Headlines

Webdesk

പെഗാസസ്: ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന്കേന്ദ്രം

  പെഗാസസ് പോലുള്ള സോഫ്റ്റ് വെയറുകൾ ദേശീയ സുരക്ഷക്കായി ഉപയോഗിക്കാൻ നിയമ തടസ്സമില്ലെന്ന് കേന്ദ്രസർക്കാർ. രാജ്യസുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ പറഞ്ഞു. അതേസമയം ഒരു സമിതിക്ക് രൂപം നൽകിയാൽ അതിന് മുമ്പാകെ വിശദീകരിക്കാമെന്നും കേന്ദ്രം അറിയിച്ചു രാജ്യസുരക്ഷയിൽ ഇടപെടൽ നടത്തില്ലെന്ന് സുപ്രീം കോടതിയും പറഞ്ഞു. ദേശീയസുരക്ഷയെ കുറിച്ചോ പ്രതിരോധ കാര്യങ്ങളെ കുറിച്ചോ ഒന്നും പറയാൻ സർക്കാരിനെ നിർബന്ധിക്കില്ല. എന്നാൽ ദേശീയസുരക്ഷയെ ബാധിക്കാത്ത ചില ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ എന്താണ് തടസ്സമെന്നും കോടതി…

Read More

കാബൂളിൽ കുടുങ്ങിയ മലയാളികളെ തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണമെന്ന് മുഖ്യമന്ത്രി

  താലിബാൻ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നോർക്കയോടാണ് മുഖ്യമന്ത്രി ഇക്കാര്യം നിർദേശിച്ചത്. ഇതേ തുടർന്ന് നോർക്ക കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കത്ത് നൽകി കാബൂളിൽ കുടുങ്ങിയ 36 പേരാണ് നോർക്കയുമായി ബന്ധപ്പെട്ടത്. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിയിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുകയാണ്.

Read More

തിളങ്ങുന്ന ചർമ്മത്തിന് ദിവസവും ഒരു ഗ്ലാസ് നാരങ്ങാവെള്ളം കുടിക്കുക, ഇതുകൂടാതെ നിങ്ങൾക്ക് ഈ ഗുണങ്ങളും ലഭിക്കും

യോഗയ്ക്കും പ്രഭാത നടത്തത്തിനും ശേഷം, നിങ്ങൾക്ക് ആരോഗ്യകരമായ ഭക്ഷണത്തിലൂടെ ദിവസം ആരംഭിക്കാൻ താൽപ്പര്യമുണ്ടെങ്കിൽ, ചൂടുവെള്ളത്തിലെ നാരങ്ങാവെള്ളമാണ് ഏറ്റവും ആരോഗ്യകരമായ ഓപ്ഷൻ. ഇത് നിങ്ങളെ ഊർജ്ജസ്വലരാക്കുക മാത്രമല്ല, നിങ്ങളുടെ ഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു. വരൂ, വെറും വയറ്റിൽ നാരങ്ങ ചൂടുവെള്ളത്തിൽ കുടിക്കുന്നതിന്റെ ഗുണങ്ങൾ അറിയൂ. ദഹനത്തിന് സഹായിക്കുന്നു നമ്മൾ കഴിക്കുന്ന ഭക്ഷണം ഭക്ഷണ പൈപ്പിലൂടെ കടന്നുപോകുന്നു. നല്ല ഉറക്കത്തിനു ശേഷം നമ്മൾ ഉണരുമ്പോൾ പല അവശിഷ്ടങ്ങളും ഭക്ഷണ പൈപ്പിൽ കുടുങ്ങുകയും ചൂടുള്ള നാരങ്ങാവെള്ളം കുടിക്കുന്നതിലൂടെ ഈ അവശിഷ്ടങ്ങൾ പുറത്തുവരുകയും…

Read More

ജോലികളിൽ തിരികെ എത്താൻ നിർദേശം; അഫ്ഗാനിൽ പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ

അഫ്ഗാനിസ്ഥാനിൽ എല്ലാ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. ജീവനക്കാർ ജോലിയിലേക്ക് മടങ്ങിയെത്താനാണ് നിർദേശം. അധികാരമേറ്റെടുത്ത് രണ്ട് ദിവസം കഴിയുമ്പോഴാണ് താലിബാന്റെ പ്രഖ്യാപനം എല്ലാവർക്കുമായി പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാൽ തങ്ങളുടെ ദിവസേനയുള്ള ജോലികളിലേക്ക് ആത്മവിശ്വാസത്തോടെ എല്ലാവരും തിരികെ എത്തണം എന്നാണ് താലിബാൻ പുറത്തിറക്കിയ പ്രസ്താവന

Read More

ദൈവമേ നിങ്ങളുടെ വിമാനത്തിൽ 800 പേരോ; ഞെട്ടലടക്കാനാകാതെ എയർ ട്രാഫിക് കൺട്രോളർ

അഫ്ഗാനിലെ കാബൂളിൽ നിന്ന് പറന്നുയർന്ന യു എസ് വ്യോമസേന വിമാനത്തിലെ ആളുകളുടെ എണ്ണം കേട്ട് ശ്വാസം നിന്നുപോകുന്ന അവസ്ഥയായി ഖത്തർ വ്യോമസേന താവളത്തിലെ എയർ ട്രാഫിക് കൺട്രോളറുടേത്. പരാമവധി 174 പേരെ വഹിക്കാനാകുന്ന വിമാനത്തിൽ 800 പേരുണ്ടെന്ന് പറഞ്ഞതോടെ എ ടി സി ഞെട്ടിത്തരിച്ചു പോയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതോടെയാണ് ആളുകൾ ഏതുവിധേനയും പലായനം ചെയ്യാൻ ആരംഭിച്ചത്. കഴിഞ്ഞ ദിവസം കാബൂളിൽ നിന്ന് പറന്നുയർന്ന യുഎസ് വിമാനങ്ങളുടെ ചിറകുകളിലും ടയറുകളിലുമൊക്കെ…

Read More

കാബൂളിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി ഒരു വ്യോമസേനാ വിമാനം കൂടി ഇന്ത്യയിലേക്ക്; എംബസി അടച്ചു

അഫ്ഗാനിസ്ഥാനിലുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ ഒഴിപ്പിച്ചു തുടങ്ങി. കാബൂൾ എംബസി ഇന്ത്യ അടച്ചു. അഫ്ഗാനിലെ എല്ലാ നയതന്ത്ര ഓഫീസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും മറ്റ് പത്ത് പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം കാബൂളിൽ നിന്ന് പുറപ്പെട്ടു. അഫ്ഗാനിൽ നിന്ന് അഫ്ഗാൻ പൗരൻമാർ അടക്കം ഇന്ത്യയിലേക്ക് അടിയന്തരമായി യാത്ര ചെയ്യേണ്ടവർക്കായി ഇലക്ട്രോണിക് വിസ സംവിധാനം കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഒരുക്കിയിട്ടുണ്ട്. 130 പേരുമായുള്ള വിമാനം ഡൽഹിയിലെ ഹിൻഡൺ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യും. ഇന്നലെ രാത്രി…

Read More

24 മണിക്കൂറിനിടെ 25,166 പേർക്ക് കൂടി കൊവിഡ്; 437 പേർ മരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,166 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 154 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്. 437 പേരാണ് ഒരു ദിവസത്തിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതിനോടകം 3,22,50,679 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 4,32,079 പേർക്ക് കൊവിഡിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. നിലവിൽ 3,69,846 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3,14,48,754 പേർ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 97.51 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Read More

ഓണത്തിന് ഇരുട്ടടി; പാചക വാതക സിലിണ്ടറിന് 25 രൂപ വർധിപ്പിച്ചു

  ഗാർഹിക പാചക വാതക സിലിണ്ടറുകൾക്ക് വീണ്ടും വില വർധിപ്പിച്ചു. 25 രൂപയാണ് സിലിണ്ടറിന് വർധിപ്പിച്ചത്. കൊച്ചിയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകൾക്ക് പുതിയ വില 866.50രൂപയാണ്. വാണിജ്യ സിലിണ്ടറുകളുടെ വില അഞ്ച് രൂപ കുറച്ചിട്ടുമുണ്ട് ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് മലയാളികളുടെ തലയ്ക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ പ്രഹരം. നിലവിൽ സബ്‌സിഡിയും രാജ്യത്ത് നിർത്തലാക്കി. 2020 ജൂൺ മുതൽ ഉപഭോക്താക്കളുടെ അക്കൗണ്ടിൽ സബ്‌സിഡി നിക്ഷേപിക്കുന്ന പദ്ധതി നിർത്തിലാക്കിയിരുന്നു.  

Read More

17കാരൻ ലോക്കോ പൈലറ്റായി വേഷം കെട്ടി ട്രെയിനോടിച്ചത് മൂന്ന് വർഷം; ഞെട്ടൽ മാറാതെ റെയിൽവേ

  ലോക്കോ പൈലറ്റായി വേഷം മാറി വർഷങ്ങളായി ട്രെയിൻ ഓടിച്ച രണ്ട് യുവാക്കൾ പിടിയിൽ. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ രണ്ട് പേരെയാണ് ഈറോഡിൽ വെച്ച് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ലോക്കോ പൈലറ്റ് യൂണിഫോമിലായിരുന്നു പതിനേഴ് വയസ്സുള്ള കുട്ടിയും 22കാരനായ ഇസ്രാഫിൽ എന്നയാളുമാണ് പിടിയിലായത്. ഇതിൽ 17കാരൻ കഴിഞ്ഞ മൂന്ന് വർഷമായി ട്രെയിൻ എൻജിൻ ഓടിച്ചിരുന്നതായി പോലീസ് പറയുന്നു. ഇസ്രാഫിൽ മൂന്ന് മാസമായി എൻജിൻ പ്രവർത്തിപ്പിക്കുന്നുണ്ടായിരുന്നു ലോക്കോ പൈലറ്റ് യൂണിഫോമും ബാഡ്ജും മറ്റ് സാമഗ്രികളും ഇവരുടെ…

Read More

പാചകവാതക വില വീണ്ടും വർധിച്ചു

  ന്യൂഡൽഹി: ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോ സിലിണ്ടറിന് 25 രൂപയാണ് വർധിപ്പിച്ചത്. 841.50 രൂപയായിരുന്നു പാചക വാതക സിലിണ്ടറിന്റെ വില. ചൊവ്വാഴ്ച മുതൽ ഇത് 866.50 രൂപയാകും. കഴിഞ്ഞ മാസവും പാചക വാതക വില വർധിപ്പിച്ചിരുന്നു. 25.50 രൂപയാണ് കഴിഞ്ഞ മാസം വർധിപ്പിച്ചത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി 1550 രൂപയാക്കുകയും ചെയ്തിരുന്നു. അതേസമയം വാണിജ്യസിലിണ്ടറുകളുടെ വില കുറച്ചു. സിലിണ്ടറൊന്നിന് 5 രൂപയാണ് കുറച്ചത്.

Read More