Headlines

Webdesk

പുൽപ്പള്ളി വേലിയമ്പത്ത് വാഹനാപകടത്തിൽ യുവാവ് മരിച്ചു

പുല്‍പ്പള്ളി: വാഹനാപകടത്തിൽ യുവാവ് മരിച്ചു.പുല്‍പ്പള്ളി ആനപ്പാറ പുത്തന്‍വീട് ഫിലിപ്പ് ഷൈനി ദമ്പതികളുടെ മകന്‍ കെനി ജോര്‍ജ്ജ് ഫിലിപ്പ് (25) ആണ് മരിച്ചത്. കെനി സഞ്ചരിച്ച സ്‌കൂട്ടര്‍ എതിരെ വന്ന ദോസ്ത് വാഹനവുമായി ഇടിക്കുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് വേലിയമ്പത്തിന് സമീപത്ത് വെച്ചായിരുന്നു അപകടം.കെനി സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മൃതദേഹം പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.കാറ്ററിംഗ് സ്ഥാപനത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു കെനി.

Read More

മാടക്കരയിൽ രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; കച്ചവടക്കാരനും ഭാര്യക്കുമാണ് രോഗം

സുൽത്താൻബത്തേരി: മാടക്കരയിൽ കച്ചവടക്കാരനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ മാടക്കരയിൽ കച്ചവടം നടത്തുന്ന നാലാമത്തെ ആൾക്ക് കൂടെ കോവിഡ് സ്ഥിരീകരിച്ചതോടെ മാടക്കര പ്രദേശം ആശങ്കയിലായിരിക്കുകയാണ്. ഇന്ന് ചീരാലിൽ വെച്ച് നടന്ന 122 പേരുടെ ആൻറിജൻ ടെസറ്റിലാണ് രണ്ട് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് . കഴിഞ്ഞ ദിവസങ്ങളിൽ മാടക്കരയിൽ മാത്രം അഞ്ച് പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് രണ്ടു പോസിറ്റീവ് കൂടെ ആയതോടെ കോ വിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഏഴായി. രോഗികളുടെ എണ്ണത്തിൽ വർധന ഉണ്ടായതോടെ മാടക്കരയിലെ…

Read More

ഇപി ജയരാജന്റെ വീട്ടിലേക്ക് യുവമോർച്ച മാർച്ച്; പോലീസ് ജലപീരങ്കി പ്രയോഗിച്ചു

ന്ത്രി ഇ പി ജയരാജന്റെ പാപ്പിനിശ്ശേരിയിലെ വീട്ടിലേക്ക് യുവമോർച്ച നടത്തിയ മാർച്ചിൽ സംഘർഷം. യുവമോർച്ച നേതാവ് സന്ദീപ് വാര്യരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ബാരിക്കേഡ് മറികടക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചതോടെ സംഘർഷമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടും ലോക്കർ വിവാദത്തിലും ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ ഇ പി ജയരാജനെതിരെ വ്യാപക പ്രതിഷേധം അരങ്ങേറിയിരുന്നു. കഴിഞ്ഞ ദിവസം ഇപി ജയരാജന്റെ മട്ടന്നൂരിലെ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അടക്കം പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.

Read More

ഇഡി ക്ലീൻ ചിറ്റ് നൽകിയാലും ജലീലിനെതിരായ സമരം തുടരുമെന്ന് പികെ ഫിറോസ്

മന്ത്രി കെ ടി ജലീലിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്ലീൻ ചിറ്റ് നൽകിയിട്ടും പ്രതിഷേധത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ഇ ഡി ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു യൂത്ത് ലീഗ് സമരം ആരംഭിച്ചത്. മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടും സമരം തുടരുമെന്ന് പറയുന്നതിലൂടെ രാഷ്ട്രീയ ലക്ഷ്യം മാത്രമേ സമരത്തിന് പിന്നിലുള്ളുവെന്ന് വ്യക്തമാക്കുകയാണ് യൂത്ത് ലീഗ് കേസ് അട്ടിമറിക്കപ്പെടുന്നുണ്ടോയെന്ന സംശയം ബലപ്പെടുന്നുവെന്ന വാദമാണ് പി കെ ഫിറോസ് ഉന്നയിക്കുന്നത്. സ്വത്ത് വിവരവുമായി…

Read More

സ്വർണവില ഉയർന്നു; ചൊവ്വാഴ്ച പവന് 240 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. ചൊവ്വാഴ്ച പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,160 രൂപയിലെത്തി. 4770 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. സെപ്റ്റംബർ ആറിന് പവന്റെ വില 37,360 രൂപയിലേക്ക് താഴ്ന്നിരുന്നു. പിന്നീട് തുടർച്ചായ ദിവസങ്ങളിൽ സ്വർണവില ഉയരുന്നതാണ് കണ്ടുവരുന്നത്.

Read More

കെ ടി ജലീലിന് സ്വർണക്കടത്തുമായി ബന്ധമില്ല; മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സ്‌മെന്റ്

മന്ത്രി കെ ടി ജലീലിന്റെ മൊഴി തൃപ്തികരമെന്ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ്. ഇനി ജലീലിന്റെ മൊഴി എടുക്കേണ്ട കാര്യമില്ലെന്നും ഇഡി അറിയിച്ചു. സ്വർണക്കടത്തുമായി ജലീലിന് പങ്കില്ല. മൊഴിയെടുത്തത് സ്വത്ത് വിവരം സംബന്ധിച്ച പരാതിയിലാണെന്നും ഇ ഡി അറിയിച്ചു സ്വർണക്കടത്തുമായി നേരിട്ടോ അല്ലാതെയോ ജലീലിന് ബന്ധമുള്ളതായി കണക്കാക്കിയിട്ടില്ലെന്നും ഇ ഡി അറിയിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇ ഡി ആവശ്യപ്പെട്ടതു പ്രകാരം സ്വത്ത്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ജലീൽ ഹാജരാക്കിയിരുന്നു. ഖുറാൻ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ചില സംശയങ്ങൾ ഉയർന്നിരുന്നു….

Read More

നാവിക സേനാ മേധാവി കൊച്ചിയിൽ ; വിമാനവാഹിനിയുടെ പുരോഗതി വിലയിരുത്തും

കൊച്ചി: അഞ്ച് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയ നാവിക സേനാ മേധാവി അഡ്മിറൽ കരംബിർ സിങ് കൊച്ചി കപ്പൽശാലയിൽ നിർമാണം അന്തിമഘട്ടത്തിലേക്ക് നീങ്ങുന്ന വിമാനവാഹിനി കപ്പലിൻ്റെ നിർമാണ പുരോഗതി വിലയിരുത്തും. ഇന്ത്യ തദ്ദേശീയമായി നിർമിക്കുന്ന ആദ്യത്തെ വിമാനവാഹിനിയുടെ സീ ട്രയൽസിന് ഉടൻ തുടക്കമാകുമെന്ന സൂചനകൾക്കിടെയാണ് നാവികസേനാ മേധാവിയുടെ വരവ്. ഇന്ത്യൻ സമുദ്രാർത്തികളോട് ചേർന്ന് ചൈനീസ് സ്വാധീനം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിമാനവാഹിനി കപ്പലുകൾ നിർമിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാത്രി 10ന് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ ദക്ഷിണ നാവികസേനാ…

Read More

49 ലക്ഷവും പിന്നിട്ട് കൊവിഡ് രോഗികള്‍; 24 മണിക്കൂറിനിടെ 83,809 പുതിയ കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 49.30 ലക്ഷമായി. 1054 പേരാണ് കഴിഞ്ഞ ഒരു ദിവസത്തിനിടെ മരിച്ചത്. ഇന്ത്യയിലെ ആകെ കൊവിഡ് മരണം 80,766 ആയി ഉയര്‍ന്നു. 9.90 ലക്ഷം പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 38.59 ലക്ഷം പേര്‍ രോഗമുക്തി നേടി. 5,83,12,273 പേര്‍ക്ക് ഇതിനോടകം പരിശോധന നടത്തി. ഇന്നലെ മാത്രം 10,72,845 പരിശോധനകളാണ് രാജ്യത്ത് നടന്നത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 7.8 ശതമാനമായി…

Read More

ശക്തമായ മഴ തുടരും; സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്‌

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ 9 ജില്ലകളിൽ മഴമുന്നറിയിപ്പ്. വ്യാഴാഴ്ച്ച 12 ജില്ലകളിലും വെള്ളിയാഴ്ച്ച 13 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്തംബർ 19, 20 ഓടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. രണ്ടാം ന്യൂനമർദം രൂപപ്പെട്ടാൽ ഇപ്പോഴത്തെ പ്രവചന പ്രകാരം സംസ്ഥാനത്ത്…

Read More

വി കെ ശശികല ജനുവരിയിൽ ജയിൽ മോചിതയാകും

അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന വി കെ ശശികല ജനുവരിയോടെ ജയിൽ മോചിതയാകും. ജനുവരി 27ന് മോചനമുണ്ടാകുമെന്ന് ബംഗളൂരു പരപ്പനഗ്രഹാര ജയിൽ അധികൃതർ വ്യക്തമാക്കി. പിഴ അടയ്ക്കാൻ സാധിച്ചില്ലെങ്കിൽ ജയിൽ മോചനം ഒരു മാസം കൂടി വൈകും അതേസമയം പിഴ അടയ്ക്കാൻ തയ്യാറാണെന്നും ജനുവരിയിൽ തന്നെ മോചനമുണ്ടാകുമെന്നും ശശികലയുടെ അഭിഭാഷകൻ അറിയിച്ചു. ശശികലയുടെ 300 കോടിയുടെ സ്വത്തുക്കൾ ഈ മാസമാദ്യം ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിരുന്നു. ജയലളിതയുടെ വസതിക്ക് സമീപം പണിയുന്ന ബംഗ്ലാവ്, ചെന്നൈയിൽ…

Read More