലേറ്റ നിലയിലാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാല് മാസം മുമ്പാണ് രഞ്ജിനി കൃഷ്ണഗിരിയിലെത്തിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെ തേടിയായിരുന്നു ഇവർ തമിഴ്‌നാട്ടിൽ വന്നത്.

Read More

ശൗചാലയങ്ങളില്‍ ഫോണ്‍ നമ്പര്‍ എഴുതി ലൈംഗികത്തൊഴിലാളിയെന്ന് പ്രചരിപ്പിച്ചു: ജീവിതം വഴിമുട്ടി വീട്ടമ്മ

കോട്ടയം: ഒരു കൂട്ടം സാമൂഹിക വിരുദ്ധരുടെ പ്രവൃത്തി കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് തുന്നല്‍ ജോലി ചെയ്ത് കുടുംബം പോറ്റുന്ന ഒരു വീട്ടമ്മ. ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗികത്തൊഴിലാളിയുടേതെന്ന പേരില്‍ പ്രചരിപ്പിച്ചതോടെയാണ് ദുരിതം തുടങ്ങിയത്. ശൗചാലയങ്ങളിലും മറ്റും ഇവരുടെ മൊബൈല്‍ നമ്പര്‍ ലൈംഗിക തൊഴിലാളിയുടേതെന്ന പേരില്‍ എഴുതിവെയ്ക്കുകയാണ് സാമൂഹിക വിരുദ്ധര്‍ ചെയ്തത്. പരാതിയുമായി പലവട്ടം പൊലീസിനെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല എന്നും ഇവർ ആരോപിക്കുന്നു. കുടുംബം പോറ്റാന്‍ തയ്യല്‍ജോലി ചെയ്യുന്ന വാകത്താനം സ്വദേശിനിയാണ് ദുരിതം അനുഭവിക്കുന്നത്. ദിവസവും അന്‍പതോളം…

Read More

രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു;സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും

സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നും ഡയറക്ടർ ജനറൽ യോഗേഷ് ഗുപ്‌ത വിശിഷ്ട സേവനത്തിനുള്ള പുരസ്കാരത്തിന് അർഹനായി. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്നുള്ള 10 പേർക്ക് പൊലീസ് മെഡലും ലഭിക്കും. തിരുവനന്തപുരം റേഞ്ച് ഐ.ജി സ്പർജൻ കുമാർ ഐ.പി.എസ്, എസ്.പി കൃഷ്ണകുമാർ ബാലകൃഷ്ണ പിള്ള, എറണാകുളം എസ്.പി ടോമി സെബാസ്റ്റ്യൻ, മലപ്പുറം എസ്.ഐ പി.വി സിന്ധു അടക്കമുള്ള ഉദ്യോഗസ്ഥരാണ് പൊലീസ് മെഡലിന് അർഹരായത്. ജി സ്പര്‍ജന്‍ കുമാര്‍, ടി കൃഷ്ണ…

Read More

നാളെ മദ്യവിൽപ്പന ഉണ്ടാകില്ല, സ്വാതന്ത്ര്യദിനത്തിന് അവധിയെന്ന് ബെവ്കോ

തിരുവനന്തപുരം: നാളെ സംസ്ഥാനത്ത് ബെവ്‍കോ വഴി മദ്യവിൽപ്പന ഉണ്ടാകില്ല. സ്വാതന്ത്ര്യദിനത്തിന് അവധിയായിരിക്കുമെന്ന് ബെവ്‍കോ അറിയിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഔട്ട്‍ലെറ്റുകൾക്കും വെയർഹൗസുകൾക്കും നിർദേശം നൽകിയിട്ടുമുണ്ട്.

Read More

ചികിത്സയിലിരുന്ന പ്രവാസി മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ തലശ്ശേരി കതിരൂര്‍ ആറാംമൈല്‍ പരേതനായ അബൂബക്കറിന്റെ മകന്‍ ഖാലിദ്(54)ആണ് മരിച്ചത്. പത്ത് ദിവസമായി റുസ്താഖ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 10 വര്‍ഷമായി ഒമാനില്‍ താമസിച്ചു വരികയാണ്. ഭാര്യ: റുബീന, മക്കള്‍: മുഹമ്മദ്, ആദം. മൃതദേഹം ഒമാനില്‍ ഖബറടക്കി.

Read More

അഫ്ഗാനിലെ സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ അടിച്ചമർത്തുന്നത് ഹൃദയഭേദകമെന്ന് യു എൻ

അഫ്ഗാനിസ്ഥാനിലെ താലിബാൻ നിയന്ത്രിത പ്രദേശങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഐക്യരാഷ്ട്രസഭ ജനറൽ സെക്രട്ടറി അന്റോണിയോ ഗുട്ടാറസ്. താലിബാൻ കീഴടക്കിയ പ്രദേശങ്ങളിലെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾക്ക് മേൽ താലിബാൻ കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതായുള്ള റിപ്പോർട്ടുകൾ ഭീതിപ്പെടുത്തുന്നതാണെന്ന് ഗുട്ടാറസ് പറഞ്ഞു സ്ത്രീകളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യം വെച്ച് മനുഷ്യാവകാശങ്ങൾക്ക് മേൽ താലിബാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്. അഫ്ഗാൻ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഏറെ ബുദ്ധിമുട്ടി കരസ്ഥമാക്കിയ അവകാശങ്ങൾ ഇല്ലാതാക്കുന്നതായുള്ള റിപ്പോർട്ടുകൾ ഭീതിജനകവും ഹൃദയഭേദകവുമാണ്. സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക…

Read More

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി

ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാകില്ല. വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷക്കണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു. പലർക്കും ജീവൻ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണക്കായി ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ സ്മരണാദിനമായി ആചരിക്കാൻ തീരുമാനിച്ചുവെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. വിഭജന ഭീതിയുടെ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടെയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്ന് മോദി ട്വീറ്റിൽ കൂട്ടിച്ചേർത്തു. ഓഗസ്റ്റ്…

Read More

കെപിസിസി, ഡിസിസി പുനഃസംഘടന: നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു

കെപിസിസി, ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ എന്നിവരാണ് ചർച്ചകൾക്കായി ഡൽഹിയിൽ എത്തിയത്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ധീഖ് എന്നീ നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്. ഗ്രൂപ്പ് നോക്കാതെയാകും പതിനാല് ഡിസിസികളിലും അധ്യക്ഷൻമാരെ തീരുമാനിക്കുകയെന്ന് നേതാക്കൾ പറയുന്നു. രാഹുലുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പായി കെ സുധാകരന്റെ ഡൽഹിയിലെ വസതിയിൽ നേതാക്കൾ യോഗം ചേർന്നിരുന്നു. ഗ്രൂപ്പ് വീതം വെപ്പുണ്ടാകില്ലെന്നാണ്…

Read More

സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല

കൊച്ചി: സംസ്ഥാനത്ത് നാളെയും 22നും ലോക്ക്ഡൗണ്‍ ഇല്ല. സ്വാതന്ത്ര്യ ദിനാഘോഷത്തെ തുടര്‍ന്നാണ് നാളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഒഴിവാക്കിയത്. കൂടാതെ ഓണത്തോടനുബന്ധിച്ച് 22ാം തിയതിയിലെ നിയന്ത്രണങ്ങളിലും ഇളവുണ്ട്. ഇതോടെ ഈ മാസം 28 വരെ സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഇനി 29നാണ് അടുത്ത ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഉണ്ടാവുക. ആദ്യം ശനിയും ഞായറുമായിരുന്നു വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. അതിനിടെ സംസ്ഥാനത്ത് രോഗ വ്യാപനം ഗുരുതരമായി തുടരുകയാണ്. രോഗവ്യാപനം ശമനമില്ലാതെ തുടരുന്നപശ്ചാത്തലത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി…

Read More