ഒമാനിൽ പൊതുമേഖലാ ജീവനക്കാർക്ക് വാക്‌സിൻ വിതരണം തുടങ്ങി
മസ്‌കത്ത്: പൊതുമേഖലാ ജീവനക്കാർക്ക് ഇന്നു മുതൽ ഒമാനിൽ വാക്‌സിൻ വിതരണം ചെയ്ത് തുടങ്ങി. സർക്കാർ സ്ഥാപനങ്ങളിലെ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും വാക്‌സിൻ ലഭ്യമാക്കുക. നേരത്തേ ആദ്യ ഡോസ് എടുത്തവർക്കുള്ള രണ്ടാം ഡോസും ഈ ഘട്ടത്തിൽ വിതരണം ചെയ്യും. ആദ്യ ഡോസ് എടുത്ത് 10 ആഴ്ച പിന്നിട്ടവർക്കാണ് രണ്ടാം ഡോസ് നൽകുക. റോയൽ ഒമാൻ പോലീസ്, സുൽത്താൻ ആംഡ് ഫോഴ്‌സസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, സ്വകാര്യ ആശുപത്രികളും ക്ലിനിക്കുകളും ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിലെ ജീവനക്കാർ…
