Headlines

Webdesk

രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും അനാഥാലയത്തില്‍ കോവിഡ് വ്യാപനം: രോഗബാധിതരായത് ഇരുനൂറിലധികം അന്തേവാസികള്‍

പത്തനംതിട്ട: മല്ലപ്പള്ളിയിലെ അനാഥാലയത്തില്‍ കോവിഡ് വ്യാപനം. നെല്ലിമൂട് ശാലോം കാരുണ്യഭവന്‍ അനാഥാലയത്തില്‍ ഇരുനൂറിലധികം ആളുകള്‍ക്ക് കോവിഡ് ബാധിച്ചു. എല്ലാവര്‍ക്കും ഒരു മാസം മുന്‍പ് രണ്ടാം ഡോസ് വാക്‌സിന്‍ എടുത്തിരുന്നു. മാനസിക അസ്വാസ്ഥ്യമുള്ള അന്തേവാസികളാണ് അനാഥാലയത്തില്‍ കഴിയുന്നത്. അനാഥാലയത്തിലെ ഒരു അന്തേവാസിയെ കഴിഞ്ഞ ദിവസം ചികിത്സയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇയാളില്‍ നിന്നാകാം മറ്റുള്ളവരിലേയ്ക്ക് രോഗം പകര്‍ന്നതെന്നാണ് വിലയിരുത്തല്‍. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തിട്ടും കോവിഡ് പടരുന്നതാണ് ആശങ്കയാകുന്നത്. കോവിഡ് ബാധിച്ചതോടെ ജീവനക്കാര്‍ വീടുകളിലേയ്ക്ക് മടങ്ങിയിരുന്നു. ഇതോടെ…

Read More

വിമാനത്തിൽ അള്ളിപ്പിടിച്ച് കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമം; താഴേക്ക് വീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം

താലിബാൻ അധികാരം പിടിച്ച അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനുള്ള ജനങ്ങളുടെ ശ്രമം വലിയ ദുരന്തങ്ങളിൽ കലാശിക്കുന്നു. വിമാനത്തിന്റെ ചിറുകളിലും ടയറുകളിലുമൊക്കെ പിടിച്ചുതൂങ്ങി രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന് പേർ ടേക്ക് ഓഫിന് പിന്നാലെ താഴേക്ക് വീണ് ദാരുണമായി കൊല്ലപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് ടയറിനോട് ചേർന്നുള്ള ഭാഗത്ത് ശരീരം കയർ കൊണ്ട് ബന്ധിപ്പിച്ചാണ് ഇവർ രക്ഷപ്പെടാൻ ശ്രമിച്ചത്. എന്നാൽ ശ്രമം വിഫലമാകുകയായിരുന്നു. നൂറുകണക്കിനാളുകളാണ് വിമാനങ്ങളിൽ ഇടം നേടാനായി കാബൂൾ വിമാനത്താവളത്തിൽ തിക്കിത്തിരക്കുന്നത്. തിരക്കിൽപ്പെട്ട് അഞ്ച് പേർ നേരത്തെ മരിച്ചിരുന്നു.

Read More

കേരള സര്‍ക്കാറി​ന്റെ അധികാരത്തിൽ ഇടപെടേണ്ട: കേന്ദ്രത്തിന്റെ നിയമ ഭേദഗതിക്കെതിരെ മുഖ്യമന്ത്രി

  തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന വൈദ്യുതി നിയമ ഭേദഗതി ഫെഡറല്‍ മൂല്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ‘സംസ്​ഥാന സര്‍ക്കാറി​ന്റെ അധികാര പരിധിയിലേക്ക്​ കടന്നുകയറുന്ന ​പ്രവണത ശക്തിപ്പെടുന്നു. കാര്‍ഷിക നിയമദേഭഗതിക്ക്​ സമാന സ്​ഥിതി വൈദ്യുതി മേഖലയില്‍ ഉണ്ടാകാതിരിക്കാനാണ്​ അതീവ ജാഗ്രതയോടെ സംസ്​ഥാനം ഇടപെടുന്നത്​. സ്വകാര്യവത്​കരണ പ്രവണത അവസാനിപ്പിക്കാന്‍ ശക്തമായ ഇടപെടല്‍ വേണ്ടിവരും’- കെ.എസ്​.ഇ.ബി ഓഫിസേഴ്​സ്​ അസോസിയേഷന്‍ വാര്‍ഷിക സമ്മേളനം ഉദ്​ഘാടനം ചെയ്​ത്​ മുഖ്യമന്ത്രി പറഞ്ഞു. ഉപഭോക്​താക്കള്‍ക്ക്​ മികച്ച…

Read More

കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കും

  മുംബൈ: ജനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ചില്ലെങ്കിൽ വീണ്ടുംലോക്ക്ഡൗൺ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹാമാരിയില്‍ നിന്നും സംസ്ഥാനത്തെയും രാജ്യത്തെയും മോചിപ്പിക്കാൻ ജനങ്ങള്‍ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇപ്പോൾ നിയന്ത്രണങ്ങൾ ലഘൂകരിക്കുകയാണ്. കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. കോവിഡ് കേസുകള്‍ കൂടിയാല്‍ ലോക്ക്ഡൗൺ വീണ്ടും നടപ്പാക്കുകയല്ലാതെ മറ്റ് മാർഗമുണ്ടാവില്ല. മരുന്നുകളും വാക്സിനുകളും ലഭ്യമാണെങ്കിലും ഓക്സിജന്‍ ലഭ്യതയില്‍ കുറവുണ്ട്’- ഉദ്ധവ് താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇതുവരെ 64 ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1.35 ലക്ഷത്തിലധികം മരണങ്ങളും…

Read More

ലോർഡ്‌സിൽ ഇന്ത്യ 298ന് ഡിക്ലയർ ചെയ്തു; ഇംഗ്ലണ്ടിന് 272 റൺസ് വിജയലക്ഷ്യം

  ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്‌സിൽ ഇന്ത്യ 8ന് 298 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു. 271 റൺസിന്റെ രണ്ടാമിന്നിംഗ്‌സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. മുഹമ്മദ് ഷമിയും ബുമ്രയും ചേർന്ന് ഒമ്പതാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 89 റൺസാണ് ഇന്ത്യക്ക് മികച്ച സ്‌കോർ സമ്മാനിച്ചത് 6ന് 186 റൺസ് എന്ന നിലയിലാണ് ഇന്ത്യ അവസാന ദിനമായ ഇന്ന് ബാറ്റിംഗ് പുനരാരംഭിച്ചത്. 22 റൺസെടുത്ത റിഷഭ് പന്തിനെയും 16 റൺസെടുത്ത ഇഷാന്ത് ശർമയെയും ഇന്ത്യക്ക് തുടക്കത്തിലെ നഷ്ടപ്പെട്ടു….

Read More

വയനാട് ജില്ലയില്‍ 202 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.65

  വയനാട് ജില്ലയില്‍ ഇന്ന് (16.08.21) 202 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 703 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.65 ആണ്. 197 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86237 ആയി. 79288 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6400 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4965 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12,294 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1693, കോഴിക്കോട് 1522, തൃശൂര്‍ 1394, എറണാകുളം 1353, പാലക്കാട് 1344, കണ്ണൂര്‍ 873, ആലപ്പുഴ 748, കൊല്ലം 743, കോട്ടയം 647, തിരുവനന്തപുരം 600, പത്തനംതിട്ട 545, കാസര്‍ഗോഡ് 317, ഇടുക്കി 313, വയനാട് 202 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 87,578 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.03 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍,…

Read More

നിലക്കടല കഴിച്ചാല്‍ ഈ രോഗങ്ങള്‍ വരില്ല

ധാരാളം പോഷക​ഗുണങ്ങളുള്ളതാണ് നിലക്കടല. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ നിലക്കടലയ്ക്ക് സാധിക്കും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇതുവഴി രക്തസമ്മര്‍ദ്ദത്തെ ക്രമീകരിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സാധിക്കും. ദിവസേന നിലക്കടല ആഹാരത്തിന്റെ ഭാഗമാക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിനെ നീക്കം ചെയ്യുന്നു. ബാര്‍ലി, ബദാം ഓട്സ് എന്നിവ കഴിക്കുന്നതും ശരീരത്തിലെ കൊളസ്ട്രോള്‍ കുറയ്ക്കും എന്ന് പഠനത്തില്‍ പറയുന്നു. ഇവ ചേര്‍ത്തുള്ള സമീകൃത ആഹാരം ശീലമാക്കുന്നതും നല്ലതാണ്. ബിപി ഉണ്ടാകാതിരിക്കാനും നിലക്കടല കഴിക്കുന്നത് നല്ലതാണ്. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ നിലക്കടല ഹൃദ്രോ​ഗങ്ങൾ തടയാൻ സഹായിക്കുന്നു. പൂരിത…

Read More

വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്: നിസ്സഹായരായ അഫ്ഗാൻ ജനതക്കൊപ്പമെന്ന് വി ടി ബൽറാം

അഫ്ഗാനിസ്ഥാനിൽ സർക്കാരിനെ കീഴ്‌പ്പെടുത്തി അധികാരം പിടിച്ചെടുത്ത താലിബാനെ വിമർശിച്ച് വി ടി ബൽറാം. വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്നും ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കൊപ്പമാണ് താനെന്നും വി ടി ബൽറാം പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം വിസ്മയമല്ല, നിരാശയാണ് തോന്നുന്നത്. ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനിൽക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പം. അവിടത്തെ സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പം.

Read More

പ്ലസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം ഏർ്‌പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്

ഹയർ സെക്കൻഡറി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം. സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്. നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

Read More