Headlines

Webdesk

ഇന്ത്യ വികസനത്തിന്റെ നിർണായക ഘട്ടത്തിൽ: ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

രാജ്യം 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. രാജ്യതലസ്ഥാനത്ത് കനത്ത സുരക്ഷയിൽ ആഘോഷങ്ങൾ തുടരുകയാണ്. രാവിലെ ഏഴ് മണിയോടെ ഗാന്ധിസമാധിയായ രാജ്ഘട്ടിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി പുഷ്പാർച്ച നടത്തി. ഏഴരയോടെ ചെങ്കോട്ടയിൽ പ്രധാനമന്ത്രി പതാക ഉയർത്തി. സ്വാതന്ത്ര സമര പോരാളികളെ അനുസ്മരിച്ചും കൊവിഡ് ഭടൻമാർക്ക് ആദരമർപ്പിച്ചുമാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വിഭജനത്തിൽ ജീവൻ വെടിഞ്ഞവരെ സ്മരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒളിമ്പിക് മെഡൽ ജേതാക്കൾ പകർന്നത് ജനകോടികളുടെ ഹൃദയമാണ്. സ്വന്തമായി കൊവിഡ് വാക്‌സിൻ നിർമിക്കാൻ കഴിഞ്ഞത് വൻ നേട്ടമായെന്നും പ്രധാനമന്ത്രി…

Read More

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. തന്ത്രി കണ്ഠരര്‌ മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി കെ ജയരാജ് പോറ്റിയാവും നട തുറക്കുക. നാളെ പുലര്‍ച്ചെ 5.55നും 6.20നും ഇടയിലാണ് നിറപുത്തരിപൂജ. ഈ മാസം 16 മുതല്‍ 23 വരെയാണ് ചിങ്ങമാസ പൂജകൾക്കായി ക്ഷേത്രത്തിലേക്ക് ഭക്തർക്ക് പ്രവേശനം. വെർച്വൽ ക്യൂ ബുക്കിങ്ങിലൂടെയെത്തുന്ന 15,000 പേർക്ക് ദിവസേന കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാക്കും ദർശനത്തിന് അനുമതി. രണ്ടു ഡോസ് വാക്സിൻ എടുത്ത സർട്ടിഫിക്കറ്റ് ഉള്ളവർക്കോ 48…

Read More

സ്വാതന്ത്ര്യം എന്ന വാക്കിനെ അർത്ഥപൂർണ്ണമാക്കാം: സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാതന്ത്ര്യദിന സന്ദേശം നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യമെന്ന വാക്കിനെ അർത്ഥ പൂർണ്ണമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയ ബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾക്ക് അദ്ദേഹം സ്വാതന്ത്ര്യ ദിനാശംസകൾ നേരുകയും ചെയ്തു. ‘വിമോചനത്തിന്റേയും സാമ്രാജ്യത്വ വിരുദ്ധതയുടേയും തുല്യതയുടേയും ദർശനങ്ങളാൽ സമ്പന്നമായിരുന്ന നമ്മുടെ ദേശീയതയെ തിരിച്ചു പിടിച്ചുകൊണ്ട്, വിഭാഗീയവും വർഗീയവും മനുഷ്യത്വ ശൂന്യവും മതാത്മകവുമായ ഫാസിസ്റ്റ് ദേശീയബോധത്തെ നിഷ്‌കാസനം ചെയ്യേണ്ട സന്ദർഭമാണിത്. അതിനാവശ്യമായ ഇച്ഛാശക്തിയോടെ മുന്നോട്ടു പോകുമെന്ന് നമുക്ക്…

Read More

എഴുപത്തിയഞ്ചാം സ്വാതന്ത്ര ദിന ആഘോഷങ്ങൾക്ക് രാജ്യം ഒരുങ്ങി;എല്ലാ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിന്റെ സ്വാതന്ത്ര ദിനാശംസകൾ

  അഹിംസയില്‍ അണിനിരന്ന് ഇന്ത്യ സൃഷ്ടിച്ച സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് ലോകത്ത് തന്നെ സമാനതകളില്ല.അടിമത്തത്തിന്റെയും പാരതന്ത്ര്യത്തിന്റെയും കറുത്തനാളുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പൊന്‍പുലരിയിലേക്ക് രാജ്യം ഉണര്‍ന്നിട്ട് ഇന്ന് 75 വര്‍ഷം തികയുന്നു.വീണ്ടും ഒരു സ്വാതന്ത്യദിനം വന്നെത്തുമ്ബോള്‍ ബാഹ്യശക്തിള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്കൊപ്പം മഹാമാരിയുടെ വിളയാട്ടത്തെക്കുടി ചെറുത്തുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. ജമ്മുകാശ്മീരിലെയും കഴിഞ്ഞ റിപ്പബ്ലിക്ക് ദിനത്തിലെയും സംഭവവികാസങ്ങള്‍ കണക്കിലെടുത്ത് അതീവ സുരക്ഷയിലാണ് രാജ്യം ഇത്തവണ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ പ്രധാനവേദിയായ ചെങ്കോട്ട കണ്ടെയ്‌നറുകള്‍ അടുക്കി വച്ച്‌ പുറമെ നിന്ന് കാണാനാകാത്ത വിധം…

Read More

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ

ഹീമോഗ്ലോബിന്റെ കുറവ് നികത്താനായി ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി തുടങ്ങി വിറ്റാമിന്‍ സി കൂടിയ ഭക്ഷ്യവസ്തുക്കള്‍ ശീലമാക്കുക. പച്ച നിറത്തിലുളള ഇലവര്‍ഗങ്ങള്‍, കരള്‍, മുട്ട, തവിടോടുകൂടിയ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ബീന്‍സ്, ഇറച്ചി, ചെറിയ മത്സ്യങ്ങള്‍, ഡ്രൈ ഫുഡ്സ് തുടങ്ങിയ അയണ്‍ കൂടുതലുള്ള ഭക്ഷ്യവസ്തുക്കള്‍ ദിവസവുമുളള ഭക്ഷണത്തില്‍ ശ്രദ്ധയോടെ ഉള്‍പ്പെടുത്തുക. പച്ചയിലകള്‍, ഉണങ്ങിയ ബീന്‍സ്, നിലക്കടല, വാഴപ്പഴങ്ങള്‍, തുടങ്ങിയ ഫോളിക്ക് ആസിഡ് കൂടിയ അളവിലുളള ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കുക. ചുവന്ന രക്താണുക്കളുടെ ഉല്‍പ്പാദനത്തിന് ഇവ അത്യാവശ്യമാണ്. മാതളനാരകം, ഈന്തപ്പഴം,…

Read More

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡെന്റൽ വിഭാഗത്തിന്റെ ഉദ്ഘടനവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച രാഹുൽ ഗാന്ധി എംപി നിർവ്വഹിക്കും

  ബത്തേരി നൂൽപുഴ കുടുംബരോഗ്യ കേന്ദ്രത്തിൽ സജീകരിച്ച ഡെന്റൽ യൂണിറ്റിന്റെ ഉദ്ഘാടനവും ഫിസിയോ തെറാപ്പി യൂണിറ്റിലേക്കുള്ള യന്ത്ര സാമഗ്രികളുടെ വിതരണവും തിങ്കളാഴ്ച രാഹുൽ ഗാന്ധി എംപി നിർവ്വഹിക്കും.ഏകദിന സന്ദർശനത്തിനായി തിങ്കളാഴ്ച രാഹുൽ ഗാന്ധി ജില്ലയിൽ എത്തുന്ന വേളയിൽ വൈകിട്ട് 4.30 നാണ് ചടങ്ങ്. കഴിഞ്ഞ മാസം പ്രവർത്തനം ആരംഭിച്ച നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോ തെറാപ്പി യൂണിറ്റ് ജില്ലയിലെ തന്നെ മികച്ച ഫിസിയോ തെറാപ്പി യൂണിറ്റായി മാറിയിരിക്കുകയാണ്. ആദിവാസി ജനത കൂടുതലുള്ള നൂല്‍പ്പുഴ പഞ്ചായത്തിന് കീഴില്‍ വരുന്ന…

Read More

വയനാട് ജില്ലയിൽ ഏറ്റവുമധികം വാക്സിൻ നൽകിയ പഞ്ചായത്ത് നെന്മേനി

സുൽത്താൻ ബത്തേരി: സമ്പൂർണ വാക്സിനേഷൻ പ്രഖ്യാപനത്തോടെ ജില്ലയിൽ ഏറ്റവുമധികം വാക്സിൻ കൊടുത്ത ഗ്രാമ പഞ്ചായത്തായി നെന്മേനി മാറി.31,225 പേർക്ക് ഫസ്റ്റ് ഡോസും 10,057 പേർക്ക് സെക്കൻ്റ് ഡോസും നൽകി.23 വാർഡുകളുള്ള പഞ്ചായത്തിൽ കുടുംബാരോഗ്യ കേന്ദ്രവും ചുള്ളിയോട് പ്രാഥമീക ആരോഗ്യ കേന്ദ്രവുമാണുള്ളത്.ഭരണ സമിതിക്കും ആരോഗ്യ വകുപ്പിനുമൊപ്പം ആർആർ ടി അംഗങ്ങൾ,കുടുംബശ്രീ, അക്ഷയ,ടീം മിഷൻ, ലയൺസ് ക്ലബ്ബുകൾ,ജെ സി ഐ,സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് യജ്ഞം പൂർത്തിയാക്കിയത്.വാർഡ് തലത്തിൽ ക്യാമ്പുകൾ, ട്രൈബൽ ക്യാമ്പുകൾ,മൊബൈൽ വാക്സിനേഷൻ എന്നിവ വഴിയാണ് വാക്സിൻ നൽകിയത്….

Read More

കോവിഡ് രോഗി മരിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ അറിയിച്ചില്ല; ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ ആരോപണം

കോവിഡ് രോഗി മരിച്ച് രണ്ടുദിവസം കഴിഞ്ഞിട്ടും ബന്ധുക്കളെ വിവരം അറിയിച്ചില്ലെന്ന ആരോപണം. ആലപ്പുഴ മെഡിക്കൽ വണ്ടാനം മെഡിക്കല്‍ കോളജിനെതിരെയാണ് ആരോപണം. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലാണ് കുടുംബത്തിന്റെ ആരോപണം. കഴിഞ്ഞ മാസം അവസാനമാണ് ദേവദാസ് മെഡിക്കൽ കോളേജിൽ ചികിത്സ തേടുന്നത്. ആശുപത്രിയിൽ വച്ച് കോവിഡ് ബാധിതനായതോടെ ഈ മാസം ഒമ്പതിന് ഐസിയുവിലേക്ക് മാറ്റി. 12-ാം തീയതി മരിച്ചു. എന്നാൽ ഇക്കാര്യം ആശുപത്രിയിൽ ഒപ്പമുണ്ടായിരുന്ന ഭാര്യ വിജയമ്മയെ പോലും അറിയിച്ചില്ല എന്നാണ് കുടുംബത്തിന്റെ പരാതി. ഇന്ന് ഐസിയുവിൽ എത്തി…

Read More

പൊറോട്ട കഴിക്കുന്നവർ സൂക്ഷിക്കുക: നേരിടേണ്ടി വരുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങളെന്ന് പഠനം

മലയാളിയുടെ ദേശീയ ഭക്ഷണമാണ് പൊറോട്ട. കൊച്ചു കുട്ടികൾ മുതൽ വയോധികർ വരെ പൊറോട്ടയുടെ ആരാധകരാണ്. എന്നാല്‍ പൊറോട്ടയുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മളിൽ പലരും ബോധവാന്മാരല്ല. ഇനി ബോധവാന്മാരാണെങ്കിൽത്തന്നെ പൊറോട്ട ഉപേക്ഷിക്കാന്‍ മാത്രം വിശാല മനസ്കത നമുക്കില്ല എന്നുള്ളതാണ് സത്യം. പക്ഷെ ജാഗ്രത പാലിക്കണം പൊറോട്ടയില്‍ ഒളിഞ്ഞിരിക്കുന്ന ചതികൾ ഒരുപാടുണ്ട്. റിഫൈന്‍സ് ഫ്ളോര്‍ അഥവാ മൈദ ഉപയോഗിച്ചാണ് പൊറോട്ട ഉണ്ടാക്കുന്നത്. ശരീരത്തിലെ ആസിഡ് ആല്‍ക്കലൈന്‍ ബാലന്‍സ് തടസപ്പെടുത്തുമെന്നതാണ് മൈദയുടെ വലിയൊരു ദോഷം. ആരോഗ്യകമായ പിഎച്ച്‌ ബാലന്‍സ് 7.4 ആണ്….

Read More

പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഒളിമ്പ്യൻ പി ആർ ശ്രീജേഷിനെ അഡൈ്വഞ്ചർ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസിഡർ ആക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ അൺ എക്‌സ്‌പ്ലോർഡ് ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കും. ടൂറിസം മേഖലകളുടെ വിവരങ്ങൾ വ്യക്തമാക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം തന്നെ പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു നാടിന്റെ ചരിത്രം, സംസ്‌കാരം, ജനങ്ങളുടെ പ്രത്യേകതകൾ, ടൂറിസം കേന്ദ്രങ്ങളുടെ സാധ്യത തുടങ്ങിയ വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വർധിപ്പിക്കും. ആഭ്യന്തര ടൂറിസം സാധ്യത മുന്നിൽ കണ്ട് മുന്നോട്ടു പോകണം. കൊവിഡ് മഹാമാരിയിൽ ഏറ്റവുമധികം…

Read More