വില അത്ഭുതപ്പെടുത്തുന്നത്, മൊത്തം ആറ് ക്യാമറകൾ; പോക്കോ X2 വിപണിയിൽ
പോക്കോ എന്ന ബ്രാൻറിന് കീഴിൽ രണ്ടാമത്തെ ഫോൺ പുറത്തിറങ്ങി. നേരത്തെ ഷവോമിയുടെ സബ് ബ്രാൻറായി പ്രവർത്തനം തുടങ്ങിയ പോക്കോയുടെ എഫ് 1 എന്ന ഫോൺ ഏറെ ജനപ്രീതി നേടിയിരുന്നു. പിന്നീട് ഈ ബ്രാൻറിൻറെ പുതിയ പ്രോഡക്ടുകൾ ഒന്നും എത്തിയില്ല. പിന്നീട് ഷവോമിയുടെ കീഴിൽ നിന്നും പോക്കോ സ്വതന്ത്ര്യ ബ്രാൻറാകുന്നു എന്ന വാർത്ത പുറത്തുവന്നു. അതിന് പിന്നാലെയാണ് 18 മാസങ്ങൾക്ക് ശേഷം പോക്കോ X2 എന്ന ഫോൺ അവതരിപ്പിച്ചത്. മൂന്ന് പതിപ്പുകളാണ് പോക്കോ X2വിന് ഉള്ളത്. 6ജിബി റാം…