Headlines

Webdesk

കൊയിലാണ്ടിയിൽ യുവാവിനെ ഒരു സംഘമാളുകൾ തട്ടിക്കൊണ്ടുപോയി; സ്വർണക്കടത്ത് സംഘമെന്ന് സംശയം

കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി. മുത്താമ്പി തോണിയാടത്ത് ഹനീഫയെയാണ് ഒരു സംഘമാളുകൾ ഇന്നലെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയത്. സംഘത്തിൽ അഞ്ച് പേരുണ്ടെന്ന് വീട്ടുകാർ പറയുന്നു. സ്വർണക്കടത്ത് സംഘത്തിലെ തർക്കങ്ങളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് സംശയിക്കുന്നു. ഹനീഫ ഏതെങ്കിലും സ്വർണക്കടത്ത് സംഘത്തിന്റെ ക്യാരിയറായി പ്രവർത്തിച്ചിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ മാസം ഊരള്ളൂർ സ്വദേശി അഷ്‌റഫ് എന്നയാളെ സ്വർണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് തട്ടിക്കൊണ്ടുപോയിരുന്നു. ഈ കേസിൽ ഇതുവരെ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുമില്ല.

Read More

കാബൂളിലേക്ക് അടിയന്തര വിമാന സർവീസ്; എയർ ഇന്ത്യ വിമാനം 12.30ന് പുറപ്പെടും

  താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ അടിയന്തരമായി വിമാനം അയക്കും. ഉച്ചയ്ക്ക് 12.30നാണ് എയർ ഇന്ത്യ വിമാനം കാബൂളിലേക്ക് പുറപ്പെടുക. കാബൂൾ-ഡൽഹി അടിയന്തര യാത്രക്ക് തയ്യാറെടുക്കാൻ ജീവനക്കാർ എയർ ഇന്ത്യ നിർദേശം നൽകി രാജ്യം വിടാനായി എത്തുന്നവരുടെ തിക്കും തിരക്കുമാണ് കാബൂൾ വിമാനത്താവളത്തിൽ അനുഭവപ്പെടുന്നത്. വിമാനത്താവളത്തിൽ വെടിവെപ്പുണ്ടായതായും നിരവധി പേർക്ക് പരുക്കേറ്റതായും വിവരമുണ്ട്. ഇന്നലെ രാത്രിയോടെയാണ് കാബൂൾ താലിബാൻ കീഴടക്കിയത്. പിന്നാലെ അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി രാജ്യം വിടുകയും ചെയ്തിരുന്നു.

Read More

ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നു

  ഹെയ്തിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു; പതിനായിരത്തോളം കെട്ടിടങ്ങൾ തകർന്നു കരീബിയൻ രാജ്യമായ ഹെയ്തിയിൽ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1200 കടന്നു. 1297 പേരാണ് ഭൂചലനത്തിൽ മരിച്ചതെന്ന് സിവിൽ പ്രൊട്ടക്ഷൻ ഏജൻസി അറയിിച്ചു. 5700ലധികം പേർക്ക് പരുക്കേറ്റു. അതേസമയം മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് സൂചന ആശുപത്രികളും സ്‌കൂളുകളും വീടുകളും ഭൂകമ്പത്തിൽ തകർന്നു. 13,600 കെട്ടിടങ്ങൾ പൂർണമായും തകർന്നുവീണു. 13,700 കെട്ടിടങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചു. ജെറമി നഗരത്തിലേക്കുള്ള പ്രധാന പാത മണ്ണിടിച്ചിലിൽ തകർന്നു. രാജ്യത്ത് ഹെയ്തി…

Read More

മെസ്സിയില്ലെങ്കിലും വിജയക്കുതിപ്പുമായി ബാഴ്‌സലോണ; ലാലീഗയിൽ ജയത്തുടക്കം

  ലാലിഗയിൽ സീസണിലെ ആദ്യ മത്സരത്തിൽ വിജയത്തുടക്കവുമായി ബാഴ്‌സലോണ. റയൽ സോസിഡാഡിനെ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്‌സ പരാജയപ്പെടുത്തയിത്. മാർട്ടിൻ ബ്രാത്ത് വെയ്റ്റിന്റെ ഇരട്ട ഗോളുകളാണ് ബാഴ്‌സയെ തുണച്ചത് സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ നടന്ന മത്സരത്തിൽ ജെറാഡ് പീക്വേയിലൂടെയാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്രാത്ത് വെയ്റ്റ് തന്റെ ആദ്യ ഗോൾ സ്വന്തമാക്കി. ഇതോടെ ആദ്യ പകുതിയിൽ ബാഴ്‌സ 2-0ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിൽ 59ാം മിനിറ്റിൽ ബ്രാത്ത് വെയ്റ്റ് തന്റെ…

Read More

ദൈവത്തിന് നന്ദി, നേടിയത് കണ്ടെത്തി; അഫ്ഗാനിസ്ഥാനിൽ യുദ്ധം അവസാനിച്ചെന്ന് താലിബാൻ

  അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ അട്ടിമറിച്ച് രക്തരൂക്ഷിത യുദ്ധത്തിലൂടെ അധികാരത്തിലെത്തിയ താലിബാൻ ഭീകരർ ദൈവത്തിന് നന്ദി പറഞ്ഞ് രംഗത്ത്. ദൈവത്തിന് നന്ദി. ഞങ്ങൾ നേടിയത് കണ്ടെത്തി. അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിച്ചിരിക്കുന്നു എന്നായിരുന്നു താലിബാൻ വക്താവ് മുഹമ്മദ് നയീം പ്രതികരിച്ചത് രാജ്യത്തിന്റെ സ്വാതന്ത്ര്യവും ജനങ്ങളുടെ സ്വാതന്ത്ര്യവുമാണ് ഞങ്ങൾ ആഗ്രഹിച്ചത്. ഈ രാജ്യത്തെ മറ്റുള്ളവരുടെ ലക്ഷ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അനുവദിക്കില്ല. ജനങ്ങളെ ഉപദ്രവിക്കില്ലെന്നും താലിബാൻ അറിയിച്ചു. അന്താരാഷ്ട്ര സമൂഹവുമായി സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്. മുജാഹിദ്ദിനുകൾക്ക് മഹാത്തായ ദിനമാണിതെന്നും മുഹമ്മദ് നയീം പറഞ്ഞു

Read More

സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്; 18ന് മുകളിലുള്ള എല്ലാവരും വാക്‌സിൻ സ്വീകരിച്ചു ​​​​​​​

  സംസ്ഥാനത്ത് ആദ്യ സമ്പൂർണ വാക്‌സിനേറ്റഡ് ജില്ലയായി വയനാട്. 18 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ആദ്യ ഡോസ് വാക്‌സിൻ നൽകിയെന്ന് കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. കൊവിഡ് പോസിറ്റീവായവർ, ക്വാറന്റൈനിലുള്ളവർ, വാക്‌സിൻ നിഷേധിച്ചവർ എന്നിവരെ ഈ വിഭാഗത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന് കലക്ടർ അറിയിച്ചു വയനാട് ജില്ലയിൽ 18 വയസിന് മുകളിൽ പ്രായമുള്ളവരിൽ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകി. വാക്സിനേഷൻ യജ്ഞത്തിൽ ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയായി വയനാട് മാറി….

Read More

പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് അഫ്​ഗാൻ പതാക നീക്കി; പകരം താലിബാൻ പതാക

അഫ്​ഗാൻ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ നിന്ന് ദേശീയ പതാക നീക്കി താലിബാൻ. പകരം താലിബാൻ പതാക സ്ഥാപിച്ചു. താലിബാൻ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരണ ചർച്ച അന്തമിഘട്ടത്തിലാണ്. അഫ്​ഗാനിസ്താനിലെ പ്രധാന ഓഫിസുകളുടെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തു. ഭരണത്തിന് മൂന്നം​ഗ താത്കാലിക സമിതിയെ ഏർപ്പെടുത്തിയിട്ടുണ്ട്. മുൻ പ്രസിഡന്റ് ഹമീദ് കർസായിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ താലിബാൻ അം​ഗവുമുണ്ട്. മുൻ പ്രധാനമന്ത്രി ​ഗുൽബുദീൻ ഹെക്മത്യാർ, അബ്ദുല്ല അബ്ദുല്ല എന്നിവരും സമിതിയിൽ ഉൾപ്പെടുന്നു. ഇന്നലെ രാവിലെയോടെ താലിബാൻ അഫ്​ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ചതിന് പിന്നാലെ…

Read More

കൊവിഡ് വ്യാപനം ; സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുമായി കേന്ദ്ര ആരോഗ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ടിപിആർ കുറയാത്ത സാഹചര്യം കൂടിക്കാഴ്ചയിൽ ചർച്ച ആയേക്കും. സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും 15 ശതമാനത്തിന് മുകളിലെത്തിയതും ആശങ്ക ഇരട്ടിയാക്കുന്നു. മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം കുറയുമ്പോഴാണ് കേരളത്തിൽ രണ്ടാംഘട്ടത്തിൽ രോഗവ്യാപനം അതിരൂക്ഷമാകുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ…

Read More

മുഖ്യമന്ത്രിയുടെ ഇടപെടൽ; ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതി: അഞ്ചുപേർ അറസ്റ്റിൽ

ചങ്ങനാശ്ശേരി: ഫോൺ നമ്പർ ദുരുപയോഗം ചെയ്‌തെന്ന വീട്ടമ്മയുടെ പരാതിയിൽ അഞ്ചുപേർ അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ ഇടപെടലിനു പിന്നാലെ മണിക്കൂറുകൾക്കുള്ളിലാണ് നടപടിയുണ്ടായത്. കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി അറിയിച്ചു. പാലക്കാട് സ്വദേശി നിഷാന്ത്, ഹരിപ്പാട് സ്വദേശികളായ രതീഷ് ആനാരി, ഷാജി, അനിക്കുട്ടന്‍, പാണംചേരി സ്വദേശി വിപിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ കഴി‍ഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തുടർന്ന് എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്ത…

Read More

മൂന്ന് ദിവസത്തെ സന്ദര്‍ശനം; രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എംപി ഇന്ന് വയനാട്ടിലെത്തും. രാവിലെ 8.30 ന് കരിപ്പൂർ വിമാനത്താവളത്തില്‍ എത്തുന്ന രാഹുലിനെ പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്‍റും ചേർന്ന് സ്വീകരിക്കും. ആദ്യദിനം ജില്ലയിലെ വിവിധ പൊതുപരിപാടികളിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. ആദിവാസി കോളനികളിലെ കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മാനന്തവാടി നഗരത്തിൽ പുതുതായി നിർമിച്ച ഗാന്ധി പ്രതിമ അനാച്ഛാദന ചെയ്യും. ദേശീയ എൽഎൽബി പ്രവേശന പരീക്ഷയിൽ മികച്ച വിജയം നേടിയ ആദിവാസി വിദ്യാർഥികൾക്കൊപ്പമാണ് രാഹുൽ ഗാന്ധിയുടെ ഉച്ചഭക്ഷണം. വയനാട്…

Read More